Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ടൂറിസം മേഖല മുന്നോട്ട്; സന്ദർശകരിലധികവും ജിസിസി രാജ്യങ്ങളിലുള്ളവർ

ഖത്തറിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ്; ടൂറിസം മേഖല മുന്നോട്ട്; സന്ദർശകരിലധികവും ജിസിസി രാജ്യങ്ങളിലുള്ളവർ

ദോഹ: സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഖത്തർ സന്ദർശനത്തിനെത്തുന്ന വരുടെ എണ്ണം വൻതോതിൽ വർദ്ധിച്ചതായി റിപ്പോർട്ട്. ഈ വർഷം ആദ്യ ക്വാർട്ടറിൽ 100,000 പേരാണ് അധികമായി രാജ്യത്ത് സന്ദർശനത്തിനെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചുള്ള കണക്കുകളാണ് സർക്കാർ പുറത്തുവിട്ടത്. 2015 ജനുവരി മുതൽ ജൂൺ വരെ 41 ശതമാനം സന്ദർശകരാണ് രാജ്യത്തെത്തിയത്.

ഫ്രാൻസിൽ നിന്ന് 8 ശതമാനം പേരും ചൈനയിൽ നിന്ന് 7 ശതമാനവും യുഎസിൽ നിന്ന് 6 ശതമാനവും പേർ ഖത്തറിൽ സന്ദർശനത്തിനെത്തി. കഴിഞ്ഞ വർഷം ആദ്യ ക്വാർട്ടറിനെ അപേക്ഷിച്ച് ഇത്തവണ സന്ദർശകരുടെ എണ്ണം ഏഴ് ശതമാനം വർദ്ധിച്ചിട്ടുണ്ട്. ഈ വർഷം മൂന്ന് മില്യൺ ആളുകൾ രാജ്യത്ത് സന്ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ൽ ഏഴ് മില്യണാളുകൾ സന്ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.

2015 ന്റെ ആദ്യമാസം സൗദിയിൽ നിന്ന് എത്തിയ സന്ദർശകരുടെ എണ്ണത്തിൽ 25 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 100ശതമാനം ലൈസൻസ്ഡ് ഹോട്ടലുകളും ഹോട്ടൽ അപ്പാർട്ട്‌മെന്റുകളുമാണ് ടൂറിസ്റ്റുകൾക്ക് അനുവദിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം 11 പുതിയ ഹോട്ടലുകളാണ് തുറന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP