Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വനിതകൾക്കായി വനിതാ ആംബുലൻസ് സർവീസുമായി ഹമദ് മെഡിക്കൽ കോർപറേഷൻ

വനിതകൾക്കായി വനിതാ ആംബുലൻസ് സർവീസുമായി ഹമദ് മെഡിക്കൽ കോർപറേഷൻ

ദോഹ: വനിതകൾ മാത്രമുള്ള ആംബുലൻസ് സർവീസ് വേണമെന്നുള്ള ഖത്തറി വനികളുടെ നിരന്തര ആവശ്യത്തെത്തുടർന്ന് വനിതാ ആംബുലൻസ് സർവീസ് തുടങ്ങാൻ ഹമദ് മെഡിക്കൽ കോർപറേഷൻ തീരുമാനിച്ചു. വനിതാ ആംബുലൻസിലേക്ക് സേവനം അനുഷ്ഠിക്കുന്നതിനായി വനിതകൾക്കായി ഹമദ് മെഡിക്കൽ കോർപറേഷന്റെ ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിൽ പ്രത്യേക പരിശീലനം നടന്നുവരികയാണിപ്പോൾ.

അതേസമയം എന്നു മുതൽ വനിതാ ആംബുലൻസ് സർവീസ് ആരംഭിക്കുമെന്ന് കൃത്യമായി പറയാൻ സാധിക്കില്ലെന്ന് വക്താവ് അഹമ്മദ് സഫീസ് അസോബാഷി വെളിപ്പെടുത്തി. അതേസമയം സ്ത്രീകൾ ജീവനക്കാരായി ദോഹയിൽ നാല് ആംബുലൻസ് സർവീസ് നടക്കുന്നുണ്ടെന്നും അസോബാഷി വ്യക്തമാക്കി. വനിതാ ആംബുലൻസ് സർവീസ് തുടങ്ങുന്നതു വരെ ഈ ആംബുലൻസ് സർവീസ് തുടരും. വനിതാ ആംബുലൻസ് സർവീസിൽ ആശുപത്രിയിലേക്ക് സ്ത്രീയെ കൊണ്ടുപോകുന്ന വേളയിൽ കുടുംബത്തിലെ ഒരു പുരുഷൻ തീർച്ചയായും ആംബുലൻസിൽ തന്നെ അനുഗമിക്കണമെന്ന് അസോബാഷി വ്യക്തമാക്കുന്നുണ്ട്.

999 എന്ന നമ്പരിൽ ആംബുലൻസ്  സർവീസ് ആവശ്യപ്പെടുന്നവർക്ക് 45 സെക്കൻഡിനുള്ളിൽ തന്നെ ആംബുലൻസ് അയച്ചിരിക്കും. വിളിച്ചയാളുടെ വീട്ടിൽ പത്തു മിനിട്ടിനുള്ളിൽ ആംബുലൻസ് എത്തുന്ന രീതിയിലായിരിക്കും ക്രമീകരണങ്ങൾ നടത്തുക. ഏറ്റവും അടുത്തുള്ള ആംബുലൻസ് സർവീസിനെക്കുറിച്ച് പിന്നീട് അറിയിപ്പു നൽകുന്നതായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP