Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അതിജീവന ഈണങ്ങളുമായി 'ഈദകം' പെയ്തിറങ്ങി

അതിജീവന ഈണങ്ങളുമായി 'ഈദകം' പെയ്തിറങ്ങി

സ്വന്തം ലേഖകൻ

ദോഹ: കോവിഡ്-19 പശ്ചാത്തലത്തിൽ യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച 'ഈദകം അതിജീവനത്തിന്റെ ഈണങ്ങൾ' ഫേസ്‌ബുക്ക് ലൈവ് ഈദ് പരിപാടി ഖത്തറിലെ പ്രേക്ഷകർക്ക് വേറിട്ട അനുഭവമായി. കോവിഡ് കാലത്തെ പെരുന്നാളിൽ ശാരീരിക അകലം പാലിച്ച് സാമൂഹികമായി ഒരുമിച്ച് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് പകരുകയെന്ന ലക്ഷ്യം വെച്ച് സംഘടിപ്പിച്ച 'ഈദകം' ഖത്തറിലും ഖത്തറിന് പുറത്തുമായി നൂറുക്കണക്കിനാളുകളാണ് തത്സമയം കണ്ടത്.

പ്രപഞ്ചനാഥന്റെ തീരുമാനങ്ങളെ തൃപ്തിയോടെ നെഞ്ചേറ്റു വാങ്ങുന്നത് തന്നെയാണ് നമ്മുടെ വലിയ പെരുന്നാളെന്ന് പരിപാടിക്ക് ആശംസകളർപ്പിച്ച് സംസാരിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. പ്രതിസന്ധികൾ നിറഞ്ഞ സാഹചര്യത്തിലും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ട് നീങ്ങണമെന്നും അദ്ദേഹം സൂചിപ്പിച്ചു.

സാമൂഹിക പ്രവർത്തകനും ഷോർട്ട്ഫിലിം സംവിധായകനുമായ റഹീസ് ഹിദായ, ഉസ്മാൻ മാരാത്ത് എന്നിവർ സംസാരിച്ചു. പാട്ടും പറച്ചിലുമായി സൂഫീ ഗായകരായ സമീർ ബിൻസിയും ഇമാം മജ്ബൂറും, വിപ്ലവ ഗാനങ്ങളും പാട്ടുകളുടെ കഥകളുമായി ഗാനരചയിതാവ് ഡോ. ജമീൽ അഹ്മദും ഗായകനായ അമീൻ യാസിറും 'ഈദക'ത്തിന് മാറ്റ് കൂട്ടി. പ്രമുഖ സംവിധായകൻ സകരിയ്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
കോവിഡ് പോസിറ്റീവായി കോറന്റൈനിൽ കഴിയുന്ന ഗായകൻ അക്‌ബർ ചാവക്കാട്, ആരോഗ്യ പ്രവർത്തകൻ മുഹമ്മദ് എം ഖാദർ തുടങ്ങിയവരും ലൈവിലെത്തി അനുഭവങ്ങൾ വിശദീകരിച്ചു.

പെരുന്നാളിന്റെ ഇശലുകളുമായി ഗായകരായ ഷാനവാസ്, സലാഹുദ്ദീൻ, ശരീഫ് കൊച്ചിൻ, ദാനാ റാസിഖ്, സിദ്‌റത്തുൽ മുൻതഹ, ആയിശ അബ്ദുൽ ബാസിത് എന്നിവർ ഗാനമാലപിച്ചു. യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് എസ് എസ് മുസ്തഫ സ്വാഗതം പറഞ്ഞു. ഇതിനകം 30000ലധികം പേരാണ് 'ഈദകം' യൂത്ത് ഫോറം ഖത്തർ ഫേസ്‌ബുക്ക് പേജിലൂടെ വീക്ഷിച്ചത്. നിലവിൽ ഈദകം യൂത്ത്‌ഫോറം ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ്. യൂട്യൂബ് പേജിൽ ഉടൻ റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP