Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികൾക്ക് സ്‌പോൺസറില്ലാതെ തന്നെ താമസാനുമതിയും യാത്രാനടപടികളും ഉറപ്പാക്കാം; ഖത്തറിൽ പുതിയ നിയമം ഉടൻ പ്രാബല്യത്തിലാകും

സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികൾക്ക് സ്‌പോൺസറില്ലാതെ തന്നെ താമസാനുമതിയും യാത്രാനടപടികളും ഉറപ്പാക്കാം; ഖത്തറിൽ പുതിയ നിയമം ഉടൻ പ്രാബല്യത്തിലാകും

സ്വന്തം ലേഖകൻ

പ്രവാസികൾക്കും ഭൂവുടമസ്ഥാവകാശത്തിന് അനുമതി നൽകുന്ന നിയമ ഭേദഗതിക്ക് പിന്നാലെ സ്വന്തമായി ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികൾക്ക് സ്‌പോൺസറില്ലാതെ തന്നെ താമസാനുമതിയും യാത്രാനടപടികളും ഉറപ്പാക്കാനാവുന്ന പുതിയ നിയമഭേദഗതി ഉടൻ പ്രാബല്യത്തിൽ വരും. ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തിയതി മുതൽ നിയമം പ്രാബല്യത്തിൽ വരും.

ഇതനുസരിച്ച് ഭൂവുടമസ്ഥാവകാശം ലഭിക്കുന്ന വിദേശികൾക്ക് സ്‌പോൺസറില്ലാതെ തന്നെ ഖത്തറിൽ താമസിക്കാം. ഇവർക്ക് രാജ്യം വിടാനും തിരിച്ചുവരാനുമൊന്നും പ്രത്യേക അനുമതിയുടെ ആവശ്യമില്ല.

ഖത്തരി പൗരന്മമാരല്ലാത്തവർക്ക് പത്തു സ്ഥലങ്ങളിലാണ് ഉടമസ്ഥാവകാശത്തിന് അനുമതി നൽകിയത്. 16 മേഖലകളിലായി 99 വർഷത്തേക്ക് റിയൽ എസ്റ്റേറ്റിനായി ഉപയോഗിക്കാനും അനുമതി നൽകിയിരുന്നു. എന്നാൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും ഈ അനുമതി പുതുക്കേണ്ടതുണ്ടെന്നും പുതിയ ഉത്തരവിൽ പറയുന്നുണ്ട്.

ഭൂവുടമസ്ഥാവകാശത്തിന് പുറമെ റസിഡൻഷ്യൽ കോംപ്ലക്‌സുകൾക്കകത്ത് റസിഡൻഷ്യൽ വില്ലകളുടെ ഉടമസ്ഥാവകാശത്തിനും നേരത്തെ പാസ്സാക്കിയ നിയമമനുസരിച്ച് അനുമതിയുണ്ട്. കൂടാതെ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളുടെ ഉടമസ്ഥാവകാശത്തിനും പുതിയ നിയമം അനുമതി നൽകുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP