Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിൽ ഈ വർഷം മരിച്ചത് 203 ഇന്ത്യക്കാർ; സെൻട്രൽ ജയിലിൽ 139 ഇന്ത്യക്കാരും നാടുകടത്തൽ കേന്ദ്രത്തിൽ 77 പേരും

ഖത്തറിൽ ഈ വർഷം മരിച്ചത് 203 ഇന്ത്യക്കാർ; സെൻട്രൽ ജയിലിൽ 139 ഇന്ത്യക്കാരും നാടുകടത്തൽ കേന്ദ്രത്തിൽ 77 പേരും

ദോഹ: ഈ വർഷം ഇതുവരെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് 203 മരണങ്ങൾ. ഇന്നലെ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിലാണ് ഇക്കാര്യം വ്യക്തമായത്. 2015-ലും 2014-ലും എംബസിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ 279 വീതമായിരുന്നു. ഈ വർഷം സെപ്റ്റംബർ വരെയുള്ള മരണ രജിസ്റ്ററാണ് ഓപ്പൺ ഹൗസിൽ അംബാസഡർ സഞ്ജീവ് അറോറ വെളിപ്പെടുത്തിയത്.

ഖത്തറിലുള്ള ഇന്ത്യക്കാരുടെ ലേബർ പ്രശ്‌നങ്ങളും മറ്റും ഔപ്പൺ ഹൗസിൽ ചർച്ച ചെയ്തു. തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ശ്രദ്ധാപൂർവം ശ്രവിച്ച ഉദ്യോഗസ്ഥർ ഇവയ്ക്ക് പരിഹാരം കണ്ടെത്തുമെന്ന് വാക്കു നൽകിയിട്ടുണ്ട്. ഖത്തറിലെ അധികാരികളുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നങ്ങൾ ഉടൻ തന്നെ പരിഹരിക്കാമെന്നാണ് എംബസി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുള്ളത്.

വിവിധ കേസുകളിൽ പെട്ട് സെൻട്രൽ ജയിലിൽ കഴിയുന്നവരെ എംബസി ഉദ്യോഗസ്ഥർ സന്ദർശിച്ചുവെന്നും ഓപ്പൺ ഹൗസിൽ വ്യക്തമാക്കി. നാടുകടത്തൽ കേന്ദ്രത്തിലും ഒട്ടേറെ ഇന്ത്യക്കാരാണ് കുടുങ്ങിയിട്ടുള്ളത്. സെൻട്രൽ ജയിലിൽ 139 ഇന്ത്യക്കാരും നാടുകടത്തൽ കേന്ദ്രത്തിൽ 77 ഇന്ത്യക്കാരും കഴിയുന്നുണ്ട്. ഇവരുടെ ക്ഷേമം അന്വേഷിക്കുന്നതിനായി ഇടയ്ക്കിടെ ഇന്ത്യൻ പ്രതിനിധികൾ ഇവിടങ്ങളിൽ സന്ദർശനം നടത്താറുമുണ്ട്.

ഈ വർഷം എംബസിക്ക് ഇതുവരെ 3017 പരാതികളാണ് ലഭിച്ചിട്ടുള്ളത്. 2015-ൽ എംബസിക്ക് ലഭിച്ചത് 4132 പരാതികളായിരുന്നു. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 68 പേർക്ക് എംബസി കഴിഞ്ഞ മാസം എമർജൻസി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുമുണ്ട്. കഴിഞ്ഞ മാസം തന്നെ ഇന്ത്യയിലേക്ക് മടങ്ങുന്നതിനായി 18 പേർക്ക് യാത്രാ ടിക്കറ്റ് സൗജന്യമായി നൽകുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP