Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മഞ്ഞനിക്കരയിൽ ഇനി ആത്മീയ പ്രഭയുടെ നാളുകൾ; ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ 87ാം ദുഃഖ്‌റോനോ പെരുന്നാളിന് കൊടിയേറി; പെരുന്നാളിനെ ഭക്തി പൂർവ്വം വരവേറ്റ് വിശ്വാസ സമൂഹം

മഞ്ഞനിക്കരയിൽ ഇനി ആത്മീയ പ്രഭയുടെ നാളുകൾ; ഏലിയാസ് തൃതീയൻ പാത്രിയാർക്കീസ് ബാവായുടെ 87ാം ദുഃഖ്‌റോനോ പെരുന്നാളിന് കൊടിയേറി;  പെരുന്നാളിനെ ഭക്തി പൂർവ്വം വരവേറ്റ് വിശ്വാസ സമൂഹം

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: വിശ്വാസ ലക്ഷങ്ങൾ ഒഴുകുന്ന ആത്മീയ പ്രഭയിലേക്ക് കടക്കുകയാണ് മഞ്ഞനിക്കര. ദയറായിൽ കാലം ചെയ്ത ദയറായിൽ കാലംചെയ്ത മോറാൻ മാർ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 87-ാമത് ദുഃഖ്റോനോ പെരുന്നാളിന് ഞായറാഴ്ച കൊടിയേറി. ഇനി പ്രധാന തിരുനാൾ നടക്കുന്ന എട്ട്, ഒൻപത് തീയതികളിൽ വരെ വിശ്വാസ ലക്ഷങ്ങളാണ് ഇവിടേയ്ക്ക് ഒഴുകുക.

പെരുന്നാൾദിനങ്ങളിൽ പ്രധാന ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി. ദയറായിലേക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്നതും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചാണ് പെരുന്നാളെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.ഞായറാഴ്ച കുർബാനയ്ക്ക് ശേഷം ക്നാനായ അതിഭദ്രാസന മെത്രാപ്പൊലീത്താ കുര്യാക്കോസ് മാർ സേവേറിയോസ് കൊടിയേറ്റി. യാക്കോബായസഭ കൊല്ലം ഭദ്രാസന മെത്രാപ്പൊലീത്താ മാത്യൂസ് മാർ തേവോദോസിയോസ്, മഞ്ഞിനിക്കര ദയറാധിപൻ ഗീവർഗീസ് മാർ അത്തനാസിയോസ് എന്നിവർ സഹകാർമികരായി.

നാലുമുതൽ ഏഴുവരെ എല്ലാദിവസവും ദയറായിൽ വൈകീട്ട് 5.30-ന് സന്ധ്യാനമസ്‌കാരവും തുടർന്ന് വചനശുശ്രൂഷയും നടക്കും. വെള്ളിയാഴ്ച രാവിലെ 7.30-ന് മൂന്നിന്മേൽ കുർബാന, വൈകീട്ട് ആറിന് തീർത്ഥാടകസംഗമം പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി മാർ ദീയസ്‌കോറോസ് ബെന്യാമിൻ അത്താസ് മെത്രാപ്പൊലീത്താ ഉദ്ഘാടനംചെയ്യും.

ശ്രേഷ്ഠകാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ അധ്യക്ഷനാകും. ശനിയാഴ്ച വെളുപ്പിനെ മൂന്നിന് മാർ സ്‌തേഫാനോസ് കത്തീഡ്രലിൽ കുർബ്ബാന. 5.30-ന് ശ്രേഷ്ഠ കാതോലിക്കാബാവായുടെ മുഖ്യകാർമികത്വത്തിൽ ദയറാ പള്ളിയിൽ കുർബാന നടക്കും. തുടർന്ന് റാസ, ധൂപപ്രാർത്ഥന, ആശിർവാദം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP