Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കഴിഞ്ഞമാസം റോഡപകടങ്ങളിൽ പൊലിഞ്ഞത് 19 ജീവൻ

കഴിഞ്ഞമാസം റോഡപകടങ്ങളിൽ പൊലിഞ്ഞത് 19 ജീവൻ

ദോഹ: ഓഗസ്റ്റ് മാസം രാജ്യത്തു നടന്ന ചെറുതും വലുതുമായ റോഡപകടങ്ങളെത്തുടർന്ന് 19 പേരുടെ ജീവൻ പൊലിഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ മാസം നടന്ന അപകടങ്ങളിൽ 43 എണ്ണം താരതമ്യേന വലിയ അപകടങ്ങളും 536 ചെറിയ അപകടങ്ങളുമായിരുന്നു. മിനിസ്ട്രി ഓഫ് ഡവലപ്‌മെന്റ് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുപ്രകാരമാണിത്.

ഇതിൽ മദീനത് ഖലീഫ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലാണ് ഏറ്റവും കൂടുതൽ അപകടമുണ്ടായത്. 5452 എണ്ണം. അൽഷമാൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനു കീഴിലാണ് കൂടുതൽ അപകടമരണവും നടന്നത്. അതേസമയം ട്രാഫിക് നിയമലംഘനങ്ങളും കഴിഞ്ഞമാസം ഏറെ വർധിച്ചുവെന്നാണ് റിപ്പോർട്ട്. ജൂലൈ മാസത്തെ അപേക്ഷിച്ച് 12.9 ശതമാനം കൂടുതലാണ് ട്രാഫിക് നിയമലംഘനങ്ങൾ അരങ്ങേറിയത്. 140,000 എണ്ണം. ജൂലൈയിൽ ഇത് 124,000 ആയിരുന്നു. ജൂലൈ മാസത്തെ അപേക്ഷിച്ച് ഡ്രൈവിങ് ലൈസൻസ് വിതരണവും ഓഗസ്റ്റ് മാസം വർധിച്ചു. 25 ശതമാനം കൂടുതലായി ഓഗസ്റ്റ് മാസം ഡ്രൈവിങ് ലൈസൻസ് വിതരണം ചെയ്തു. 7783 പേർക്കാണ് കഴിഞ്ഞമാസം ഡ്രൈവിങ് ലൈസൻസ് ലഭിച്ചത്. ഇതിൽ 438 സ്വദേശികൾക്കാണ് ഡ്രൈവിങ് ലൈസൻസ് കിട്ടിയത്. ബാക്കി മുഴുവൻ വിദേശീയർക്കായിരുന്നു വിതരണം ചെയ്തത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP