Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫിലമെന്റ് ബൾബുകളുടെ വില്പനയും ഇറക്കുമതിയും നിരോധിച്ചു; നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തിൽ; ഇനി രാജ്യമെങ്ങും എൽഇഡി ബൾബുകൾ മാത്രം

ഫിലമെന്റ് ബൾബുകളുടെ വില്പനയും ഇറക്കുമതിയും നിരോധിച്ചു; നിരോധനം ഇന്നലെ മുതൽ പ്രാബല്യത്തിൽ; ഇനി രാജ്യമെങ്ങും എൽഇഡി ബൾബുകൾ മാത്രം

ദോഹ: ടൺസ്റ്റൺ ഫിലമെന്റ് ബൾബുകൾ ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ട് ജല വൈദ്യുതി വകുപ്പ് കഹ്‌റാമ ഉത്തരവിറക്കി. തുടക്കമെന്ന നിലയിൽ 75, 100 വാട്‌സ് ബൾബുകളുടെ ഇറക്കുമതിയും വില്പനയും വിതരണവുമാണ് നിരോധിച്ചിരിക്കുന്നത്. വൈദ്യുതി ഉപഭോഗവും കാർബൺ പുറന്തള്ളലും കുറയ്ക്കുക എന്ന നാഷണൽ പ്രോഗ്രാം ഫോർ കൺസർവേഷൻ ആൻഡ് എനർജി എഫിഷ്യൻസി പരിപാടിയുടെ ഭാഗമായാണ് ടൺസ്റ്റൺ ഫിലമെന്റ് ബൾബുകളുടെ ഉപയോഗവും വിതരണവും നിരോധിച്ചിരിക്കുന്നത്.

പദ്ധതിയുടെ തുടർ നടപടികളുടെ ഭാഗമായി 40, 60 വാട്‌സ് ബൾബുകളുടെ ഇറക്കുമതി വരും മാസങ്ങളിൽ നിരോധിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ വൈദ്യുതിയിൽ മികച്ച പ്രകാശം നൽകുന്ന എൽഇഡി ബൾബുകളിലേക്കു മാറാനാണ് കഹ്‌റാമ ആഹ്വാനം ചെയ്യുന്നത്. 40 വീടുകളിൽ അഞ്ചു മണിക്കൂർ എന്ന രീതിയിൽ ഒരു ബൾബിനു പകരം എൽഇഡി പ്രകാശിപ്പിക്കുന്നതിലൂടെ മാത്രം പ്രതിവർഷം 450 മെഗാവാട്‌സ് വൈദ്യുതി ലാഭിക്കാമെന്ന് കഹ്‌റാമ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഫിലമെന്റ് ബൾബുകളെ അപേക്ഷിച്ച് ഊർജക്ഷമതയുള്ള എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നതിലൂടെ ഓരോ വീട്ടിലും വൈദ്യുതി ബില്ലിൽ 20 ശതമാനം കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സാധാരണ ബൾബുകൾക്ക് ചൂടുകൂടുമ്പോൾ എൽഇഡി ബൾബുകൾക്ക് ചൂടു കുറവാണെന്ന മെച്ചം കൂടിയുണ്ട്. എയർ കണ്ടീഷണറിന്റെ പ്രവർത്തനവും കുറയ്ക്കാമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. കൂടാതെ ഫിലമെന്റ് ബൾബുകളെ അപേക്ഷിച്ച് എൽഇഡി ബൾബുകൾ എട്ടിരട്ടി സമയം പ്രകാശിക്കുകയും ചെയ്യും.

ടൺസ്റ്റൺ ബൾബുകളുടെ ഉപയോഗം നിരോധിച്ചതിനെ തുടർന്ന് ലോക്കൽ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പരിശോധന നടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP