Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹുക്ക വലി കേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ഖത്തർ സാമ്പത്തിക വാണിജ്യ മന്ത്രാലയം; വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മസ്ജിദുകളുമായും ആയിരം മീറ്റർ അകലം പാലിക്കാൻ നിർദ്ദേശം

ഹുക്ക വലി കേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ഖത്തർ സാമ്പത്തിക വാണിജ്യ മന്ത്രാലയം; വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മസ്ജിദുകളുമായും ആയിരം മീറ്റർ അകലം പാലിക്കാൻ നിർദ്ദേശം

ഹുക്ക വലി കേന്ദ്രങ്ങൾക്ക് കർശന നിയന്ത്രണങ്ങളുമായി ഖത്തർ സാമ്പത്തിക വാണിജ്യ മന്ത്രാലയം രംഗത്ത്. ഹുക്ക വലി സെന്ററുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും മസ്ജിദുകളുമായും ആയിരം മീറ്റർ അകലം പാലിക്കണമെന്നാണ് സാമ്പത്തിക വാണിജ്യ മന്ത്രാലയം ഉത്തരവിട്ടത്.

സെന്ററുകൾ രാത്രി 12 മണി വരെ മാത്രമേ തുറക്കാൻ പാടുള്ളൂ.18 വയസ്സിന് താഴെ പ്രായമുള്ളവരെ ഹുക്ക സെന്ററിൽ പ്രവേശിക്കരുതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ഹോട്ടലുകളിൽ നീന്തൽ കുളങ്ങൾക്കരികിലും പാർക്കുകളിലും ഹുക്ക ഉപയോഗം കർശനമായി വിലക്കിയിട്ടുണ്ട്. പെട്രോൾ സ്റ്റേഷനുകളിൽ നിന്ന് ആയിരം മീറ്റർ അകലത്തിൽ മാത്രമേ ഇനി ഹുക്ക സെന്ററുകൾ പ്രവർത്തിക്കാവൂ. തൊട്ടടുത്ത കടയുമായി 500 മീറ്റർ അകലം പാലിക്കണമെന്നും പുതിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഹുക്ക സെന്ററുകൾ കടക്ക് പുറത്ത് കസേരയിട്ട് സൗകര്യം ഒരുക്കരുതെന്ന് ഈ നിർദേശത്തിൽ ആവശ്യപ്പെടുന്നു. കേന്ദ്രങ്ങളുടെ വാതിലുകൾ എല്ലാ സമയവും അടഞ്ഞ് തന്നെയിരിക്കണം. എങ്കിലും തരത്തിൽ ഹുക്കയുടെ പുക പുറത്തേക്ക് പോകാൻ കാരണമാകരുത്. ഹുക്ക വലിക്കാനുള്ള സൗകര്യത്തോടൊപ്പം ഭക്ഷണ സാധനങ്ങൾ വിൽക്കുകയും ചെയ്യുന്ന സെന്ററുകളാണെങ്കിൽ പുകവലിക്കുന്നവർക്കും വലിക്കാത്തവർക്കും പ്രത്യേകം പ്രത്യേകം സ്ഥലം നിശ്ചയിച്ചിരിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP