Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മഹത്യാ പ്രതിരോധത്തിന് ആഗോള കൂട്ടായ്മ പ്രധാനം: സെമിനാർ

ആത്മഹത്യാ പ്രതിരോധത്തിന് ആഗോള കൂട്ടായ്മ പ്രധാനം: സെമിനാർ

ദോഹ: ആത്മഹത്യാ പ്രതിരോധം സാമൂഹ്യ ബാധ്യതയാണെന്നും ആഗോള കൂട്ടായ്മയിലൂടെ ആത്മഹത്യ ഒരു പരിധി വരെ പ്രതിരോധിക്കാനാകുമെന്നും ലോകാരോഗ്യ സംഘടനയും ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവൻഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ലോക ആത്മഹത്യാ ്രപതിരോധ ദിനാചരണത്തിന്റെ ഭാഗമായി ദോഹയിൽ നടന്ന സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. വ്യക്തി തലത്തിലും സമൂഹതലത്തിലും യുക്തമായ ഇടപെടലുകളിലൂടെ ആരോഗ്യകരമായ മാറ്റം സാധ്യമാകുമെന്ന് മാത്രമല്ല സമൂഹത്തിൽ നല്ല ചലനങ്ങളുണ്ടാക്കുമെന്നും പ്രസംഗകർ പറഞ്ഞു.

തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ മാനുഷികവും സാമൂഹികവുമായ പരിസരങ്ങൾ നഷ്ടപ്പെടുന്നതും പണത്തിന് പിന്നാലെ പായുന്നതും മനുഷ്യന് മനസമാധാനം നഷ്ടപ്പെടുത്തുകയും ആത്മഹത്യപോലുള്ള തിന്മകളിലേക്ക് എത്തിക്കുകയും ചെയ്യുമെന്ന് ഐഡിയൽ ഇന്ത്യൻ സ്‌ക്കൂൾ മലയാളം വിഭാഗം മേധാവിയും പരിശീലകനുമായ മൂസക്കോയ നടുവണ്ണൂർ പറഞ്ഞു. പണമോ പത്രാസോ അല്ല മനസമാധാനമാണ് മനുഷ്യന് വേണ്ടത്. പടണത്തിന് നിന്നാലെ പായുമ്പോൾ ആദായമില്ലാത്തതൊക്കെ ഉപേക്ഷിക്കുകയെന്ന അവസ്ഥയിലേക്കെത്തുന്നതാണ് കേരളത്തിന്റെ ഗ്രാമങ്ങളിൽപോലും വയോധിക സദനങ്ങൾ പെരുകുന്നതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്ത് എല്ലാം പണം കൊടുത്ത് വാങ്ങാനാവുകയില്ലെന്നും ബന്ധങ്ങളും സൗഹൃദങ്ങളും ജീവിതത്തിൽ വിലപ്പെട്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മേത്തരം കട്ടിലും ബെഡ്ഡും ഒരു പക്ഷേ നമുക്ക് പണം കൊടുത്ത് വാങ്ങാൻ കഴിയും. എന്നാൽ ഉറക്കം പണം കൊടുത്ത് വാങ്ങാനാവില്ല. തൃപ്തി, സന്തോഷം മുതലായവയും പണം കൊടുത്ത് വാങ്ങാനാവില്ല.

കുട്ടികളെ പണം കായ്ക്കുന്ന യന്ത്രങ്ങളായി കാണാതെ നല്ല മനുഷ്യരാക്കാനാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിൽ പോലും കിടമത്സരത്തിനിടയിൽ സ്‌നേഹം, കടപ്പാട്, സഹതാപം തുടങ്ങിയ വികാരങ്ങൾ ദുർബലപ്പെടുമ്പോൾ കുട്ടികൾ സമ്മർദ്ധങ്ങളിലകപ്പെടുകയും പ്രശ്‌നങ്ങൾ ആരംഭിക്കുകയും ചെയ്യുന്നു. ഈ രംഗത്ത് സമൂഹത്തിന്റെ സജീവ ശ്രദ്ധ പതിയേണ്ടതുണ്ട്.

ഐസിബിഎഫ് പ്രസിഡന്റ് കരീം അബ്ദുള്ള, നസിം അൽ റബീഹ് മെഡിക്കൽ സെന്റൽ മെഡിക്കൽ സോഷ്യൽ വർക്കർ സന്ദീപ്, ഫ്രണ്ട്‌സ് കൾച്ചറൽ സെന്റർ വനിതാ പ്രതിനിധി ബിന്ദു ആർ തമ്പി, കൾച്ചറൽ ഫോറം പ്രതിനിധി സുഹൈൽ ശാന്തപുരം, കെ പി അബ്ദൂൽ ഹമീദ്, ടി എം കബീർ, അഡ്വ. ജാഫർ ഖാൻ കേച്ചേരി എന്നിവർ പ്രസംഗിച്ചു. ജയൻ ഓർമയുടെ ആത്മഹത്യ പ്രതിരോധ മാജിക് പരിപാടിക്ക് കൊഴുപ്പേകി. മീഡിയ പ്ലസ് സിഇഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. മീഡിയ പ്ലസും ഫ്രണ്ട്‌സ് കൾച്ചറൽ സെന്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റഫീഖ് മേച്ചേരി നന്ദി പറഞ്ഞു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP