Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് രാജ്യം വിടാൻ അവസരം തുറന്ന് ഖത്തർ; ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു മന്ത്രാലയം; അടുത്ത മാസം ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് നാട് വിടാൻ മലയാളികൾക്കും അവസരം

നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്ന വിദേശികൾക്ക് രാജ്യം വിടാൻ അവസരം തുറന്ന് ഖത്തർ; ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു മന്ത്രാലയം;  അടുത്ത മാസം ഒന്ന് മുതൽ മൂന്ന് മാസത്തേക്ക്  നാട് വിടാൻ മലയാളികൾക്കും അവസരം

ദോഹ: ഖത്തറിൽ അനധികൃതമായി താമസിക്കുന്ന വിദേശികൾക്ക് രാജ്യം വിടാൻ ഖത്തർ ഗവൺമെന്റ് പൊതുമാപ്പ് പ്രഖ്യാപിച്ചു. മൂന്ന് മാസക്കാലത്തേക്കാണ് പൊതുമാപ്പ് കാലാവധിയെന്നും അറിയിപ്പിൽ പറയുന്നു. അടുത്തമാസം ഒന്നുമുതൽ ഇത് പ്രാബല്ല്യത്തിൽ വരും. ഇന്നലെ രാത്രി സോഷ്യൽ മീഡിയയിലൂടെയാണ് മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചത്.

താമസകുടിയേറ്റ നിയമം ലംഘിച്ചു എന്നതിന്റെ നിയമനടപടികൾ ഒഴിവാക്കി ഇതിന്റെ പേരിലുള്ള കേസുകൾ ഒഴിവാക്കി നാട്ടിലേക്ക് പോകാനുള്ള അവസരമാണിത് എന്നതിനാൽ പൊതുമാപ്പ് പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട്. വിസ കാലാവധി കഴിഞ്ഞും റസിഡന്റ്‌സ് പെർമിറ്റ് പുതുക്കാതെയും രാജ്യത്തു തങ്ങുന്നവർക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവർക്കും പൊതുമാപ്പു കാലത്ത് രേഖകൾ ശരിയാക്കി രാജ്യത്തു നിന്ന് പുറത്തു പോകാൻ സാധിക്കും.

പൊതുമാപ്പ് പ്രഖ്യാപനം മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന്
പ്രവാസികൾക്ക് അനുഗ്രഹമായി മാറും എന്നാണ് കരുതുന്നത്. സ്‌പോൺസർമാരിൽ നിന്നും മറ്റും വിവിധ പ്രശ്‌നങ്ങളുടെ പേരിൽ അനിശ്ചിതാവസ്ഥ നേരിടുന്നവർക്കും പൊതുമാപ്പ് ഏറെ ആശ്വാസമായിരിക്കും എന്നാണ് വിലയിരുത്തുന്നത്.

ഖത്തറിൽ 2004 നാണ് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. അന്ന് മാർച്ച് മുതൽ ജൂലൈ വരെയായിരുന്നു കാലവധി. ഏകദേശം 10, 000 ത്തിലധികം പേർ അന്ന് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP