Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കും; പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതിനും വിലക്ക്; ഫെബ്രുവരി മുതൽ പുതിയ ശുചിത്വ നിയമം നടപ്പിലാകും

പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കും; പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതിനും വിലക്ക്; ഫെബ്രുവരി മുതൽ പുതിയ ശുചിത്വ നിയമം നടപ്പിലാകും

ദോഹ: പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കുകയും പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതിനും വിലക്കേർപ്പെടുത്തുന്ന പുതിയ നിയമം ഫെബ്രുവരി മുതൽ നടപ്പിലാകും.

1974ലെ എട്ടാം നമ്പർ നിയമം കാലോചിതമായി പരിഷ്‌കരിച്ചാണ് പുതിയ ശുചിത്വ നിയമത്തിന് രൂപം നൽകിയത്. പാതകൾ, പാതയോരങ്ങൾ, നഗരചത്വരങ്ങൾ, പാർക്കുകൾ, പൂന്തോട്ടങ്ങൾ, ബീച്ചുകൾ, കെട്ടിടങ്ങളുടെ മട്ടുപ്പാവുകൾ, ഇടനാഴികൾ, കാർ പാർക്കിങ്ങുകൾ തുടങ്ങി പൊതു, സ്വകാര്യ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് കർശനമായി വിലക്കുന്നതാണ് പുതിയ നിയമം. പൊതുസ്ഥലങ്ങളിലേക്ക് അരുമകളായ മൃഗങ്ങളെയും പക്ഷികളെയും കൊണ്ടുപോകുന്നതും പുതിയ നിയമം വിലക്കുന്നു. നിയമം പ്രാബല്യത്തിലാകുന്നതോടെ മൃഗങ്ങളെയും പക്ഷികളെയും വളർത്താൻ ലൈസൻസ് എടുക്കേണ്ടിവരും.

നഗരസഭകൾ വിലക്കിയിരിക്കുന്ന സ്ഥലങ്ങളിൽ മാലിന്യമിടുന്നതു പുതിയ നിയമപ്രകാരം കടുത്ത കുറ്റമാണ്. പൊതുശുചിത്വം ഉറപ്പാക്കുന്ന ചുമതല നഗരസഭകൾക്കാണ് നൽകിയിരിക്കുന്നത്. മാലിന്യശേഖരണം, മാലിന്യനീക്കം, നിർമ്മാർജനം, പുനഃസംസ്‌കരണം എന്നിവയെല്ലാം നഗരസഭകളുടെ ചുമതലയാണ്. ഇതിനായി ഓരോ നഗരസഭയ്ക്കും നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി കരാറുകാരെ നിയമിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP