Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; 2018 ഓടെ ഉരീദുവിന്റെ 5ജി നെറ്റ്‌വർക്ക് എത്തും; സ്പീഡ് സെക്കന്റിൽ ഒരു ജി.ബി മുതൽ 10 ജി.ബി വരെ ഉയരും

ഖത്തറിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; 2018 ഓടെ ഉരീദുവിന്റെ 5ജി നെറ്റ്‌വർക്ക് എത്തും; സ്പീഡ് സെക്കന്റിൽ ഒരു ജി.ബി മുതൽ 10 ജി.ബി വരെ ഉയരും

ദോഹ: ഖത്തറിലെ ഇന്റർനെറ്റ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായാണ് ഉരീദു എത്തിയിരിക്കുന്നത്. 2018 ഓടെ രാജ്യത്ത് 5ജി നെറ്റ്‌വർക്ക് സേവനം ഉപഭോക്താക്കൾക്കു ലഭ്യമാക്കുമെന്നാണ് ഉരീദുവിന്റെ പ്രഖ്യാപനം. ഇതോടെ നിലവിലുള്ള ഇന്റർനെറ്റ് സ്പീഡ് സെക്കന്റിൽ ഒരു ജി.ബി മുതൽ 10 ജി.ബി വരെ ഉയരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, 2020ഓടെ മാത്രമേ ഈ സംവിധാനം വ്യാപാരാടിസ്ഥാനത്തിൽ ലഭ്യമായി തുടങ്ങുകയുള്ളൂവെന്നാണ് ഉരീദു ഖത്തർ സിഇഒ വലീദ് അൽ സയിദ് വ്യക്തമാക്കിയിരിക്കുന്നത്.

കൂടാതെ ഹ്യുവായ് കമ്പനിയുടെ സഹകരണത്തോടെ ഉരീദു 5 ജി ഗവേഷണ വികസന കേന്ദ്രവും ഗവേഷണത്തിനായി പ്രത്യേക ലബോറട്ടറിയും സ്ഥാപിക്കും. 5 ജി സേവനം ലഭ്യമാക്കുന്നതിനുള്ള കെട്ടിടങ്ങളുടെ പണി പൂർത്തീകരിച്ചതായും ആവശ്യമായ യന്ത്രസാമഗ്രികളും അനുബന്ധ സേവനങ്ങളുമൊരുക്കാൻ ഒരുവർഷത്തെ പ്രവർത്തനം കൂടി ആവശ്യമാണ്.

നിലവിൽ ഖത്തറടക്കം 11 രാജ്യങ്ങളിലാണ് ഉരീദുവിന് പ്രവർത്തന കേന്ദ്രങ്ങളുള്ളത്. വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലെയും ഏഷ്യൻ രാജ്യങ്ങളിലെയും പദ്ധതികൾക്കാണ് പ്രാധാന്യം നൽകുന്നത്. തുണീഷ്യയിലും അൾജീരിയയിലും വൈകാതെ 4 ജി സംവിധാനം തുടങ്ങും. പാക്കിസ്ഥാൻ, ജോർദാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ വയർലെസ് നെറ്റ്‌വർക്ക് പദ്ധതിയിൽ നിക്ഷേപമിറക്കാനുള്ള പദ്ധതി ഉരീദു ഉപേക്ഷിച്ചു. ഈ രാജ്യങ്ങളിൽ കാര്യമായ നേട്ടം കൈവരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP