Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഗ്‌നൽ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടന്നാൽ 500 റിയാൽ പിഴ ഉറപ്പ്; ഖത്തറിൽ കാൽനട യാത്രക്കാരുടെ ഗതാഗത നിയമങ്ങൾ കർശനമാക്കി

സിഗ്‌നൽ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടന്നാൽ 500 റിയാൽ പിഴ ഉറപ്പ്; ഖത്തറിൽ കാൽനട യാത്രക്കാരുടെ ഗതാഗത നിയമങ്ങൾ കർശനമാക്കി

സിഗ്‌നൽ തെളിയുന്നതിന് മുമ്പ് റോഡ് മുറിച്ചുകടന്നാൽ 500 റിയാൽ പിഴ ഉറപ്പ്. ഖത്തറിൽ കാൽനടയാത്രക്കാർ നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമാക്കുന്നതോടെയാണ് പിഴ ലഭിക്കുക. പുതിയ ശിക്ഷാനടപടികൾ അടുത്ത മാസം മുതൽ നിലവിൽ വരും.

ഗതാഗത വകുപ്പ് നടത്തുന്ന അപകടരഹിത വേനൽക്കാലം കാമ്പയിന്റെ ഭാഗമായാണ് കാൽനടയാത്രക്കാർക്കും നിയമങ്ങൾ കർശനമാക്കുന്നത്. വിവിധ നിയമലംഘനങ്ങൾക്ക് പ്രാഥമികമായി പിഴ ശിക്ഷയാണ് ഈടാക്കുക.സൈനിക പരേഡ് പോലെയുള്ള ഘട്ടത്തിൽ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ ലംഘിക്കുന്നവരും ഇതെ പിഴ ഒടുക്കേണ്ടി വരും.

സീബ്രാലൈനിലൂടെയല്ലാതെ റോഡുകൾ മുറിച്ചുകടക്കുന്നവർക്ക് 200 റിയാലാണ് പിഴ. റോഡിന്റെ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുന്നത് പിടിക്കപ്പെട്ടാൽ നൂറ് റിയാലും പിഴ ഒടുക്കേണ്ടി വരും. വരുന്ന ഓഗസ്റ്റ് ഒന്ന് മുതൽ കാൽനടക്കാരുടെ നിയമലംഘനങ്ങൾ പ്രത്യേക ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തുകയും ചെയ്യും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP