Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിൽ നിന്നുള്ള ആദ്യവിമാനം ഇന്ന്; യാത്രക്കാർക്ക് കൊവിഡ് പരിശോധന ഇല്ല; നാടണയുന്നത് 181 യാത്രക്കാർ

ഖത്തറിൽ നിന്നുള്ള ആദ്യവിമാനം ഇന്ന്; യാത്രക്കാർക്ക് കൊവിഡ് പരിശോധന ഇല്ല; നാടണയുന്നത് 181 യാത്രക്കാർ

സ്വന്തം ലേഖകൻ

ഖത്തറിൽ നിന്നുള്ള ആദ്യവിമാനം ഇന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തും. എയർ എന്ത്യയുടെ 1ഃ476 വിമാനം ശനിയാഴ്ച വൈകുന്നേരം 7.05നാണ് പുറപ്പെടുക. കൊച്ചിയിൽ ഞായറാഴ്ച പുലർച്ചെ 1.40ന് എത്തിച്ചേരും. 181 യാത്രക്കാരാണ് ആകെയുള്ളത്. ചെക്ക് ഇൻ കൗണ്ടറിൽ യാത്രക്കാർ ഇന്ത്യൻ എംബസിയും എയർ ഇന്ത്യയും നൽകുന്ന സ്വയംസാക്ഷ്യപത്രങ്ങൾ പൂരിപ്പിച്ച് നൽകണം.ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കൾച്ചറൽ സെന്റർ യാത്രക്കാർക്ക് വിമാനത്താവളത്തിൽ വച്ച് മാസ്‌ക്, കൈയുറ, സാനിറ്റൈസർ എന്നിവയടങ്ങിയ കിറ്റ് നൽകും.

യാത്രക്കാർക്ക് മുൻകൂട്ടി കോവിഡ് പരിശോധന ഇല്ല. ശരീരോഷ്മാവ് പരിശോധന മാത്രമേ ഉണ്ടാവൂ. ഇതിനാൽ ഇവർ നാട്ടിൽ 14 ദിവസം സർക്കാറിന്റെ നിർബന്ധിത സമ്പർക്കവിലക്കിൽ കഴിയേണ്ടിവരും. വിമാനത്തിൽ ഇടവിട്ട് സീറ്റുകൾ ഒഴിച്ചിടില്ല. എന്നാൽ പുറകിലുള്ള രണ്ടോ മൂന്നോ വരി സീറ്റുകൾ മുഴുവൻ ഒഴിച്ചിട്ട് വിമാനത്തിൽ താൽകാലിക സമ്പർക്ക വിലക്ക് സ്ഥലം ക്രമീകരിക്കും. യാത്രക്കിടയിൽ ചുമയോ പനിയോ മറ്റ് രോഗലക്ഷണമോ കാണിക്കുന്നവരെ ഇവിടേക്ക് മാറ്റിയിരുത്തും.

ഖത്തറിൽ നിന്ന് പുറപ്പെടുന്നവരിൽ ഗർഭിണികൾ, കുട്ടികൾ, കൈകുഞ്ഞുങ്ങൾ, അടിയന്തരചികിൽസ ആവശ്യമുള്ളവർ, പ്രായമായവർ, ജോലി നഷ്ടപ്പെട്ടവർ, നാട്ടിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾ, വിവിധപ്രയാസം അനുഭവിക്കുന്ന തൊഴിലാളികൾ, സന്ദർശകവിസയിലെത്തി കുടുങ്ങിപ്പോയവർ, വിദ്യർഥികൾ എന്നിവരാണുള്ളത്. പ്രസവം അടുത്ത, ഇനി യാത്രക്ക് പ്രയാസമുണ്ടാകാൻ സാധ്യതയുള്ള ഗർഭിണികൾക്കാണ് യാത്രാനുമതി നൽകിയിരിക്കുന്നത്. ഇവർക്കൊപ്പം ഒരാൾക്കുകൂടി അനുമതി നൽകിയിട്ടുണ്ട്.

മെയ്‌ പത്തിന് രണ്ടാം വിമാനം വൈകുന്നേരം 3.15ന് തിരുവനന്തപുരത്തേക്കുമുണ്ട്. ഇതിലേക്കും 200 പേരെയാണ് ഇന്ത്യൻ എംബസി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതിലേക്കുള്ള ടിക്കറ്റുകൾ നേരത്തേ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP