Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗതാഗത ഫീസ് വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടി സ്‌കൂളുകൾ; അംഗീകാരം ലഭിച്ചാലുടൻ വർധനവ് നടപ്പിലാക്കും

ഗതാഗത ഫീസ് വർധിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടി സ്‌കൂളുകൾ; അംഗീകാരം ലഭിച്ചാലുടൻ വർധനവ് നടപ്പിലാക്കും

ത്തറിൽ ഗതാഗത ഫീസ് വർധിപ്പിക്കാൻ സ്‌കൂളുകൾ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി തേടി. സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനികളിൽ നിന്ന് ബസുകൾ വാടകയ്‌ക്കെടുത്താണ് പല സ്‌കൂളുകളും സർവ്വീസ് നടത്തുന്നത്. ഈ കമ്പനികൾ വാടക കൂടുതൽ ആവശ്യപ്പെടുന്നത് കണക്കിലെടുത്താണ് ഫീസ് വർധിപ്പിക്കാനുള്ള അനുമതി തേടി സ്‌കൂളുകൾ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചത്.

വിവിധ കമ്പനികളിൽ നിന്നും 70 ബസുകൾ വാടകക്കെടുത്താണ് സ്‌കൂളുകൾ നിലവിൽ സർവ്വീസ് നടത്തുന്നത്. ഒരു ബസിന് പ്രതിമാസം 13000 ഖത്വർ റിയാൽ ആണ് വാടക ഈടാക്കുന്നത്. കൂടാതെ ആഗോള എണ്ണ വിലയിലെ മാറ്റത്തിനനുസരിച്ച് ആഭ്യന്തര എണ്ണവില നിശ്ചയിക്കുന്ന പുതിയ രീതി രാജ്യത്ത് നടപ്പാക്കിയതും സ്‌കൂളുകൾക്ക് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടുന്നു.

മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാലുടൻ ഗതാഗത ഫീസ് വർധിപ്പിക്കുവാനാണ് തീരുമാനം. ഡിപിഎസ് മോഡേൺ ഇന്ത്യൻ സ്‌കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ, എം ഇ എസ് ഇന്ത്യൻ സ്‌കൂൾ, ഭവൻസ് തുടങ്ങിയ സ്‌കൂളുകളും ട്രാൻസ്പോർട്ട് ഫീസ് വർധിപ്പിക്കാൻ അനുമതി തേടിയിട്ടുണ്ട്.

ഡ്രൈവിങ് സ്‌കൂളുകളും കോഴ്‌സ് ഫീസ് വർധിപ്പിക്കുവാനുള്ള തീരുമാനത്തിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ സമർപ്പിച്ചിരിക്കുകയാണ് ഡ്രൈവിങ് സ്‌കൂളുകൾ.
അടിക്കടി പെട്രോൾ, ഡീസൽ വിലകൾ മാറിക്കൊണ്ടിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡ്രൈവിങ് സ്‌കൂൾ അധികൃതർ തങ്ങളുടെ ആവശ്യം സമർപ്പിച്ചിരിക്കുന്നത്. ഇന്ധന വിലയിലെ മാറ്റം ചെലവിനെ ബാധിക്കുമെന്നും ഇതിനാൽ എത്രയും പെട്ടെന്ന് ഫീസ് വർധന പ്രാബല്യത്തിലാക്കാൻ അപേക്ഷിച്ചിട്ടുണ്ടെന്നും ഡ്രൈവിങ് സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP