Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഖത്തറിൽ കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയാൽ പണി പാളും; വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിതോപയോഗം തടയാൻ നിയമം കർശനമാക്കുന്നു; പിഴ ശിക്ഷ 1000 റിയാലാക്കി ഉയർത്തും

ഖത്തറിൽ കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയാൽ പണി പാളും; വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിതോപയോഗം തടയാൻ നിയമം കർശനമാക്കുന്നു; പിഴ ശിക്ഷ 1000 റിയാലാക്കി ഉയർത്തും

ദോഹ: ഖത്തറിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും അമിതോപയോഗം തടയാൻ നിയമം കർശനമാക്കാൻ തീരുമാനിച്ചു. വെള്ളവും വൈദ്യുതിയും പാഴാക്കുന്നവർക്കുള്ള പിഴ ശിക്ഷ 10,000 റിയാലാക്കി ഉയർത്തുന്നതുൾപ്പെടെയുള്ള നിയമഭേദഗതി വരുത്തിയ കരടു നിയമം പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു.

കരടുനിയമം ശൂറ കൗൺസിലിന്റെ അംഗീകാരത്തിനായി കൈമാറി. കുടിവെള്ളം കാർകഴുകുന്നതിനോ വീടിന്റെ മുറ്റം കഴുകുന്നതിനോ ഉപയോഗിച്ചാൽ 10,000 റിയാൽ വരെ പിഴ ലഭിക്കാം. ഹോസ് ഉപയോഗിച്ചു കാർ കഴുകുന്നതിനും ചെടികൾക്കു കീഴിലേക്കു ഹോസ് തുറന്നു വിടുന്നതിനും മുമ്പേ വിലക്കുണ്ട്. ഇതിനുള്ള പിഴയും പതിനായിരം റിയാൽവരെയാക്കി. പൊട്ടിയ പൈപ്പ് നന്നാക്കാതെ വെള്ളം പാഴാക്കിയാലും ശിക്ഷ ലഭിക്കും.

രാവിലെ ഏഴു മുതൽ വൈകിട്ടു നാലു വരെ പുറത്തെ ലൈറ്റുകൾ കത്തിച്ചിടുന്നതും കുറ്റകരമാണ്. ഇതിനും പതിനായിരം റിയാൽ വരെയാണു ശിക്ഷ. പുറത്ത് മതിലിലും കെട്ടിടത്തിലുമുള്ള ലൈറ്റുകൾ പകൽ സമയം തനിയെ ഓഫാകുന്നതിനായി ഓട്ടോമാറ്റിക് സ്വിച്ചുകൾ സ്ഥാപിക്കാനും നിയമം നിർദേശിക്കുന്നു. ഇതു സംബന്ധിച്ച നിർദേശങ്ങൾ കഹ്‌റാമ പുറത്തിറക്കും.

പകൽ സമയം ലൈറ്റുകൾ കത്തിക്കിടന്നാൽ അവിടത്തെ താമസക്കാരാണു കുറ്റക്കാർ. സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്. വെള്ളവും വൈദ്യുതിയും പാഴാക്കുന്നവർക്കുള്ള ശിക്ഷ ഇതുവരെ ആയിരം റിയാൽ വരെയായിരുന്നു. ആറു വർഷമായി നിയമമുണ്ടെങ്കിലും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിനു ബുദ്ധിമുട്ടുണ്ട്. വീടുകളിൽ കയറിയുള്ള പരിശോധനയ്ക്ക് മുൻകൂർ അനുമതി വേണ്ടതിനാൽ ഇതു സാധാരണ നടക്കാറില്ല. 2008-ലെ 26-ാം നമ്പർ നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP