നടപ്പാത ഉണ്ടായിരിക്കേ വാഹനം സഞ്ചരിക്കുന്ന ഭാഗത്തേക്ക് കയറി നടന്നാൽ 100 റിയാൽ പിഴ; ഇന്റർസെക്ഷനുകളിൽ ട്രാഫിക് സിഗ്നൽ പാലിക്കാതെ റോഡ് ക്രോസ് ചെയ്താൽ 500 റിയാൽ പിഴ; ഖത്തറിൽ കാൽനട യാത്രക്കാർക്കുള്ള പിഴ ചുമത്തൽ തുടങ്ങി
August 02, 2019 | 02:40 PM IST | Permalink

സ്വന്തം ലേഖകൻ
ദോഹ: ഖത്തറിൽ റോഡ് നിയമങ്ങൾ ലംഘിക്കുന്ന കാൽനടയാത്രക്കാർക്കുള്ള പിഴ ചുമത്തൽ നടപ്പാക്കിത്തുടങ്ങി. ട്രാഫിക് നിയമ പ്രകാരം കാൽനടയാത്രക്കാർക്ക് മൂന്ന് തരത്തിലുള്ള പിഴയാണ് ചുമത്തുക.
റോഡരികിൽ നടപ്പാത ഉണ്ടായിരിക്കേ വാഹനം സഞ്ചരിക്കുന്ന ഭാഗത്തേക്ക് കയറി നടന്നാൽ 100 റിയാലാണ് പിഴ. നടപ്പാതകൾ ഇല്ലാത്ത സ്ഥലങ്ങളിൽ വാഹനങ്ങൾ വരുന്നതിന്റെ എതിർവശത്തേക്ക് റോഡിന്റെ ഏറ്റവും അറ്റത്ത് കൂടി നടന്നില്ലെങ്കിലും 100 റിയാൽ പിഴ നൽകേണ്ടി വരും.
മുൻകരുതൽ എടുക്കാതെയോ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങൾ ഉപയോഗപ്പെടുത്താതെയോ റോഡ് ക്രോസ് ചെയ്താൽ 200 റിയാലാണ് പിഴ. ഇന്റർസെക്്ഷനുകളിൽ ട്രാഫിക് സിഗ്നൽ പാലിക്കാതെ റോഡ് ക്രോസ് ചെയ്താൽ 500 റിയാൽ പിഴയൊടുക്കേണ്ടി വരും.