Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ എന്നിവ മുഖേന അപേക്ഷ നലക്ാം; 20 വർത്തിലധികമായി ഖത്തറിൽ താമസമാക്കിയവർക്ക് സ്ഥിരം താമസാനുമതിക്ക് അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ എന്നിവ മുഖേന അപേക്ഷ നലക്ാം; 20 വർത്തിലധികമായി ഖത്തറിൽ താമസമാക്കിയവർക്ക് സ്ഥിരം താമസാനുമതിക്ക് അപേക്ഷിക്കേണ്ട വിധം ഇങ്ങനെ

ദോഹ:20 വർത്തിലധികമായി ഖത്തറിൽ താമസമാക്കിയവർക്ക് സ്ഥിരം താമസാനുമതിക്ക് അപേക്ഷിക്കാമെന്ന് നിയമം പ്രാബല്യത്തിൽ വന്നത് നിരവധി വിദേശികൾക്കാണ് പ്രയോജനകരമാകുന്നത്.സ്ഥിരം താമസാനുമതി നിയമം നടപ്പാക്കാനുള്ള പ്രവർത്തക സമിതിക്ക് (വർക്കിങ് ഗ്രൂപ്പ്) കഴിഞ്ഞ ദിവ സം ആഭ്യന്തര മന്ത്രാലയം രൂപം നൽകി.

ഖത്തരിയല്ലാത്തയാളെ വിവാഹം കഴിച്ച ഖത്തരി വനിതയുടെ മക്കൾ, ഖത്തരി പൗരത്വം നേടിയവരുടെ മക്കൾ,ഖത്തരി വനിതയുടെ ഖത്തരിയല്ലാത്ത ഭർത്താവ്, ഖത്തരി പുരുഷന്റെ ഖത്തരിയല്ലാത്ത ഭാര്യ,രാജ്യത്തിനു വേണ്ടി മഹത്തായ സംഭാവനകൾ നൽകിയ വ്യക്തികൾ. രാജ്യത്തിന് ആവശ്യമായ പ്രത്യേക കഴിവുകളുള്ള വ്യക്തികൾ,ഖത്തറിലെ ദീർഘകാല പ്രവാസികൾ (വിദേശത്താണു ജനിച്ചതെങ്കിൽ ഖത്തറിൽ സാധാരണ റസിഡൻസി പെർമിറ്റിൽ 20 വർഷം പൂർത്തിയായിരിക്കണം. ഖത്തറിലാണ് ജനിച്ചതെങ്കിൽ പത്തുവർഷം പൂർത്തിയാക്കണം) എന്നിവർക്കാണ് സ്ഥിരം താമസാനുമതി അർഹരായവർ.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ എന്നിവ മുഖേന അപേക്ഷ സ്വീകരിക്കും. യോഗ്യതകൾ പാലിക്കുന്ന അപേക്ഷകൾ പരിശോധനയ്ക്കായി നിയോഗിച്ച കമ്മിറ്റിക്കു സമർപ്പിക്കും. കമ്മിറ്റിയുടെ ശുപാർശ അനുസരിച്ചാണ് അനുമതി നല്കുക. ഇത് പിആർപി കാർഡുകൾ നൽകാനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്‌സിനു കൈമാറും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP