Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ ഇന്ന് മുതൽ മെയ് 30 വരെ ഷോപ്പുകളും അടച്ചിടാനും വാണിജ്യ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും ഉത്തരവ്; ലംഘിച്ചാൽ രണ്ടു ലക്ഷം റിയാൽ വരെ പിഴയും മൂന്നു വർഷം വരെ തടവും

ഖത്തറിൽ ഇന്ന് മുതൽ മെയ് 30 വരെ ഷോപ്പുകളും അടച്ചിടാനും വാണിജ്യ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും ഉത്തരവ്; ലംഘിച്ചാൽ രണ്ടു ലക്ഷം റിയാൽ വരെ പിഴയും മൂന്നു വർഷം വരെ തടവും

സ്വന്തം ലേഖകൻ

ഖത്തറിൽ ഇന്ന് (മെയ് 19) മുതൽ മെയ് 30 വരെ എല്ലാ ഷോപ്പുകളും അടച്ചിടാനും വാണിജ്യ പ്രവർത്തനങ്ങൾ നിർത്തിവെക്കാനും മന്ത്രിസഭാ ഉത്തരവ്. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര മന്ത്രി സഭ യോഗത്തിലാണ് തീരുമാനം.

ഉത്തരവ് ലംഘിച്ചാൽ 1990 ലെ പതിനേഴാം നമ്പർ പകർച്ചവ്യാധി പ്രതിരോധ നിയമ വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കും. പരമാവധി രണ്ടു ലക്ഷം റിയാൽ വരെ പിഴയും 3 വർഷം വരെ തടവും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒരു ശിക്ഷ അനുഭവിക്കേണ്ടി വരും.

ഭക്ഷ്യ വിൽപന ശാലകൾ, ഫാർമസികൾ, ഡെലിവറി സേവനങ്ങൾക്ക് അനുമതിയുള്ള റെസ്റ്റോറന്റുകൾ, ഗ്രോസറികൾ എന്നിവക്ക് ഉത്തരവ് ബാധകമല്ല. ഉത്തരവുകൾ ബാധകമല്ലാത്ത മറ്റ് മേഖലകൾ ഏതൊക്കെയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിക്കും.

മന്ത്രിസഭാ തീരുമാനങ്ങൾ
1. ഖത്തറിൽ എല്ലാ പൗരന്മാരും പ്രവാസികളും ഏത് ആവശ്യങ്ങൾക്കായാലും നിർബന്ധമായും ഇഹ്‌തെറാസ് മൊബൈൽ ആപ്ലിക്കേഷൻ സ്വന്തം ഫോണിൽ ഡൗൺലോഡ് ചെയ്ത ശേഷമേ വീടിനു പുറത്തിറങ്ങാവു . ഈ ഉത്തരവ് മെയ് 22 മുതൽ പ്രാബല്യത്തിലാകും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരും.

2. വാഹനങ്ങളിൽ രണ്ടിൽ കൂടുതൽ പേർ പാടില്ല. എന്നാൽ ടാക്‌സി, ലിമോസിനുകൾ എന്നിവയിൽ
പരമാവധി മൂന്ന് പേർക്ക് കയറാം. സ്വകാര്യ കാർ വീട്ടു ഡ്രൈവർ ആണ് ഓടിക്കുന്നതെങ്കിലും പരമാവധി 3 പേർക്ക് കയറാം.
ആംബുലൻസ്, പൊതുജനാരോഗ്യ മന്ത്രാലയം, സുരക്ഷ, സൈനിക അഥോറിറ്റി വാഹനങ്ങൾക്ക് ഉത്തരവ് ബാധകമല്ല.
കമ്പനി ബസുകളിൽ സീറ്റിന്റെ പകുതി എണ്ണം ആളുകളെ മാത്രമേ കയറ്റാവൂ എന്ന ഉത്തരവ് തുടരും.

3. സ്പോർട്സ് പരിശീലനം റെസിഡൻസ് ഏരിയയോട് ചേർന്നു മാത്രേ പാടുള്ളൂ. വ്യായാമം ചെയ്യുമ്പോഴും കൂട്ടം കൂടരുത്. മാസ്‌ക് ധരിക്കുകയും സുരക്ഷിത അകലം പാലിക്കുകയും വേണം. ഉത്തരവ് മെയ് 19 മുതൽ പ്രാബല്യത്തിൽ.

4. ഉത്തരവുകൾ നടപ്പാക്കാൻ ആവശ്യമായ നടപടികൾ ആഭ്യന്തര മന്ത്രാലയം സ്വീകരിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP