Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഏതാവശ്യത്തിനു പുറത്തിറങ്ങിയാലും ഇനി മാസ്‌ക് നിർബന്ധം; ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ പിഴയും മൂന്നു വർഷം തടവും; ഖത്തർ മന്ത്രിസഭയുടെ പുതിയ തീരുമാനം ഇങ്ങനെ

ഏതാവശ്യത്തിനു പുറത്തിറങ്ങിയാലും ഇനി മാസ്‌ക് നിർബന്ധം; ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ പിഴയും മൂന്നു വർഷം തടവും; ഖത്തർ മന്ത്രിസഭയുടെ പുതിയ തീരുമാനം ഇങ്ങനെ

സ്വന്തം ലേഖകൻ

ഖത്തറിൽ വീടിനു പുറത്തേക്ക് ഏതാവശ്യത്തിന് ഇറങ്ങുമ്പോഴും മാസ്‌ക് നിർബന്ധമാക്കി. ഖത്തർ മന്ത്രിസഭയുടെതാണ് തീരുമാനം. മാസ്‌ക് ധരിക്കാത്ത പക്ഷം ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ആവശ്യമായ നടപടികൾ കൈക്കൊള്ളും. രണ്ട് ലക്ഷം റിയാൽ പിഴയും മൂന്നു വർഷം തടവുമാണ് പിടിക്കപ്പെടുന്നവർക്ക് ലഭിക്കുക.

മാസ്‌ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള 1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരം രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ ചുമത്തപ്പെടും. എന്നാൽ ഒരു വ്യക്തി സ്വന്തം കാറിൽ തനിച്ച് യാത്ര ചെയ്യുകയാണെങ്കിൽ മാസ്‌ക് ധരിക്കേണ്ടതില്ല.

മന്ത്രിസഭ തീരുമാനം മറ്റന്നാൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കിയ ഉത്തരവ് പുറത്തുവിട്ടത്. ഏതാവശ്യത്തിന് വെളിയിലിറങ്ങുമ്പോഴും മാസ്‌ക് നിർബന്ധമാണ്. നിർദ്ദേശം ലംഘിക്കുകയാണെങ്കിൽ കടുത്ത നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും മന്ത്രിസഭ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP