Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ; പ്രവാസികൾ അടക്കമുള്ളവർ ആഘോഷ ലഹരിയിൽ; രണ്ട് ദിവസം പൊതു അവധി; അലങ്കാര ലൈറ്റുകളാൽ നിറഞ്ഞ് വീഥികൾ

ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ; പ്രവാസികൾ അടക്കമുള്ളവർ ആഘോഷ ലഹരിയിൽ; രണ്ട് ദിവസം പൊതു അവധി;  അലങ്കാര ലൈറ്റുകളാൽ നിറഞ്ഞ് വീഥികൾ

സ്വന്തം ലേഖകൻ

രാജ്യം ഇന്ന് ദേശീയ ദിനം ആഘോഷിക്കുകയാണ്. പ്രത്യേക ദേശീയദിനാഘോഷ നഗരിയായ ദർബുസ്സായി ജനങ്ങൾക്കായി തുറന്നുകൊടുത്തതോടെ വർണാഭമായ കലാപരിപാടികൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുക. സൈനിക വിഭാഗങ്ങളുടെ പരേഡും എയർഷോയുമാണ് ദേശീയ ദിനത്തിലെ പ്രധാന ചടങ്ങ്.

ഉൽകൃഷ്ടതയിലേക്കുള്ള പാത ദുർഘടമാണ് എന്നർഥം വരുന്ന 'അൽ മാലി കയ്ദഹ്' എന്നതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം. പ്രധാന വേദിയായ ദർബ് അൽ സായി, സാംസ്‌കാരിക ഗ്രാമമായ കത്താറ പൈതൃക കേന്ദ്രം, കായിക കേന്ദ്രമായ ആസ്പയർ സോൺ, ഖത്തർ ഫൗണ്ടേഷൻ എന്നിവിടങ്ങളിലെല്ലാം ദേശീയ ദിനാഘോഷലഹരിയിലാണ്.

അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, പിതൃ അമീർ, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, നയതന്ത്ര പ്രതിനിധികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ കോർണിഷിൽ നടക്കുന്ന സൈനിക പരേഡും പരമ്പരാഗത നൃത്തമായ അർധയും ഘോഷയാത്രയും സാംസ്‌കാരിക പരിപാടികളുമാണ് ദേശീയ ദിനത്തെ വർണാഭമാക്കുക.
പരേഡ് കാണാനെത്തുന്നവർ രാവിലെ നേരത്തെ കോർണീഷിൽ എത്തിച്ചേരണം. രാവിലെ ആറ് മണിയോടെ കോർണിഷ് റോഡ് അടയ്ക്കും.

ജനങ്ങൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി പതിനാറോളം വരുന്ന ഏരിയകൾ സജ്ജീകരിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകൾ ഉപയോഗിക്കുന്നവർക്ക് കോർണീഷ് സ്റ്റേഷനിൽ ഇറങ്ങിയാൽ മതിയാകും. മഴയ്ക്ക് സാധ്യതയുള്ളതിനാൽ ആവശ്യമായ തയ്യാറെടുപ്പുകളോട് കൂടിയാവണ് ജനങ്ങൾ പരേഡ് കാണാനെത്തേണ്ടതെന്നും അധികൃതർ ഉണർത്തി.

ദേശീയ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്ന ജനങ്ങളുടെ യാത്രാ സൗകര്യാർത്ഥം ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടിയിട്ടുണ്ട്. നാളെ മുതൽ ഇരുപത്തിയൊന്ന് വരെ രാവിലെ ആറ് മുതൽ അർദ്ധ രാത്രി ഒരു മണി വരെ ദോഹ മെട്രോ പ്രവർത്തിക്കും. വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി ഒരു മണി വരെയായിരിക്കും പ്രവർത്തന സമയം. പ്രത്യേക ദേശീയദിനാഘോഷ നഗരിയായ ദർബുൽസായിയിലേക്ക് താൽക്കാലിക മെട്രോ ലിങ്ക് ബസ് സർവീസുകളും തുടങ്ങിയിട്ടുണ്ട്. ഗോൾഡ് ലൈനിലെ ജൊആൻ സ്റ്റേഷനിൽ നിന്നാണ് ഈ സർവീസ് ലഭ്യമാകുക. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ച കഴിഞ്ഞ് 3.30 മുതൽ രാത്രി പത്ത് വരെയുമാണ് ഈ സർവീസ് ഉണ്ടാവുക.

്േദശീയ ദിനം പ്രമാണിച്ച് രാജ്യത്ത് ഇന്നും നാളെയും പൊതു അവധിയായിരിക്കുമെന്ന് അമീരി ദിവാൻ പ്രഖ്യാപിച്ചു. വെള്ളി, ശനി വാരാന്ത്യ അവധിയായതിനാൽ 4 ദിവസത്തെ അവധിയാണ് ഇത്തവണ ലഭിക്കുന്നത്. ഡിസംബർ 22ന് മാത്രമേ ഇനി സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുകയുള്ളു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP