Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തൊഴിലോ വരുമാനമോ ഇല്ലാത്തവർക്ക് സൗജന്യ ഭക്ഷണമൊരുക്കി അൽഖോബാറിലെ ഷോപ്പിങ് സെന്റർ; പാവപ്പെട്ട പ്രവാസികൾക്കും സഹായകരം

തൊഴിലോ വരുമാനമോ ഇല്ലാത്തവർക്ക് സൗജന്യ ഭക്ഷണമൊരുക്കി അൽഖോബാറിലെ  ഷോപ്പിങ് സെന്റർ; പാവപ്പെട്ട പ്രവാസികൾക്കും സഹായകരം

ദോഹ: നിങ്ങൾ ജോലിയും കൈയിൽ ഭക്ഷണം വാങ്ങാൻ പണമില്ലാത്തവരുമാണ്. എങ്കിൽ അൽഖോബാറിലെ ഷോപ്പിങ് സെന്ററിലേക്ക് വരൂ. ഭക്ഷണം വാങ്ങാൻ കഴിവില്ലാത്തവർക്ക് ഭക്ഷണപൊതികൾ നിറച്ച ഫ്രിഡ്ജ് ഒരുക്കി അൽഖോറിലെ ഷോപ്പിങ് സെന്റർ മാതൃകയാവുകയാണ്.

പണമില്ലാത്തതിനാൽ ഭക്ഷണം വാങ്ങാൻ കഴിയാത്തവർക്കും തൊഴിലില്ലാത്തവർക്കും മാത്രമെന്ന അറിയിപ്പോടെയാണ് ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. അറബിയിലും ഇംഗ്‌ളീഷിലുമായി ഫ്രിഡ്ജിന് മുകളിൽ തന്നെയാണ് അറിയിപ്പ് പതിച്ചിരിക്കുന്നത്. ദാരിദ്ര്യം അലട്ടുമ്പോഴും ആത്മാഭിമാനം മുറിപ്പെടുമെന്നത് കാരണം ആർക്ക് മുമ്പിലും കൈനീട്ടരുതെന്ന് കരുതി പട്ടിണിയും പരിവട്ടവും സഹിച്ച് കഴിയുന്ന പ്രവാസികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചത്.

ഖുബ്‌സ്, തൈര്, വെള്ളം തുടങ്ങി അത്യാവശ്യ ഭക്ഷണ സാധനങ്ങളാണ് സ്ഥാപനത്തിൻ#െറ കാശ് കൗണ്ടറിന് സമീപത്ത് സജ്ജമാക്കിയ ഫ്രിഡ്ജിൽ വച്ചിരിക്കുന്നത്. ഈ ഇനത്തിലുള്ള ഭക്ഷണ സാധനങ്ങൾ ആർക്കും ഇവിടെ നിക്ഷേപിക്കുകയും ചെയ്യാം. ഖത്തറിൽ ആദ്യമായാണ് ഒരു വ്യാപാര സ്ഥാപനത്തിൽ ഇത്തരമൊരു സംരംഭം ഒരുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP