Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖത്തറിലെ ജനങ്ങൾക്ക് ഇനി അതിവേഗ ഇന്റർനെറ്റ് വേഗത ആസ്വദിക്കാം; ലോകത്തിലെ ആദ്യത്തെ 5 ജി നെറ്റ് വർക്ക് ഖത്തറിൽ എത്തിച്ച് ചരിത്രത്തിലിടം നേടിയത് ഉരീദു

ഖത്തറിലെ ജനങ്ങൾക്ക് ഇനി അതിവേഗ ഇന്റർനെറ്റ് വേഗത ആസ്വദിക്കാം; ലോകത്തിലെ ആദ്യത്തെ 5 ജി നെറ്റ് വർക്ക് ഖത്തറിൽ എത്തിച്ച് ചരിത്രത്തിലിടം നേടിയത് ഉരീദു

ലോകത്ത് ഇതുവരെ കാണാത്ത ഇന്റർനെറ്റ് ഡേറ്റാ വേഗത്തിലേക്ക് ഉപഭോക്താക്കളെ എത്തിക്കുന്ന 5ജി സാങ്കേതിക വിദ്യയിലേക്ക് ഖത്തർ. ലോകത്ത് ആദ്യമായി 5ജി സാങ്കേതികവിദ്യ ഉപഭോക്താക്കൾക്കു ലഭ്യമാക്കിയിരിക്കുകയാണ് ഖത്തറിലെ പൊതുമേഖല ടെലികോം കമ്ബനി ഉറീദൂ ആണ്.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ 50 സ്ഥലങ്ങളിലാണ് ഇപ്പോൾ 5 ജി സംവിധാനം നിലവിൽ വന്നത്. മൊബൈൽ ഫോണിൽ 5 ജി സൗകര്യം വരുന്നതോടെ വലിയൊരു ശതമാനം ഉരീദു ഉപഭോ കതാക്കൾക്കും ഈ അതി വേഗ നെറ്റ് വർക്ക് ഉപയോഗിക്കുവാൻ സാധിക്കും.

5 ജി ഹോം ബ്രോഡ്ബാൻഡ് സംവിധാനവും നിശ്ചിത സമയ പരിധിക്കുള്ളിൽ തന്നെ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് ഉരീദു. 20 ജി.ബി.പി എസ് 5 ജി ഹോം ബ്രോഡ്മാൻഡ് സംവിധാനത്തിന് നിലവിലുള്ള 100 എം. ബി.പി എസിനേക്കാൾ 20 മടങ്ങ് അധിക വേഗതയുണ്ടായിരിക്കും.

4ജി എൽടിഇയ്ക്കു സമാനമായ സാങ്കേതികവിദ്യ തന്നെയാണു 5ജിയിലും ഉപയോഗിക്കുന്നത്. പക്ഷേ, 4ജി ഇന്റർനെറ്റിലെ ഡേറ്റാ വേഗം സെക്കൻഡിൽ പരമാവധി ഒരു ജിഗാബൈറ്റായിരുന്നെങ്കിൽ, 5ജിയിലെത്തുമ്‌ബോൾ ഇത് സെക്കൻഡിൽ 10 ജിഗാബൈറ്റായി വർധിക്കും. ഒരു ഫുൾ എച്ച്ഡി സിനിമ ഡൗൺലോഡ് ചെയ്യാൻ സെക്കൻഡുകൾ മാത്രം മതിയാകുമെന്നു ചുരുക്കം. ഫലത്തിൽ 4ജി സാങ്കേതികവിദ്യയേക്കാൾ പത്തു മടങ്ങു വേഗമാണു 5ജിയിൽ പ്രതീക്ഷിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP