Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൈലിയയിലെ ലേബർ ക്യാമ്പിൽ വൻ തീപിടുത്തം; ഒട്ടേറെ തൊഴിലാളികൾക്ക് താമസസ്ഥലം നഷ്ടമായി; ആളപായമില്ല

സൈലിയയിലെ ലേബർ ക്യാമ്പിൽ വൻ തീപിടുത്തം; ഒട്ടേറെ തൊഴിലാളികൾക്ക് താമസസ്ഥലം നഷ്ടമായി; ആളപായമില്ല

ദോഹ: സൈലിയയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ആരംഭിച്ച തീപിടുത്തം രണ്ടു മണിക്കൂറിനു ശേഷമാണ് അണയ്ക്കാനായത്. അഗ്നിബാധയിൽ ഫാക്ടറികൾ, സ്റ്റോറുകൾ, വർക്ക് ഷോപ്പുകൾ, താമസസ്ഥലങ്ങൾ എന്നിവ കത്തി നശിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

ഉച്ചവിശ്രമം അനുവദിച്ചിരുന്ന സമയത്താണ് അഗ്നിബാധ ഉണ്ടായതിനാൽ കൂടുതൽ പരിക്കുകളൊന്നും ആർക്കും പറ്റിയിട്ടില്ല. താഴ്ന്ന വരുമാനക്കാരായ നേപ്പാളികളും ശ്രീലങ്കക്കാരുമാണ് ഇവിടെ താമസിച്ചിരുന്നവരിൽ അധികവും. വിലപിടിച്ച സാധനങ്ങൾ അടക്കം താമസസ്ഥലം ചാരമായതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ പകച്ചിരിക്കുകയാണ് ഇവിടുത്തെ തൊഴിലാളികൾ.

തീപിടുത്തം ആരംഭിക്കുമ്പോൾ ഉച്ചവിശ്രമസമയത്ത് മിക്കവരും ലേബർ ക്യാമ്പുകളിൽ ഉറക്കത്തിലായിരുന്നു. ഫയർ അലാറം ഉണ്ടായതിനെ തുടർന്ന് ഏവരും പുറത്തേക്ക് ചാടുകയായിരുന്നു. തീ പടർന്നതോടെ സമീപത്തെ താമസസ്ഥലത്തുള്ളവർ കൈയിൽ കിട്ടിയത് വാരിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. തീ പടർന്നതിനെ തുടർന്ന് വൻ പുക പടലങ്ങൾ എക്സ്‌പ്രസ് വേയിലും ആസ്പയർ സോണിലും ഉയർന്നതു കാണാമായിരുന്നു.

അതേസമയം തീപിടുത്തത്തിന്റെ യഥാർഥ കാരണം വ്യക്തമായിട്ടില്ല. അടുത്തുള്ള കടയിലെ ജനറേറ്ററിൽ നിന്നാണ് തീപടർന്നതെന്ന് ചിലർ വെളിപ്പെടുത്തുന്നു. ജനറേറ്ററിൽ നിന്ന് ഡീസൽ ഒഴുകുന്നതും ഇതിന് തീപിടിക്കുന്നതും കാണാമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു.
വേനൽ കടുത്തതോടെ ഖത്തറിൽ തീപിടുത്തം വ്യാപകമായിട്ടുണ്ട്. മിക്കയിടങ്ങളിലും എയർ കണ്ടീഷണിങ് യൂണിറ്റുകളിലെ പിഴവു മൂലം ഷോർട്ട് സർക്യൂട്ടാണ് ഇത്തരം തീപിടുത്തങ്ങൾക്ക് മുഖ്യകാരണമെന്ന് വിലയിരുത്തപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP