Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടാക്‌സി യാത്രക്കാർക്ക് ആശ്വാസമായി കർവ്വ; ഇനി മുതൽ ബുക്കിങ് ചാർജ്ജും ടെക്‌നോളജി സർവ്വീസ് ചാർജും നല്‌കേണ്ടെന്ന് കമ്പനി

ടാക്‌സി യാത്രക്കാർക്ക് ആശ്വാസമായി കർവ്വ; ഇനി മുതൽ ബുക്കിങ് ചാർജ്ജും ടെക്‌നോളജി സർവ്വീസ് ചാർജും നല്‌കേണ്ടെന്ന് കമ്പനി

ത്തറിലെ ടാക്‌സി യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി കർവ്വ. ഇന്ന് മുതൽ കർവ ടാക്‌സി ബുക്കിങ് ചാർജ്ജ് ഈടാക്കില്ലെന്നു മൊവാസലാത്ത് അറിയിച്ചു. ടെക്നോളജി സർവീസ് ചാർജ് എന്ന പേരിൽ ഫെബ്രുവരി മുതൽ ഈടാക്കിയിരുന്ന 1 റിയാൽ ചാർജും ഇനി മുതൽ ഉണ്ടാവില്ലെന്ന് ട്വിറ്ററിൽ കുറിച്ചു.

ടെക്നോളജി സർവീസ് ചാർജായി ഒരു റിയാലും, ടെലിഫോൺ വഴി ബുക്ക് ചെയ്താൽ കർവ ടാക്സിയിൽ ദോഹ നഗരത്തിൽ യാത്ര ചെയ്യാൻ അഞ്ച് റിയാൽ ഇവയാണ് ഇനി ഇല്ലാതാകുക.

ദോഹ നഗരത്തിൽ ടെലഫോൺ ബുക്കിങ് ചാർജായി 5 റിയാൽ, ഹമദ് എയർപോർട്ട് ട്രിപ്പുകൾക്ക് 8 റിയാൽ എന്നിങ്ങനെ ബുക്കിങ് ചാർജുകളാണ് ഈടാക്കിയിരുന്നത്. യാത്രക്ക് വേണ്ടി സ്ഥിരമായി കർവ ടാക്സിയെ ആശ്രയിച്ചിരുന്ന ഉപഭോക്താക്കൾക്ക് ഇത് ആശ്വാസമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4000 കാറുകളും 4200 ബസുകളും കർവയുടെ കീഴിൽ സർവീസ് നടത്തുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP