Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അധികൃതരിൽനിന്ന് അനുമതി തേടാതെ മറ്റൊരു സ്‌പോൺസറുടെ കീഴിൽ പണിയെടുത്താൽ നാടുകടത്തൽ ഉറപ്പ്; മനുഷ്യക്കടത്ത് നടത്തുന്നവർക്കെതിരെയും കർശന നടപടി

അധികൃതരിൽനിന്ന് അനുമതി തേടാതെ മറ്റൊരു സ്‌പോൺസറുടെ കീഴിൽ പണിയെടുത്താൽ നാടുകടത്തൽ ഉറപ്പ്; മനുഷ്യക്കടത്ത് നടത്തുന്നവർക്കെതിരെയും കർശന നടപടി

ദോഹ: അധികൃതരിൽനിന്ന് അനുമതി തേടാതെ മറ്റൊരു സ്‌പോൺസറുടെ കീഴിൽ പണിയെടുത്താൽ നാടുകടത്തൽ ഉറപ്പെന്ന് അധികൃതർ. ഒരു സ്പോൺസർക്കു കീഴിലുള്ള തൊഴിലാളി മറ്റൊരാൾക്കു കീഴിൽ അധികൃതരിൽനിന്ന് അനുമതി തേടാതെ പണിയെടുത്താൽ 12,000 റിയാൽ പിഴയും പുറമേ നിയമലംഘനത്തിനു തൊഴിലാളിയെ നാടുകടത്തുകയും ചെയ്യും.

കൂടാതെ ആരെങ്കിലും മനുഷ്യക്കടത്തു നടത്തുന്നതായി കണ്ടെത്തിയാൽ അവരിൽനിന്നു 50,000 റിയാൽ പിഴ ഈടാക്കും. മനുഷ്യക്കടത്തുകാരിൽനിന്നു വീസ വാങ്ങി ഖത്തറിൽ എത്തുന്ന തൊഴിലാളികളേയും നാടുകടത്തും. എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനു തൊഴിലാളികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ പരാതി പരിഹാര സമിതിയെ സമീപിക്കണമെന്നും സ്പോൺസറുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ മന്ത്രാലയത്തിനു കീഴിലെ ടെക്നിക്കൽ ഓഫിസിനെയാണു സമീപിക്കമെന്നും അറിയിച്ചിട്ടുണ്ട്.

സന്ദർശക വീസയിൽ രാജ്യത്തെത്തുന്നവർ വീസാ കാലവധിക്കുശേഷം രാജ്യത്തു തങ്ങുന്ന ഓരോ ദിവസവും 200 റിയാൽ വീതം പിഴയൊടുക്കേണ്ടിവരുംമെന്നും പ്രവാസികളോടായി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP