ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുതിയ സർവ്വീസുമായി ഇൻഡിഗോ; ഒക്ടോബർ ഒന്നുമുതൽ പ്രതിദിന സർവ്വീസ് നടത്താൻ കമ്പനി
August 14, 2018 | 03:13 PM IST | Permalink

സ്വന്തം ലേഖകൻ
ദോഹ: ബജറ്റ് എയർലൈൻസായ ഇൻഡിഗോ ഒക്ടോബർ ഒന്നിനു തിരുവനന്തപുരം-ദോഹ റൂട്ടിൽ പ്രതിദിന സർവീസ് ആരംഭിക്കും. ദോഹ-അഹമ്മദാബാദ് റൂട്ടിലും പ്രതിദിന സർവീസ് ആരംഭിക്കുന്നുണ്ട്. നിലവിൽ ദോഹയിൽനിന്നു കൊച്ചി, കോഴിക്കോട്, ഹൈദരബാദ്, ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ പ്രതിദിന സർവീസുകൾ നടത്തുന്നുണ്ട്.
ഒക്ടോബർ ഒന്നുമുതൽ ആണ് തിരുവനന്തപുരത്തേക്കും ഗുജറാത്തിലെ അഹ്മദാബാദിലേക്കുമാണ് പുതിയ സർവീസുകൾ തുടങ്ങുന്നത്. അഹ്മദാബാദിലേക്കുള്ള പുതിയ വിമാനം ദോഹയിൽ നിന്ന് പുലർച്ചെ 2.40ന് പുറപ്പെട്ട് രാവിലെ 8.35ന് അഹ്മദാബാദിലെത്തും.
തിരിച്ച് രാവിലെ 9.35ന് പുറപ്പെട്ട് ദോഹയിൽ രാവിലെ 10.35ന് എത്തും. പുതിയ തിരുവനന്തപുരം സർവീസ് ദോഹയിൽ നിന്ന് രാവിലെ 11.35ന് പുറപ്പെട്ട് വൈകുന്നേരം 6.55ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് രാത്രി 11.15ന് പുറപ്പെട്ട് പുലർച്ചെ 1.40ന് ദോഹയിൽ എത്തും. ഇൻഡിഗോ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം ഈ രണ്ട് നഗരങ്ങളിലേക്കും വൺ വേ ടിക്കറ്റ് 479 റിയാലിന് ലഭ്യമാണ്.
