Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലേബർ കോഡിന്റെ പരിരക്ഷയുള്ള തൊഴിലാളികൾക്ക് എക്‌സിറ്റ് പെർമിറ്റ് ഇല്ലാതെ രാജ്യത്തിന് പുറത്ത് പോകാം; 20 വർഷമായി രാജ്യത്ത് താമസിച്ച് വരുന്ന പ്രവാസികൾക്ക് സ്ഥിരം റസിഡൻസി കാർഡ; മലയാളികൾക്കടക്കം ഗുണകരമാകുന്ന തീരുമാനങ്ങളുമായി ഖത്തർ

ലേബർ കോഡിന്റെ പരിരക്ഷയുള്ള തൊഴിലാളികൾക്ക് എക്‌സിറ്റ് പെർമിറ്റ് ഇല്ലാതെ രാജ്യത്തിന് പുറത്ത് പോകാം; 20 വർഷമായി രാജ്യത്ത് താമസിച്ച് വരുന്ന പ്രവാസികൾക്ക് സ്ഥിരം റസിഡൻസി കാർഡ; മലയാളികൾക്കടക്കം ഗുണകരമാകുന്ന തീരുമാനങ്ങളുമായി ഖത്തർ

ദോഹ: രാജ്യത്ത് മലയാളികളടക്കം ഉള്ള പ്രവാസികൾക്ക് ഗുണകരമാകുന്ന തീരുമാനങ്ങളുമായി ഖത്തർ രംഗത്ത്.ലേബർ കോഡിന്റെ പരിരക്ഷയുള്ള തൊഴിലാളികൾക്ക് എക്‌സിറ്റ് പെർമിറ്റ് ഇല്ലാതെ രാജ്യത്തിന് പുറത്ത് പോകാം,20 വർഷമായി രാജ്യത്ത്് താമസിച്ച് വരുന്ന പ്രവാസികൾക്ക് സ്ഥിരം റസിഡൻസി കാർഡ എന്നീ പ്രധാനപ്പെട്ട തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത്.

പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21ാം നമ്പർ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള 2018ലെ 13ാം നമ്പർ നിയമത്തിനാണ് അമീർ അംഗീകാരം നൽകിയത്. ഇതുപ്രകാരം ലേബർ കോഡിന്റെ പരിരക്ഷയുള്ള തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റില്ലാതെ രാജ്യത്തിനു പുറത്തേക്കു പോകാനാകും. എക്സിറ്റ് പെർമിറ്റ് നിർത്തലാക്കുന്നത് പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് ഗുണകരമാകും. ഖത്തറിനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ തീരുമാനമാണിത്.തൊഴിൽകരാർ കാലാവധിക്കുള്ളിൽ രാജ്യത്തിനു പുറത്തേക്കു താൽക്കാലികമായോ സ്ഥിരമായോ പോകുന്നതിന് എക്സിറ്റ് പെർമിറ്റ് വേണ്ടതില്ല. ഖത്തർ തൊഴിൽനിയമത്തിലെ ഏറ്റവും വിവാദമായ ഭാഗമാണ് പുതിയ നിയമത്തിലൂടെ പരിഷ്‌കരിച്ചിരിക്കുന്നത്.

നിയമത്തിലെ നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ പ്രകാരം രാജ്യത്തെ എല്ലാ തൊഴിലാളികൾക്കും ഖത്തറിനു പുറത്തേക്കുപോകുന്നതിന് തൊഴിലുടമയിൽ നിന്നും എക്സിറ്റ് പെർമിറ്റ് നിർബന്ധമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ലേബർകോഡിൽ കവർ ചെയ്തിരിക്കുന്ന തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റിന്റെ ആവശ്യമില്ല. ലേബർകോഡിനു പുറത്തുള്ള തൊഴിലാളികൾക്ക് എക്സിറ്റ് അനുവദിക്കുന്നതിനുള്ള ചടട്ടങ്ങളും നടപടിക്രമങ്ങളും വിശദമാക്കുന്ന മന്ത്രിതല ഉത്തരവ് ഇതിന്റെ തുടർച്ചയായുണ്ടാകും.

നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യമുള്ള തൊഴിലാളികളുടെ പേരുകൾ രേഖപ്പെടുത്തിയ അപേക്ഷ തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയത്തിന്റെ അനുമതിക്കായി തൊഴിലുടമ സമർപ്പിക്കണമെന്നത് പുതിയ നിയമത്തിലും നിഷ്‌കർഷിക്കുന്നുണ്ട്. ജീവനക്കാരുടെ തൊഴിൽ പ്രകൃതത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അപേക്ഷ നല്കേണ്ടത്. എന്നാൽ ഇത്തരം ജീവനക്കാരുടെ എണ്ണം കമ്പനിയുടെ ആകെ ജോലിക്കാരുടെ എണ്ണത്തിന്റെ അഞ്ച് ശതമാനത്തിൽ കൂടാൻ പാടുള്ളതുമല്ല. അതായത് ഒരു കമ്പനിയിലെ ആകെ തൊഴിൽശക്തിയുടെ അഞ്ചുശതമാനം തൊഴിലാളികൾക്കു മാത്രമായിരിക്കും എക്സിറ്റ് പെർമിറ്റ് ആവശ്യമായിവരിക.

പ്രവാസികൾക്ക് സ്ഥിരം റസിഡൻസി കാർഡ്

പ്രവാസി സമൂഹം ഏറെനാളായി കാത്തിരുന്ന സ്ഥിരം റസിഡൻസി കാർഡ് നിയമത്തിന് അമീറിന്റെ അംഗീകാരം.നിശ്ചിത യോഗ്യതകളുള്ള പ്രവാസികൾക്ക് സ്ഥിരം റസിഡൻസി കാർഡ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾഅടങ്ങിയ നിയമത്തിന് അമീർശൈഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നല്കി.ഔദ്യോഗിക ഗസറ്റിൽപ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിലാകും.

വിദേശത്തു ജനിച്ചവരാണെങ്കിൽ നിയമാനുസൃത സാധാരണ റസിഡൻസി പെർമിറ്റിൽ ഖത്തറിൽ 20വർഷം പൂർത്തീകരിച്ചിരിക്കണം. ഖത്തറിൽ ജനിച്ചവരാണെങ്കിൽ ഇതേരീതിയിൽപത്തുവർഷം താമസം പൂര്ത്തീകരിച്ചിരിക്കണം. ഖത്തറിലെ താമസകാലയളവ് തുടർച്ചയായിട്ടായിരിക്കണം. സ്ഥിരം റസിഡൻസി പെർമിറ്റിനുള്ള അപേക്ഷസമർപ്പിക്കുന്ന തീയതിക്കു മുൻപായി ഈ യോഗ്യത പൂർത്തീകരിച്ചിരിക്കണം. ഒരു വർഷം അറുപത് ദിവസത്തിൽ കൂടുതൽ പുറത്ത് താമസിക്കുകയാണെങ്കിൽതാമസ തുടർച്ചയ്ക്ക് തടസമുണ്ടാകില്ലെങ്കിലും ഖത്തറിലെ താമസകാലയയളവിൽനിന്നും ഈ ദിവസങ്ങൾകുറയ്ക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP