Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വീണ്ടും ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി മുനിസിപ്പാലിറ്റി; വിഭജിച്ച വില്ലകൾക്കെതിരെ കർശന നടപടി

വീണ്ടും ഒഴിപ്പിക്കൽ നടപടികൾ ശക്തമാക്കി മുനിസിപ്പാലിറ്റി; വിഭജിച്ച വില്ലകൾക്കെതിരെ കർശന നടപടി

ദോഹ: ചെറിയ ഇടവേളയ്ക്ക് ശേഷം ഖത്തറിൽ വീണ്ടും ഒഴിപ്പിക്കൽ നടപടികളുമായി മുനിസിപ്പാലിറ്റികൾ രംഗത്തെത്തി. വില്ലകളും അപാർട്ട്‌മെന്റുകളും അനധികൃതമായി വിഭജിക്കുന്നതിനെതിരെ വിവിധ മുനിസിപ്പാലിറ്റികൾ ചേർന്ന് ശക്തമായ നടപടി സ്വീകരിക്കാനാണ് പദ്ധതി.

നിയമ ലംഘനം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിൽ നടക്കും.ഖത്തറിലെ നിയമമനുസരിച്ച് വില്ലകളിൽ മാറ്റങ്ങൾ വരുത്തുന്നതിനു മുമ്പ് മുനിസിപ്പൽ മന്ത്രാലയത്തിൽ പ്ലാൻ നൽകി അനുമതി വാങ്ങിയിരിക്കണം. എന്നാൽ ഈ നിയമങ്ങൾ ലംഘിച്ചു കൊണ്ടുള്ള വില്ല വിഭജനങ്ങൾ വ്യാപകമാവുന്നതായി പരാതി ഉയർന്നതോടെയാണ് മന്ത്രാലയം പരിശോധന കർശനമാക്കാൻ തീരുമാനിച്ചത്

ആദ്യഘട്ടത്തിൽ കെട്ടിടങ്ങൾക്ക് പുറത്ത്‌നിന്ന് നിരീക്ഷണം നടത്തി വില്ല വിഭജനം നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തും.കെട്ടിടങ്ങൾക്ക് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം , കെട്ടിടത്തിലെ എസികളുടെ എണ്ണം, അവ തമ്മിലുള്ള അകലം എന്നിവ നോക്കിയായിരിക്കും നിയമ ലംഘനങ്ങൾ മനസ്സിലാക്കുക . പിന്നീട് കെട്ടിടത്തിലെ താമസക്കാർക്ക് നോട്ടീസ് നൽകിയ ശേഷം അകത്ത് കയറി പരിശോധിച്ച് വിഭജനം നടന്നിട്ടോയെന്ന് ഉറപ്പു വരുത്തും.അതേസമയം താമസക്കാരുടെ സ്വകാര്യതയെ മാനിച്ചുകൊണ്ടായിരിക്കും പരിശോധനയെന്നും മുൻകൂട്ടി അറിയിക്കാതെ പരിശോധന ഉണ്ടാവില്ലെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

മുനിസിപ്പാലിറ്റികളിലെ വിവിധ വകുപ്പുകൾ സഹകരിച്ചുകൊണ്ടായിരിക്കും നിയമലംഘനങ്ങൾ കണെ്ടത്താനുള്ള പ്രവർത്തനം. മുനിസിപ്പാലിറ്റികളിലെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ നടത്തുന്ന കെട്ടിടങ്ങളിൽ വരുത്തുന്ന ഏതു തരത്തിലുള്ള രൂപഭേദവും നിയമലംഘനമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP