Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

100 ഇന്ത്യക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകും; ടിക്കറ്റെടുക്കുവാൻ പണമില്ലാത്തവർക്ക് സാമ്പത്തിക സഹായവുമായി പ്രവാസി ഇന്ത്യ; മുൻഗണന രോഗികൾക്കും ഗർഭിണികൾക്കും

100 ഇന്ത്യക്കാർക്ക് സൗജന്യ ടിക്കറ്റ് നൽകും; ടിക്കറ്റെടുക്കുവാൻ പണമില്ലാത്തവർക്ക് സാമ്പത്തിക സഹായവുമായി പ്രവാസി ഇന്ത്യ; മുൻഗണന രോഗികൾക്കും ഗർഭിണികൾക്കും

സ്വന്തം ലേഖകൻ

കോവിഡ് 19 ദുരിതം വിതയ്ക്കുമ്പോൾ നാട്ടിലേക്ക് തിരികെയത്താനുള്ള തയ്യാറെടുപ്പിലാണ് പ്രവാസികൾ. രോഗികൾ ഗർഭിണികൾ തുടങ്ങിയവരാണ് മുൻഗണനയിൽ ഉള്ളത്. ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, വിസിറ്റിങ് വിസയിലെത്തി നാട്ടിലേക്ക് തിരികെ പോകാൻ സാധിക്കാത്തവർ തുടങ്ങി നിരവധി പ്രവാസികളാണ് ഉള്ളത്. ഇപ്പോൾ ഇവർക്ക് ആശ്വാസമായി എത്തുകയാണ് പ്രവാസി ഇന്ത്യ. കോവിഡ് 19 പ്രതിസന്ധി മൂലം നാട്ടിലേയ്ക്ക് മടങ്ങുന്നവരിൽ വിമാന ടിക്കറ്റെടുക്കാൻ സാമ്പത്തിക പ്രയാസം നേരിടുന്ന 100 ഇന്ത്യക്കാർക്ക് സൗജന്യ ടിക്കറ്റുകൾ നൽകുമെന്ന് പ്രവാസി ഇന്ത്യ. ജോലിയോ മറ്റു വരുമാനമോ ഇല്ലാതെ നാടണയാൻ പേര് രജിസ്റ്റർ ചെയ്ത് എംബസി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ടിക്കറ്റെടുക്കാൻ പണമില്ലാതെ യാത്ര മുടങ്ങുന്ന നിരവധി പേരാണ് പ്രവാസ ലോകത്തുള്ളത്. ഇത്തരത്തിലുള്ള 100 പേർക്കാണ് സുമനസ്സുകളുടെ സഹായത്തോടെ ഒന്നാം ഘട്ടത്തിൽ യാത്രാ ടിക്കറ്റ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാംപുകളിൽ കഴിയുന്നവർ, ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, ഹ്രസ്വകാല വീസയിലെത്തി നാട്ടിലേയ്ക്ക് പോകാൻ സാമ്പത്തികമായി നിവൃത്തിയില്ലാത്തവർ, അടിയന്തരമായി നാട്ടിൽ ചികിത്സയ്ക്ക് പോകാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ തുടങ്ങിയവരിൽ നിന്ന് അർഹരായവരെ നേരിട്ട് കണ്ടെത്തിയാണ് ടിക്കറ്റുകൾ നൽകുക. വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ 300 പേർക്ക് വിമാന ടിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഈ പദ്ധതി.

പ്രവാസികളിൽ നിന്ന് വിവിധ സന്ദർഭങ്ങളിൽ ശേഖരിച്ച കോടിക്കണക്കിന് രൂപ എംബസികൾക്ക് കീഴിലുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ കെട്ടിക്കിടക്കുകയാണ്. അത് ചെലവഴിച്ച് പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാതെ ഇരട്ടി ചാർജ്ജ് ഈടാക്കിയുള്ള കൊടും ക്രൂരതയാണ് കാണിക്കുന്നതെന്നും ഈ സാഹചര്യത്തിൽ പ്രയാസപ്പെടുന്നന്നവർക്ക് കൈത്താങ്ങുകയാണ് പ്രവാസി ഇന്ത്യയുടെ ശ്രമമെന്നും വ്യക്തമാക്കി.

രണ്ടു മാസത്തിലേറെയായി ജോലിയില്ലാതെ വരുമാനം നിലച്ച പ്രവാസികൾക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നും ലഭ്യമാക്കുവാൻ ഇന്ത്യൻ എംബസി അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിനാവശ്യമായ അപേക്ഷാ ഫോറം എംബസിയുടെ വെബ് സൈറ്റിൽ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP