1 usd = 71.03 inr 1 gbp = 88.83 inr 1 eur = 79.20 inr 1 aed = 19.34 inr 1 sar = 18.94 inr 1 kwd = 233.73 inr

Sep / 2019
15
Sunday

ഖത്തറിൽ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറികൾക്ക് പൂട്ടും; ലൈസൻസോട് കൂടി പ്രവർത്തിക്കുന്ന നഴ്‌സറി സ്ഥാപനങ്ങൾ കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പരിശോധന

September 03, 2019

ഖത്തറിൽ അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറികൾക്ക് പൂട്ടിടാൻ മന്ത്രാലയം നടപടിക്കൊരുങ്ങുന്നു. അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന നഴ്‌സറി സ്‌കൂളുകൾ കണ്ടെത്തി അടച്ചുപൂട്ടാനും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനും വേണ്ടി വികസനകാര്യമന്ത്രാലയം പ്രത്യേക ക്യാംപയ...

ഖത്തറിലെ പ്രധാന പാർക്കുകളിലൊന്നായ അൽ ബിദ്ദയിൽ ബാർബിക്യൂ പോയന്റുകൾ ഉപയോഗിക്കാൻ ഇനി പണം നല്കണം; അടുത്ത മാസം മുതൽ ബാർബിക്യൂ ഉപയോഗിക്കു്ന്നതിന് 50 റിയാൽ ഫീസ്

August 30, 2019

ദോഹ: ഖത്തറിലെ പ്രധാന പാർക്കുകളിലൊന്നായ അൽ ബിദ്ദയിൽ ബാർബിക്യൂ പോയന്റുകൾ ഉപയോഗിക്കാൻ ഇനി പണം നല്കണം. സെപ്റ്റംബർ ഒന്ന് മുതലാണ് പാർക്കിലെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള ബാർബിക്യൂ സംവിധാനത്തിന് ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നാല് മണിക്കൂർ നേരത്തേ...

വാഹനങ്ങളിൽ കുട്ടികൾക്ക് പ്രത്യേക സീറ്റ് നിർബന്ധമാക്കാൻ ഖത്തർ; പിൻ സീറ്റിലെ യാത്രക്കാർക്ക് സീറ്റ് ബൽറ്റും നിർബന്ധമാക്കും; നിയമനിർമ്മാണം ഉടൻ

August 28, 2019

രാജ്യത്ത് വാഹനങ്ങളിൽ കുട്ടികളുടെ സീറ്റ് നിർബന്ധമാക്കുന്നു. വാവാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്ന നിയമവും ഇതോടൊപ്പം നിലവിൽ വരുമെന്നാണ് വിവരം. വാഹനങ്ങളിൽ ച...

ഖത്തറിലെ 29 സ്‌കൂളുകളിൽ ഫീസ് വർദ്ധന ഉറപ്പായി; വർദ്ധനവ് അഞ്ച് മുതൽ ഏഴ് ശതമാനം വരെ

August 27, 2019

ഖത്തറിലെ 29 സ്‌കൂളുകളിൽ ഫീസ് വർദ്ധന ഉറപ്പായി.128 സ്‌കൂളുകളാണ് പുതിയ അധ്യയന വർഷം ഫീസ് വർധനക്കായി വിദ്യാഭ്യാസമന്ത്രാലയത്തിൽ അപേക്ഷ നൽകിയെങ്കിലും 29 സ്‌കൂളുകൾക്കാണ് അനുമത നല്കിയത്.അഞ്ച് മുതൽ ഏഴ് ശതമാനം വരെയാണ് ഫീസ് വർധന. ത ലോജിസ്റ്റിക് സേവനങ്ങൾക്കു പുറമ...

നാളെ മുതൽ രണ്ട് മാസത്തേക്ക് കിങ് ഫിഷ് ഇനത്തിൽ പെട്ട മത്സ്യം പിടിക്കുന്നതിന് ഖത്തറിൽ വിലക്ക്; നിയമലംഘനം നടത്തിയാൽ അറസ്റ്റ് ഉറപ്പ്

August 14, 2019

ദോഹ: നാളെ മുതൽ രണ്ട് മാസത്തേക്ക് കിങ് ഫിഷ് ഇനത്തിൽ പെട്ട മത്സ്യം പിടിക്കുന്നതിന് ഖത്തറിൽ വിലക്ക്.താൽക്കാലിക വിലക്ക് വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരും. ഒക്‌ടോബർ 15 വരെ രണ്ടു മാസത്തേക്കാണ് അയക്കൂറ മീൻ പിടിക്കുന്നതിന് നിരോധനം.തുസംബന്ധിച്ച ഉത്തരവ് പരിസ്ഥ...

നടപ്പാത ഉണ്ടായിരിക്കേ വാഹനം സഞ്ചരിക്കുന്ന ഭാഗത്തേക്ക് കയറി നടന്നാൽ 100 റിയാൽ പിഴ; ഇന്റർസെക്ഷനുകളിൽ ട്രാഫിക് സിഗ്നൽ പാലിക്കാതെ റോഡ് ക്രോസ് ചെയ്താൽ 500 റിയാൽ പിഴ; ഖത്തറിൽ കാൽനട യാത്രക്കാർക്കുള്ള പിഴ ചുമത്തൽ തുടങ്ങി

August 02, 2019

ദോഹ: ഖത്തറിൽ റോഡ് നിയമങ്ങൾ ലംഘിക്കുന്ന കാൽനടയാത്രക്കാർക്കുള്ള പിഴ ചുമത്തൽ നടപ്പാക്കിത്തുടങ്ങി. ട്രാഫിക് നിയമ പ്രകാരം കാൽനടയാത്രക്കാർക്ക് മൂന്ന് തരത്തിലുള്ള പിഴയാണ് ചുമത്തുക. റോഡരികിൽ നടപ്പാത ഉണ്ടായിരിക്കേ വാഹനം സഞ്ചരിക്കുന്ന ഭാഗത്തേക്ക് കയറി നടന്നാൽ ...

സിഗ്‌നൽ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടന്നാൽ 500 റിയാൽ പിഴ ഉറപ്പ്; ഖത്തറിൽ കാൽനട യാത്രക്കാരുടെ ഗതാഗത നിയമങ്ങൾ കർശനമാക്കി

July 23, 2019

സിഗ്‌നൽ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടന്നാൽ 500 റിയാൽ പിഴ ഉറപ്പ്. ഖത്തറിൽ കാൽനടയാത്രക്കാർ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കുന്നതോടെയാണ് പിഴ ലഭിക്കുക. പുതിയ ശിക്ഷാനടപടികൾ അടുത്ത മാസം മുതൽ നിലവിൽ വരും. ഗതാഗത വകുപ്പ് നടത്തുന്ന അ...

ഖത്തറിൽ ഡ്രൈവിങ് ലൈസൻസിനുള്ള പരിശീലനവും പരീക്ഷകളും ഇലക്ട്രോണിക് വത്കരിക്കുന്നു;ഡി.ടി.എസ് സംവിധാനം പ്രവർത്തിച്ച് തുടങ്ങി

July 11, 2019

  ഖത്തറിൽ ഡ്രൈവിങ് ലൈസൻസിനുള്ള പരിശീലനവും പരീക്ഷകളും പൂർണമായും ഇലക്ട്രോണിക് വൽക്കരിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിനായുള്ള ഏകീകൃത ഡ്രൈവിങ് പരിശീലന സംവിധാനവും നിരീക്ഷണ സെന്ററും ട്രാഫിക് ആസ്ഥാനത്ത് പ്രവർത്തനം തുടങ്ങി. ഡ്രൈവിങ് സ്‌കൂളുകള...

കേന്ദ്ര ബജറ്റ് പ്രവാസികളെ സംബന്ധിച്ചിടത്തോളം നിരാശാജനകം : ഇൻകാസ് ഖത്തർ

July 08, 2019

ദോഹ: വിവിധ രാജ്യങ്ങളിൽ വസിക്കുന്ന ഇന്ത്യൻ ജനത ഏകദേശം 80 ബില്ല്യൻ യു എസ് ഡോളറാണ് 2018 ൽ ഇന്ത്യയിലേയ്ക്ക് അയച്ചിട്ടുള്ളത്. ഇന്ത്യയുടെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക്വഹിക്കുന്ന നമ്മൾ പ്രവാസികളായ ഇന്ത്യക്കാരെ പൂർണ്ണമായി തഴയുന്ന ബജറ്റ് ആയി...

അൽകീസയിൽ വാഹനാപകടം: മലയാളി യുവാവ് മരിച്ചു; അപകടത്തിൽ മരിച്ചത് പേരമ്പ്ര സ്വദേശി

June 26, 2019

ദോഹ: അൽകീസയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. പേരാമ്പ്ര പന്തീരിക്കരയിലെ ജുനൈസ് ആയിലക്കണ്ടിയാണ് മരിച്ചത്. പരേതന് 27 വയസായിരുന്നു പ്രായം. അൽകീസയിൽ നിന്ന് ദോഹയിലേക്ക് വരുന്നതിനിടെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.ഇദ്ദേഹത്തിന്റെ സഹോദരി ഭർത്താവ...

മാക് ഹ്യുമാനിറ്റേറിയൻ അവാർഡ് പ്രഖ്യാപിച്ചു

June 19, 2019

പ്രഥമ മാക് ഹ്യുമാനിറ്റേറിയൻ അവാർഡുകൾ പ്രഖ്യാപിച്ചു. സാമൂഹ്യ ജീവകാരുണ്യ സേവന മേഖലയിൽ സ്തുത്യർഹമായ സംഭാവനകൾ നൽകുന്ന കോഴിക്കോട് ജില്ലക്കാരായ പ്രവാസികൾക്കാണ് ഈ അവാർഡ് നൽകുക. അബ്ദുല്ല ഉള്ളാടത്, ടി എ ജെ ഷൗക്കത്ത് അലി, സിദ്ധീഖ് പുറായിൽ, കെ വി അബ്ദുലത്തീഫ്, ...

മാക് എഡ്യൂക്കേഷൻ എക്സലൻസ് അവാർഡ് വിതരണം ചെയ്തു

June 19, 2019

ദോഹ: മലയാളി അസോസിയേഷൻ ഓഫ് കോഴിക്കോട് (മാക് ഖത്തർ) കോഴിക്കോട് ജില്ലയിൽ നിന്നും പത്താം ക്ളാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത മാർക്ക് നേടിയ മാക് ഖത്തർ അംഗങ്ങളുടെ മക്കളായ സഫ്വാൻ അബ്ദുറഹ്മാൻ, നൂറ മറിയം അൻവർ , ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ജെ .ആർ .എഫ് കരസ്ഥമാക്കിയ റബ...

വിനോദ് കോവൂർ, സുരഭി ലക്ഷ്മിയും ചേർന്നൊരുക്കിയ സ്‌കിറ്റുകൾ വേദി കീഴടക്കി; മാപ്പിളപ്പാട്ടും നൃത്തനൃത്യങ്ങളും കൊഴുപ്പേകി; കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മ മാക് ഖത്തർ മൈലാഞ്ചി രാവ് അവിസ്മരമണീയമായി

June 19, 2019

ദോഹ: മാണിക്യ മലരായ പാട്ടുകാരൻ, മാപ്പിളപ്പാട്ടിന് പുതിയ ഭാവവും മാനവും നൽകിയ എരഞ്ഞോളി മൂസാക്കക്ക് പ്രണാമമർപ്പിച്ചു കൊണ്ട് തുടങ്ങിയ മാക് ഖത്തർ മൈലാഞ്ചി രാവ് സീസൺ 2 പ്രവാസി സമൂഹത്തിനു വ്യത്യസ്തമായ അനുഭവമായിരുന്നു. നാട്ടിലെ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട്...

ഖത്തർ ചുട്ടുപൊള്ളുന്നു; തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ നിലവിൽ വരും; നിയമം പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടി

June 15, 2019

ഖത്തറിൽ വേനൽച്ചൂട് കാരണം തൊഴിലാളികൾക്ക് അനുവദിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതൽ നിലവിൽ വരും. വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിലാണ് ഖത്തറിൽ തൊഴിലാളികൾക്കായി ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയാണ് നിയമത്തിന് പ്രാബല്യമുള്ളത്. ...

ഇന്ന് മുതൽ സൂപ്പർ, പ്രീമിയം പെട്രോൾ വില 15 ദിർഹം കൂടും; ഡീസൽ വിലയിൽ 5 ദിർഹത്തിന്റെ വർദ്ധനവ്; ഖത്തറിൽ ഇന്ന് മുതൽ ഇന്ധനവില ഉയരും

May 01, 2019

ഖത്തറിൽ ഇന്ന് മുതൽ ഇന്ധന വില വർധിക്കും. സൂപ്പർ, പ്രീമിയം പെട്രോൾ വില 15 ദിർഹമാണ് കൂടുക. ഡീസൽ വിലയിൽ 5 ദിർഹത്തിന്റെയും വർധനവുണ്ടാകും. പ്രീമിയം ഗ്രേഡ് പെട്രോൾ ലിറ്ററിന് ഒരു റിയാൽ 95 ദിർഹവും സൂപ്പർ പെട്രോളിനും ഡീസലിനും രണ്ട് ദിർഹവുമായിരിക്കും പുതുക്ക...

MNM Recommends

Loading...