Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഖത്തർ റോഡുകളിലൂടെ പായുന്ന ടാങ്കറുകൾക്ക് ഇനി നിറശോഭ; ഈ മാസം ഏഴ് മുതൽ വ്യത്യസ്ത ദ്രാവകങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ടാങ്കറുകൾക്ക് നിശ്ചിതനിറം നല്കാൻ നിർദ്ദേശം

ഖത്തർ റോഡുകളിലൂടെ പായുന്ന ടാങ്കറുകൾക്ക് ഇനി നിറശോഭ; ഈ മാസം ഏഴ് മുതൽ വ്യത്യസ്ത ദ്രാവകങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ടാങ്കറുകൾക്ക് നിശ്ചിതനിറം നല്കാൻ നിർദ്ദേശം

ദോഹ: ഖത്തർ റോഡുകളിലൂടെ പായുന്ന ടാങ്കറുകൾക്ക് ഇനി നിറശോഭ. വ്യത്യസ്ത ദ്രാവകങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനങ്ങളിലെ ടാങ്കറുകൾക്ക് നിശ്ചിതനിറം നൽകണമെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റിന്റെ നിർദേശിച്ചു.പുതിയനിറംമാറ്റം ഈ മാസം ഏഴ് മുതൽ പ്രാബല്യത്തിലാകും.

ടാങ്കറിന്റെ പിൻവശം വെള്ളയും ചുമപ്പും നിറങ്ങൾകൊണ്ട് പെയിന്റ് ചെയ്തിരിക്കണം. കുടിവെള്ള ടാങ്കറുകൾക്ക് വെള്ളനിറത്തിന്റെ പശ്ചാത്തലത്തിൽ മധ്യത്തിൽ നീലനിറമാണ് നൽകേണ്ടത്.

മാലിന്യ ടാങ്കറിന് മഞ്ഞനിറവും ജലസേചനത്തിനായുള്ള ടാങ്കറിന് പച്ചനിറവും വേസ്റ്റ് ഓയിലിന്റെ ടാങ്കറിന് കറുത്ത നിറത്തിന്റെ പശ്ചാത്തലത്തിൽ മധ്യത്തിൽ വെള്ളയും ടാറിന്റെ ടാങ്കറുകൾക്ക് കറുത്ത നിറവുമാണ് നൽകേണ്ടത്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP