Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ വേജ് സംവിധാനം നടപ്പിലാക്കുന്നത് നവംബർ നാലു മുതൽ; പുതുക്കിയ തിയതി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

ഓൺലൈൻ വേജ് സംവിധാനം നടപ്പിലാക്കുന്നത് നവംബർ നാലു മുതൽ; പുതുക്കിയ തിയതി പ്രഖ്യാപിച്ച് തൊഴിൽ മന്ത്രാലയം

ദോഹ: സ്വകാര്യ കമ്പനികളിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഓൺലൈൻ വഴി ശമ്പളം നൽകുന്നതിന് നടപ്പിലാക്കുന്ന വേജ് പ്രൊട്ടക്ഷൻ സംവിധാനത്തിനുള്ള അവസാന തിയതി നവംബർ മൂന്ന് ആയി പുതുക്കി നിശ്ചയിച്ചു. ഓഗസ്റ്റ് 18 മുതൽ വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പിലാക്കണമെന്ന് ആദ്യം മന്ത്രാലയം നിഷ്‌ക്കർഷിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരു പറഞ്ഞത് തിയതി നവംബർ രണ്ടു വരെ നീട്ടിയിരുന്നു. എന്നാൽ നവംബർ നാലു മുതൽ തൊഴിലാളികൾക്ക് ഓൺലൈൻ പേയ്‌മെന്റ് നടത്തണമെന്ന് തൊഴിൽ മന്ത്രാലയം പുതിയ ഉത്തരവിറക്കിയിരിക്കുകയാണിപ്പോൾ.

2004-ലെ നമ്പർ 14 ലേബർ നിയമത്തിനു കീഴിൽ വരുന്ന എല്ലാ സ്വകാര്യ കമ്പനികളും വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കണമെന്നാണ് നിർദ്ദേശം. നിർദ്ദേശം പാലിക്കാത്ത കമ്പനികൾക്ക് വർക്ക് വിസാ നൽകുന്നതിൽ നിന്നും തൊഴിൽ കരാർ ഏറ്റെടുക്കുന്നതിൽ നിന്നും വിലക്ക് നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ മേഖലകളിലെ തൊഴിലാളികൾക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് സർക്കാർ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) കൊണ്ടുവന്നത്. അമ്പതിനായിരത്തിലധികം സ്വകാര്യ കമ്പനികളാണ് വേജ് പ്രൊട്ടക്ഷൻ സംവിധാനത്തിൽ കീഴിൽ വരുന്നത്. ഈ കമ്പനികളിലെ ജീവനക്കാർക്കെല്ലാം ഇനി മുതൽ നിർബന്ധമായും ശമ്പളം ബാങ്ക് വഴിയേ നൽകാൻ സാധിക്കുകയുള്ളൂ.

ഖത്തർ സെൻട്രൽ ബാങ്കുമായി (QCB) സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. അതുകൊണ്ടു തന്നെ മന്ത്രാലയം ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകില്ലെന്നും സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും വക്താവ് വെളിപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP