Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോടുകാർക്ക് എയർ ഇന്ത്യയുടെ കേരളപിറവി സമ്മാനം; ദോഹയിൽ നിന്ന് കരിപ്പൂരിലേക്ക് രണ്ട് സർവ്വീസുകൾ നവംബർ ഒന്ന് മുതൽ

കോഴിക്കോടുകാർക്ക് എയർ ഇന്ത്യയുടെ കേരളപിറവി സമ്മാനം; ദോഹയിൽ നിന്ന് കരിപ്പൂരിലേക്ക് രണ്ട് സർവ്വീസുകൾ നവംബർ ഒന്ന് മുതൽ

ദോഹ: കോഴിക്കോട്ടുകാർക്ക് 'കേരള പിറവി സമ്മാനമായി' കരിപ്പൂരിലേക്ക്നവംബർ ഒന്ന് മുതൽ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ രണ്ട് വിമാനങ്ങൾ കൂടി.ഇതോടെ കോഴിക്കോട്ടേക്ക് ആഴ്ചയിൽ ഒമ്പത് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളാവും. ഇതിന് പുറമെ മംഗലാപുരത്തേക്കും മുംബൈയിലേക്കും എയർ ഇന്ത്യ എക്സ്‌പ്രസ് പുതിയ സർവീസുകൾ നവംബർ ഒന്ന് മുതൽ ആരംഭിക്കും.


എയർ ഇന്ത്യയുടെ വിന്റർ ഷെഡ്യൂളിന്റെ ഭാഗമായാണ് പുതിയ വിമാനങ്ങൾ പ്രഖ്യാപിച്ചത്. കോഴിക്കോട്ടേക്ക് നേരിട്ടുള്ള രണ്ട് സർവീസുകളാണ് വെള്ളി, ബുധൻ ദിവസങ്ങളിൽ അനുവദിച്ചത്. നിലവിലുള്ള വിമാനങ്ങൾ ബഹ്‌റൈൻ വഴിയാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. രാവിലെ 10.30ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട്ടത്തെും. വൈകുന്നേരം 5.55ന് കോഴിക്കോട്ട് നിന്ന് തിരിച്ച് രാത്രി 7.55ന് ദോഹയിലത്തെും.


മംഗലാപുരത്തേക്ക് നിലവിലുണ്ടായിരുന്ന ബഹ്‌റൈൻ വഴിയുള്ള മൂന്ന് വിമാനങ്ങൾക്ക് പകരം നേരിട്ടുള്ള രണ്ട് സർവീസുകളാണ് ആരംഭിക്കുന്നത്. വ്യാഴം,ശനി ദിവസങ്ങളിലാണ് ഈ വിമാനങ്ങൾ. ഫലത്തിൽ സർവീസിന്റെ എണ്ണംകുറഞ്ഞെങ്കിലും രണ്ട് വിമാനങ്ങളിലും മുഴുവൻ സീറ്റുകളും ദോഹയിൽനിന്നുള്ളവർക്ക് ഉപയോഗപ്പെടുത്താൻ കഴിയും. രാവിലെ 10.30ന് ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 5.05ന് മംഗലാപുരത്തത്തെും.

അവിടെ നിന്ന് 6.05ന് പുറപ്പെട്ട് ഖത്തർ സമയം 7.05ന് ദോഹയിലത്തെും.മുംബൈയിലേക്ക് നിലവിലുള്ള മൂന്ന് വിമാനങ്ങൾക്ക് പുറമെയാണ് ഒന്നുകൂടിആരംഭിക്കുന്നത്. ശനി, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാവുംമുംബൈയിലേക്കുള്ള സർവീസുകൾ. പുതിയ സർവീസ് ഇന്ത്യൻ സമയം രാവിലെ 8.15ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് ഖത്തർ സമയം 9.30ന് ദോഹയിലത്തെും.


ദോഹയിൽ നിന്ന് രാത്രി 8.55ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 2.20ന് മുംബൈയിലത്തെും. ഡിസംബർ ഒന്ന് മുതൽ എല്ലാ ദിവസവം ജെറ്റ് എയർവേസിന്റെ സർവീസുകൾ കോഴിക്കോട്ടേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്സ്‌പ്രസിന്റെ പുതിയ സർവീസുകൾ കൂടിയാവുമ്പോൾ മലബാറിൽ നിന്നുള്ള പ്രവാസികളുടെ യാത്രാ പ്രശ്‌നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത

യാത്രക്കാർക്കുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോൾസെന്ററിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ രണ്ടു വീതവും മറ്റു വിമാനത്താവളങ്ങളിൽ ഒന്നു വീതവും സ്‌റ്റേഷൻ കോ-ഓർഡിനേറ്റർമാരെ നിയമിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP