Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എബോളയെ നേരിടാൻ ഖത്തർ സജ്ജമാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്

എബോളയെ നേരിടാൻ ഖത്തർ സജ്ജമാണെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്


ദോഹ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിൽ മരണം വിതച്ചുകൊണ്ടിരിക്കുന്ന എബോള വൈറസിനെതിരേ എല്ലാവിധ മുൻകരുതലുകളും രാജ്യം സ്വീകരിച്ചു കഴിഞ്ഞതായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് അധികൃതർ വെളിപ്പെടുത്തി. രാജ്യത്ത് ഇതുവരെ ആരും എബോള വൈറസിന്റെ പിടിയിലായതായി റിപ്പോർട്ടില്ലെങ്കിലും ഏതു നിമിഷവും വൈറസിന്റെ ആക്രമണം ഉണ്ടായാലും അതിനെ നേരിടാനുള്ള എല്ലാവിധ മുൻകൂർ തയ്യാറെടുപ്പുകളും പൂർത്തിയായതായും അധികൃതർ വെളിപ്പെടുത്തി. വൈറസ് ബാധിതരെ ചികിത്സിച്ചു സുഖപ്പെടുത്താനുള്ള സംവിധാനം വരെ തയ്യാറായതായി ഡോ. മുഹമ്മദ് അൽറുമൈഹി വ്യക്തമാക്കി.

എബോള വൈറസിനെതിരായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് ഫോറം ചേർന്നത്. ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ സ്റ്റാഫുകൾ എന്നിവരും ഇതുസംബന്ധിച്ചു ചേർന്ന ഫോറത്തിൽ പങ്കെടുത്തു. ഇ.വി.ഡി രാജ്യത്തെത്തുന്നത് തടയാനുള്ള പ്രാഥമിക നടപടി വിമാനത്താവളങ്ങളിലും മറ്റുമുള്ള കർശന നീരീക്ഷണമാണ്. സംശയിക്കപ്പെടുന്ന കേസുകൾ ചികിൽസിക്കുന്നതിന് ഐസൊലേഷൻ ചേംബർ ഒരുക്കുക എന്നതും പദ്ധതിയില്പെടുന്നു.

രോഗത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും റുമൈഹി പങ്കുവച്ചു. ലക്ഷണങ്ങൾ മറ്റ് 11 രോഗങ്ങളുടേതിന് സമാനമായതിനാൽ രോഗം തിരിച്ചറിയുക ഇപ്പോഴും പ്രയാസകരമാണെന്ന് ഡോ. റുമൈഹി പറഞ്ഞു.

രക്ത സാംപിൾ പരിശോധനയിലൂടെ മാത്രമാണ് രോഗം സ്ഥിരീകരിക്കാനാവുക. ലോകത്ത് തന്നെ വളരെ കുറച്ച് ലബോറട്ടറികളിൽ മാത്രമാണ് ഇതിനുള്ള പരിശോധനാ സൗകര്യമുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP