Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുവപ്പ് സിഗ്‌നൽ ലംഘിക്കുന്നവർക്ക് ഇനി മുതൽ പിഴ ആറായിരം റിയാൽ; ലംഘനങ്ങൾ ആവർത്തിച്ചാൽ ലൈസന്‌സ് റദ്ദാക്കും;ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ഖത്തർ

ചുവപ്പ് സിഗ്‌നൽ ലംഘിക്കുന്നവർക്ക് ഇനി മുതൽ പിഴ ആറായിരം റിയാൽ; ലംഘനങ്ങൾ ആവർത്തിച്ചാൽ ലൈസന്‌സ് റദ്ദാക്കും;ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ഖത്തർ

ചുവപ്പ് സിഗ്‌നൽ ലംഘിക്കുന്നവർക്ക് ഇനി മുതൽ പിഴ ആറായിരം റിയാൽ ആക്കുന്നതടക്കം ഗതഗാത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി ഖത്തർ രംഗത്ത്. ലംഘനങ്ങൾ കൂടുന്ന മുറയ്ക്ക് ലൈസൻസ് റദ്ദ് ചെയ്യാനും തീരുമാനമുണ്ട്.

ഗതാഗത വകുപ്പിന്റെ അപകടരഹിത വേനൽക്കാലം കാമ്പയ്‌നിന്റെ ഭാഗമായാണ് പുതിയ ഉത്തരവുകൾ. ഇതിന്റെ ഭാഗമായി ഇനി മുതൽ ട്രാഫിക് പോയിന്റിലെ ചുവപ്പ് സിഗ്‌നൽ മറികടക്കുന്നവരിൽ നിന്ന് 6000 റിയാൽ പിഴ ഈടാക്കും. ഇതിന് പുറമെ മുന്നറിയിപ്പായി ഏഴ് പോയിന്റും ലഭിക്കും. ഇത്തരം പോയിന്റ് കൂടുന്നതിനനുസരിച്ച് ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളും വരും.

ചുവപ്പ് സിഗ്‌നൽ തെളിഞ്ഞു കിടക്കുന്‌പോൾ വാഹനം ഓടിച്ചു പോകുന്നത് അപകടങ്ങൾക്കുള്ള പ്രധാന കാരണമായി കണ്ടെത്തിയതിനെ തുടർന്നാണ് ഗതാഗത വകുപ്പ് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP