Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇസ്ലാമിക് രീതിക്ക് എതിരായ ആഘോഷങ്ങൾ പാടില്ല; ഖത്തറിലെ നഴ്‌സറി സ്‌കൂളുകളിൽ നടത്താനിരുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ അവസാന നിമിഷം മാറ്റിവച്ചതായി റിപ്പോർട്ട്

ഇസ്ലാമിക് രീതിക്ക് എതിരായ ആഘോഷങ്ങൾ പാടില്ല; ഖത്തറിലെ നഴ്‌സറി സ്‌കൂളുകളിൽ നടത്താനിരുന്ന ക്രിസ്തുമസ് ആഘോഷങ്ങൾ അവസാന നിമിഷം മാറ്റിവച്ചതായി റിപ്പോർട്ട്

സ്ലാമിക് രീതികൾക്ക് എതിരാണെന്ന കാരണം പറഞ്ഞത് ഖത്തറിലെ നിരവധി നഴ്‌സറി സ്‌കൂളുകൾ നടത്താനിരുന്ന കുട്ടികളുടെ ക്രിസ്തുമസ് ഫെസ്റ്റീവൽ ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. ഈ ആഴ്‌ച്ചയിൽ നടത്താനിരുന്ന പരിപാടികളാണ് ഖത്തർ അധികൃതർ ഇസ്ലാമിക് രീതികൾക്ക് എതിരാണെന്ന കാരണം പറഞ്ഞത് റദ്ദാക്കാൻ ആവശ്യപ്പെട്ടത്.

ഡേകെയറുകളിലേക്കാണ് അധികൃതർ മെമോ നൽകിയിരിക്കുന്നത്. ലേബർആൻഡ് സോഷ്യൽ അഫയർ മന്ത്രാലയമാണ് മെമോ നൽകിയത്. ഭരണഘടനയുടെ ഒന്നാം വകുപ്പ് ചൂണ്ടികാണിച്ചാണ് നടപടി. ഷരിയാ നിയമപ്രകാരമാണ് ഭരണമെന്ന് വകുപ്പ് വ്യക്തമാക്കുന്നു.

കുട്ടികളുടെ സംഗീതപരിപാടികളടക്കം പല ക്രിസ്തുമസ് പരിപാടികളും ഇതോടെ റദ്ദാക്കുകയാണ് ചെയ്തിരിക്കുന്നത്.തീരുമാനത്തെ ചോദ്യം ചെയ്തും ചിലർ രംഗത്തെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP