Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൾഫ് നാടുകൾ ഈദ് ആഘോഷത്തിന്റെ നിറവിൽ; കേരളത്തിൽ പെരുന്നാൾ ആഘോഷം നാളെ; ഈദ് ഗാഹിന് ഒരുങ്ങി പള്ളികൾ

ഗൾഫ് നാടുകൾ ഈദ് ആഘോഷത്തിന്റെ നിറവിൽ; കേരളത്തിൽ പെരുന്നാൾ ആഘോഷം നാളെ; ഈദ് ഗാഹിന് ഒരുങ്ങി പള്ളികൾ

കോഴിക്കോട്: വ്രതം മുപ്പതും പൂർത്തിയാക്കി, വിശ്വാസ തീക്ഷ്ണതയിൽ തേച്ചുമിനുക്കിയ ശരീരവും മനസുമായി കേരളത്തിലെ ഇസ്ലാം മതവിശ്വാസികൾ നാളെ ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. വ്രതസമാപ്തിയുടെ വിജയാഘോഷം എന്ന നിലയിലാണ് ഈദുൽ ഫിത്വർ ആഘോഷിക്കുന്നത്.

സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും ഐശ്വര്യത്തിന്റേയും ശാന്തിമന്ത്രങ്ങളാകുന്ന തക്‌ബീർ ധ്വനികളാണ് ഇസ്ലാം ഈദ് ദിനത്തിൽ ത്തിൽ ലോകത്തെ കേൾപ്പിക്കുന്നത്. ചിട്ടയോടും സൂക്ഷ്മതയോടും ഒരു മാസക്കാലം വ്രതം അനുഷ്ഠിച്ചതിന് ശേഷം കുടുംബാംഗങ്ങളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം ഒത്തുചേരലിനു കൂടി ഈദ് അവസരമൊരുക്കുന്നു. ഈദിന്റെ പ്രഭാതം സന്തോഷത്തിന്റേതാണ്.

പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരം നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. കുട്ടികളും മുതിർന്നവരും പുതു വസ്ത്രങ്ങൾ ധരിച്ചാണ് നമസ്‌കാരത്തിനെത്തുക. പള്ളിമിനാരങ്ങളിൽനിന്നും നാട്ടുവഴികളിൽനിന്നും തെരുവീഥികളിൽനിന്നും ഈദുൽ ഫിത്തറിന്റെ സംഗീതാത്മകമായ അല്ലാഹു അക്‌ബർ വിളികൾ മുഴങ്ങും. ഗൾഫ് നാടുകളിൽ ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്.

ഈദ് ഗാഹുകളിലും പള്ളികളിലുമെല്ലാം മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിൽ പങ്കുകൊണ്ടു. സൗദിയിൽ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ സംഘടിപ്പിച്ചിരുന്നു. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ സ്ഥലത്തും പെരുന്നാൾ നമസ്‌കാരത്തിനെത്തി. മലയാളികളുടെ പ്രിയ സൂപ്പർതാരം മമ്മൂട്ടിയും പെരുന്നാൾ ആഘോഷിച്ചത് ദുബായിലായിരുന്നു. ദുബായിൽ നടന്ന പെരുന്നാൾ നമസ്‌ക്കാരത്തിൽ താരം പങ്കെടുത്തു. എല്ലാവർക്കും പെരുന്നാളാശംസകളും മമ്മൂട്ടി നേർന്നു.

  • മറുനാടൻ മലയാളിയുടെ പ്രിയ വായനക്കാർക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP