Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്വാറന്റിൻ ചെയ്യാൻ പണം വേണമെന്ന് പറയുന്നത് തികച്ചും അപലപനീയം ഇൻകാസ് ഖത്തർ

സ്വന്തം ലേഖകൻ

രണ്ട് ലക്ഷം പ്രവാസികളെ ക്വാറന്റിൻ ചെയ്യാൻ കേരളം സുസജ്ജമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ പ്രവാസികൾ വന്ന് തുടങ്ങിയപ്പോൾ അവരെ ക്വാറന്റൈൻ ചെയ്യാൻ പണം വേണമെന്ന് പറയുന്നത് തികച്ചും അപലപനീയമാണെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. ഇവിടെ രണ്ട് മാസത്തിൽ കൂടുതൽ ജോലിയില്ലാതെ റൂമിലിരുന്ന് ഒരു വരുമാനവുമില്ലാതെ കടം വാങ്ങിയോ മറ്റ് സംഘടനകൾ നൽകിയ ഫ്‌ളൈറ്റ് ടിക്കറ്റുമായോ നാട്ടിലെത്തുന്ന പ്രവാസികളോടാണ് സർക്കാരിന്റെ ഈ കൊടും ക്രൂരത. കൂടുതൽ ഫ്‌ളൈറ്റുകൾ കേന്ദ്രം അനുവദിച്ചിട്ടും കേരളം ലാൻഡിങ് അനുമതി നൽകാത്തതാണ് കാരണം എന്ന വൻ പരാതി നിലനിക്കുമ്പോഴാണ് ഒരു ഇരുട്ടടി പോലെ വീണ്ടും പിണറായി സർക്കാരിന്റെ പ്രവാസികളോടുള്ള അവഗണന. നാട്ടിലുള്ള പൗരന്മാർക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രവാസികൾക്കും കൂടി അവകാശപ്പെട്ടതാണെന്നും അതുകൊണ്ട് തന്നെ ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്നും ഇൻകാസ് ഖത്തർ ആവശ്യപ്പെട്ടു. ഇൻകാസ് അടക്കമുള്ള പ്രവാസി സംഘടനകൾ ആവശ്യപ്പെട്ട ചാർട്ടേഡ് ഫ്‌ളൈറ്റുകൾ കേരളത്തിന്റെ അനുമതിക്കായി കാത്തു നിൽക്കുകയാണ്. ഇതോടൊപ്പം കൂടുതൽ ഫ്‌ളൈറ്റുകൾക്ക് വേണ്ടി കേന്ദ്ര ഗവൺമെന്റിൽ സമ്മർദ്ദം ചെലുത്തേണ്ട സമയത്തു പ്രവാസികളെ വഞ്ചിക്കുന്ന ഇത്തരം സമീപനങ്ങളുമായി മുന്നോട്ട് പോകുന്നത് പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണെന്ന് ഇൻകാസ് ഖത്തർ സെന്റൽ കമ്മറ്റി അഭിപ്രായപ്പെട്ടു.

ഏറ്റവും കൂടുതൽ പ്രവാസികളുള്ള കേരളത്തിലേക്ക് ആനുപാതികമായി ഫ്‌ളൈറ്റുകൾ അനുവദിക്കാത്തതും ചാർട്ടേഡ് ഫ്‌ളൈറ്റുകൾക്ക് കേന്ദ്രത്തിൽ നിന്ന് തത്വത്തിൽ അനുമതി ലഭിച്ചെങ്കിലും ലാൻഡിങ് അനുമതി സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കാത്തതു കൊണ്ടാണെന്ന പരാതിയുടെ സത്യാവസ്ഥ പ്രവാസികളെ അറിയിക്കാനുള്ള ബാധ്യത കേരള സർക്കാർ കാണിക്കണമെന്നും ഇൻകാസ് ഖത്തർ സെന്റൽ കമ്മറ്റി യോഗം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP