Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്‌കൂൾ ഫീസ് വർധന; 41 സ്‌കൂളുകളുടെ അപേക്ഷ തള്ളി; 60 സ്‌കൂളുകളിൽ രണ്ടു ശതമാനം വർധന; നാലു സ്‌കൂളുകളിൽ പത്തു ശതമാനം വർധനയ്ക്ക് സുപ്രീം എഡ്യൂക്കേഷൻ കൗൺസിലിന്റെ പച്ചക്കൊടി

സ്‌കൂൾ ഫീസ് വർധന; 41 സ്‌കൂളുകളുടെ അപേക്ഷ തള്ളി; 60 സ്‌കൂളുകളിൽ രണ്ടു ശതമാനം വർധന; നാലു സ്‌കൂളുകളിൽ പത്തു ശതമാനം വർധനയ്ക്ക് സുപ്രീം എഡ്യൂക്കേഷൻ കൗൺസിലിന്റെ പച്ചക്കൊടി

ദോഹ: ഈ അധ്യയന വർഷം ട്യൂഷൻ ഫീസ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് 147 സ്‌കൂളുകൾ സമർപ്പിച്ച അപേക്ഷയിൽ 41 സ്‌കൂളുകളുടെ അപേക്ഷ സുപ്രീം എഡ്യൂക്കേഷൻ കൗൺസിൽ തള്ളി. സാമ്പത്തിക ബാധ്യതയെ തുടർന്ന അടച്ചുപൂട്ടാൻ നിർബന്ധിതരാകുന്ന നാലു സ്‌കൂളുകൾക്ക് പത്തു ശതമാനം ഫീസ് വർധനയ്ക്ക് എസ്ഇസി അനുമതി നൽകുകയും ചെയ്തതായി ഡയറക്ടർ ഓഫ് ദ പ്രൈവറ്റ് സ്‌കൂൾസ് ഓഫീസ് (പിഎസ്ഒ) ഡയറക്ടർ ഹമദ് അൽ ഘാലി അറിയിച്ചു.
അറുപത് സ്‌കൂളുകൾക്ക് പത്തു ശതമാനം ഫീസ് വർധനയ്ക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഒരു റേഡിയോ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിൽ അൽ ഘാലി വ്യക്തമാക്കി.

സാധാരണഗതിയിൽ ട്യൂഷൻഫീസിൽ രണ്ടുമുതൽ നാലുശതമാനം വർധനയ്ക്കാണ് സുപ്രീം കൗൺസിൽ അനുമതി നൽകുന്നത്. സാമ്പത്തിക നഷ്ടമുണ്ടാകുന്ന അറബ് സ്‌കൂളുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. നേരത്തെ 27സ്‌കൂളുകളായിരുന്നു നഷ്ടത്തിൽ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഇത് 13 ആയി കുറഞ്ഞിട്ടുണ്ടെന്നും അൽ ഘാലി പറഞ്ഞു.
സ്‌കൂൾ ഫീസ് വർധന സംബന്ധിച്ച് സ്‌കൂളുകളുടെ അപേക്ഷകൾ പരിഗണിക്കുന്നതിന് ഒരു സ്‌പെഷ്യൽ ഫിനാൻഷ്യൽ കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സ്‌കൂളുകളിൽ നിന്ന് ഫീസ് വർധനയ്ക്കുള്ള അപേക്ഷ ലഭിച്ചുകഴിഞ്ഞ് ഈ കമ്പനി നിർധിഷ്ട സ്‌കൂളുകൾ സന്ദർശിച്ചാണ് നടപടികൾ ശുപാർശ ചെയ്തതെന്നും  പിഎസ്ഒ ഡയറക്ടർ വെളിപ്പെടുത്തി.

സ്വകാര്യ സ്‌കൂളുകളിലെ കാന്റീനുകളിൽ അമിത വില ഈടാക്കുന്നുണ്ടെന്ന പരാതിയുടെ സാഹചര്യത്തിൽ സ്‌കൂൾ കാന്റീനുകളിലെ വില ഏകീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അൽഘാലി വ്യക്തമാക്കിയിട്ടുണ്ട്. ബിർള പബ്‌ളിക് സ്‌കൂൾ, എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ തുടങ്ങിയ പ്രമതുഖ ഇന്ത്യൻ സ്‌കൂളുകൾക്ക് ഇത്തവണ ഫീസ് വർധിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ട്യൂഷൻ ഫീസ് ഇനത്തിലും ട്രാൻസ്‌പോർട്ട് ഫീസിലും 10 ശതമാനം വർധനവാണ് ബിർള സ്‌കൂളിലുള്ളത്. കഴിഞ്ഞ വർഷവും ബിർള സ്‌കൂൾ ഫീസ് വർധനവ് വരുത്തിയിരുന്നു. 20152016 അധ്യയനവർഷം ആരംഭിക്കുന്ന ഏപ്രിൽ മുതൽ പുതിയ ഫീസ്ഘടന ബാധകമായിരിക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നു. സ്‌കൂളിന്റെ നടത്തിപ്പിലുണ്ടായ വർധിച്ച ചെലവും സ്‌കൂളിന്റെ മികച്ച പ്രകടനവും പരിഗണിച്ചാണ് സ്‌കൂളിന് ഫീസ് വർധിപ്പിക്കാനുള്ള അനുമതി ലഭിച്ചതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP