Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ പിടികൂടാൻ ഖത്തർ നടപടി തുടങ്ങി; തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പ്രത്യേക സംഘം പരിശോധന തുടങ്ങി

വിസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ പിടികൂടാൻ ഖത്തർ നടപടി തുടങ്ങി; തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങളെ കണ്ടെത്താൻ പ്രത്യേക സംഘം പരിശോധന തുടങ്ങി

മ്പനി വിസയിലെത്തി പുറത്തു ജോലി ചെയ്യുന്ന ആയിരത്തോളം അനധികൃത ജോലിക്കാർ പിടിയിലായതിനു പിന്നാലെ വിസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങളെ പിടികൂടാൻ ഖത്തർ നടപടി ശക്തമാക്കുന്നു. ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി നടത്തിയ പരിശോധനയിൽ വിദേശ തൊഴിലാളികളിൽ നിന്നും വൻ തുക ഈടാക്കി വിസക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാക്കുന്നത്.

പണം വാങ്ങി വിസ നല്കിയ പല കമ്പനികളും രാജ്യത്തെത്തിയ തൊഴിലാളികൾക്ക് ജോലിയോ വേതനമോ നല്കാതെ കബളിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് പുറത്തുപോയി ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് പിടിയിലായത്.

ഇത്തരത്തിൽ വിസ കച്ചവടം മാത്രം ലക്ഷ്യം വച്ചു പ്രവർത്തിക്കുന്ന നിരവധി കമ്പനികൾ രാജ്യത്തുള്ളതായും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ വിസ കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ കണ്ടെത്താൻ ബ്രിഗേഡിയർ നാസർ അൽ സൈദിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനകൾ തുടരുകയാണെന്നും പ്രാദേശിക അറബ് പത്രം റിപ്പോർട്ട് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP