Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിൽ നാളെ മുതൽ പെരുന്നാൾ അവധി; പൊതു സ്ഥാപനങ്ങൾക്കടക്കം 10 ദിവസം മുടക്കം

ഖത്തറിൽ നാളെ മുതൽ പെരുന്നാൾ അവധി; പൊതു സ്ഥാപനങ്ങൾക്കടക്കം 10 ദിവസം മുടക്കം

സ്വന്തം ലേഖകൻ

ദോഹ: ഖത്തറിൽ 10 ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കുള്ള അവധി നാളെ ചൊവ്വാഴ്‌ച്ച മുതൽ മെയ് 28 വ്യാഴാഴ്‌ച്ച വരെയായിരിക്കും. വെള്ളി, ശനി വാരാന്ത്യ അവധിയായതിനാൽ മെയ് 31 ഞായർ ആണ് പ്രവർത്തി ദിനമാരംഭിക്കുക. ബാങ്കുകൾ, മറ്റു ധനകാര്യസ്ഥാപനങ്ങൾ എന്നിവയുടെ അവധി ഖത്തർ സെൻട്രൽ ബാങ്ക് ഗവർണർ പ്രഖ്യാപിക്കും.

മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്കടക്കം അവധി ബാധകമാണ്. അതേസമയം ഖത്തർ സെൻട്രൽ ബാങ്കിന്റെയും ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്‌സ് അതോരിറ്റിയുടെയും നിയന്ത്രണത്തിലുള്ള ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും അവധി സെൻട്രൽ ബാങ്ക് ഗവർണറായിരിക്കും പ്രഖ്യാപിക്കുക.

സ്വകാര്യ മേഖലയിൽ പെരുന്നാൾ ദിനം മുതൽ മൂന്നുദിവസം പൊതു അവധിയായായിരിക്കും. ശവ്വാൽ മാസപ്പിറവി മെയ് 22ന് വെള്ളിയാഴ്‌ച്ച സൂര്യാസ്തമനത്തിന് ശേഷമായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതി ശാസ്ത്രജ്ഞരുടെ കണക്കു പ്രകാരം അന്നേ ദിവസം പ്രാദേശിക സമയം രാത്രി 8.39ന് ആണ് ചന്ദ്രപ്പിറവി. ഈദുൽ ഫിത്വർ മെയ് 23 ശനിയാഴ്‌ച്ചയാകാനാണ്. ഔഖാഫ് മന്ത്രാലയത്തിലെ ബന്ധപ്പെട്ട കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP