Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖത്തറിൽ ബ്യൂട്ടി പാർലറുകൾക്കും ബാർബർ ഷോപ്പുകൾക്കും കർശന നിയന്ത്രണം; പുതിയ മാർഗനിർദ്ദേശങ്ങൾ മുമ്പോട്ട് വച്ച് നിയമം കർശനമാക്കാൻ മന്ത്രാലയം

ഖത്തറിൽ ബ്യൂട്ടി പാർലറുകൾക്കും ബാർബർ ഷോപ്പുകൾക്കും കർശന നിയന്ത്രണം; പുതിയ മാർഗനിർദ്ദേശങ്ങൾ മുമ്പോട്ട് വച്ച് നിയമം കർശനമാക്കാൻ മന്ത്രാലയം

ദോഹ: രാജ്യത്ത് പ്രവർത്തിക്കുന്ന മസാജ് സെന്ററുകളുടെയും ബ്യൂട്ടി സലൂണുകളുടെയും ബാർബർഷോപ്പുകളുടെയും പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇവയുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി ശക്തമായ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാനാണ് 

ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി ബാർബർ ഷോപ്പുകൾ, ബ്യൂട്ടി സലൂണുകൾ, മസാജ് സെന്ററുകൾ എന്നിവയ്ക്ക് പ്രവർത്തിക്കാനാവശ്യമായ നിയമം കർശനമാക്കും. സലൂണുകൾക്ക് പുതിയ ചട്ടങ്ങൾ നിർമ്മിക്കുന്നതിന് വിവിധ മന്ത്രാലയങ്ങളിൽപ്പെട്ടവർ ഉൾപ്പെട്ട കമ്മിറ്റിയെ നിയോഗിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു.

മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ദോഹയിൽ ഈയാഴ്ച നിരവധി ബ്യൂട്ടീ സലൂണുകൾ അടപ്പിച്ചിരുന്നു. ഇത്തരം കേന്ദ്രങ്ങൾക്കുള്ള സുരക്ഷാ, ലെസൻസിങ് പ്രക്രിയകൾ കർശനമാക്കണമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ ആവശ്യപ്പെട്ടതായി ഖത്തർ ട്രിബ്യൂൺ
റിപോർട്ട് ചെയ്തു.

പൊതുജനാരോഗ്യം, മുനിസിപ്പാലിറ്റിപരിസ്ഥിതി, ധനവാണിജ്യം മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ചട്ടങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള സമിതി ഉണ്ടാക്കിയിരിക്കുന്നത്.പുതിയ നിയമം പ്രത്യേക മന്ത്രാലയ സമിതി തയാറാക്കിക്കി
വരികയാണ്. ആരോഗ്യ സുരക്ഷക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് നിബന്ധനകൾ വരുന്നത്. ഈ രംഗത്ത് പ്രവർത്തിക്കുന്നതിന് പ്രൊഫഷനൽ യോഗ്യതയുള്ളവരെ മാത്രം നിയോഗിക്കുക എന്നാണ് മെഡിക്കൽ കമ്മീഷൻ ഡയറക്ര്! ഡോ. ഇബ്രാഹിം അൽ ശാറും ഹെൽത്ത് പ്രോട്ടക്ഷൻ ആൻഡ് കമ്യൂണിക്കബിൾ ഡിസീസ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ ഹാജിരിയും മുന്നോട്ടു വെക്കുന്ന നിർദ്ദേശം. വിദേശികൾ ജോലിക്കു വരുമ്പോൾ അവരുടെ നാടുകളിൽനിന്ന് യോഗ്യത നേടിയാണ് വരുന്നതെന്ന് ഉറപ്പു വരുത്തണം. മസാജ് തെറാപ്പിസ്റ്റുകൾക്ക് രാജ്യാന്തര നിലവാരത്തിലുള്ള പരിശീലന കോഴ്‌സുകൾ സംഘടിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. മസാജ് സെന്ററുകളിൽ സേവനം തേടിയെത്തുന്ന ഉപഭോക്താക്കളുടെ പൂർണ വിവരങ്ങൾ ശേഖരിച്ചു വെക്കണം. മസാജിനെ ത്തുടർന്ന് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഈ വിവരങ്ങൾ ഹാജരാക്കണം. മസാജ് പാർലറുകളിൽ ധാർമിക വിരുദ്ധമായ
ഇടപാടുകളുണ്ടാ യാലും രജിസ്റ്റർ ഹാജരാക്കണമെന്നും നിയമ നിർദ്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP