Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഖത്തറിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വൻവീഴ്ച; ഒരാൾ കൂടി മരിച്ചു; ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത് 1,547 പേർക്ക്; രാജ്യത്ത് വൈറസ് ബാധ ഉയർന്ന തലത്തിലെന്ന് ആരോഗ്യ മന്ത്രാലയം

ഖത്തറിൽ സാമൂഹിക അകലം പാലിക്കുന്നതിൽ വൻവീഴ്ച; ഒരാൾ കൂടി മരിച്ചു; ഇന്നു മാത്രം രോഗം സ്ഥിരീകരിച്ചത് 1,547 പേർക്ക്; രാജ്യത്ത് വൈറസ് ബാധ ഉയർന്ന തലത്തിലെന്ന് ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ കോവിഡ് രോഗം ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചതേയാടെ ആകെ മരണം 15 ആയി. തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്ന 74കാരനായ പ്രവാസിയാണ് മരിച്ചത്. ഇന്ന 1547 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ആകെ ചികിൽസയിലുള്ളവർ 27169 ആണ്. ഇതിൽ 1308 പേരാണ് വിവിധ ആശുപത്രികളിലുള്ളത്. ഇതിൽ 158 പേർ തീവ്രചരിചരണ വിഭാഗത്തിലാണ്.

നേരിയ രോഗലക്ഷണമുള്ള മറ്റുള്ളവർ സമ്പർക്കവിലക്ക് കേന്ദ്രങ്ങളിലാണ്. 242 പേർക്കുകൂടി ശനിയാഴ്ച കോവിഡ് രോഗം ഭേദമായിട്ടുണ്ട്. ആകെ രോഗം ഭേദമായവർ 3788 ആയി. രാജ്യത്ത് വൈറസ് ബാധ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണം കൂടാൻ പലവിധ കാരണങ്ങളുണ്ട്. ഖത്തറിൽ സാമൂഹിക അകലം പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തിയത് രോഗം വ്യാപിക്കാൻ കാരണമായതായി ദേശീയ സാംക്രമികരോഗ മുന്നൊരുക്ക സമിതി സഹ അധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

നിലവിലുള്ള രോഗികളുടെ സമ്പർക്ക ശൃംഖല കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യപ്രവർത്തകർ. ഇതിനാൽതന്നെ ഒരു പ്രദേശത്തുള്ള അല്ലെങ്കിൽ ഒരു മേഖലയിലുള്ള ആയിരക്കണക്കിന് ആളുകളുടെ പരിശോധന നടത്തിവരികയാണ്. ഒരു മേഖലയിലെ ചിലരിൽ നിന്ന് റാൻഡം ആയി പരിശോധന നടത്തുന്നുമുണ്ട്. കമ്മ്യൂണിറ്റി ചെക്കിങ് നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ പരിശോധനകളുടെ എണ്ണം കൂടിയതും രോഗികൾ കൂടാൻ കാരണമായിട്ടുണ്ട്. റമദാനിലും തുടർന്ന് പെരുന്നാളിലും ഗൃഹസന്ദർശനം പോലുള്ളവ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP