1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
20
Saturday

മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ഒരുക്കങ്ങൾ തുടങ്ങി; പെരുന്നാൾ ക്രമീകരണങ്ങൾക്കായി 1501 അംഗ കമ്മിറ്റി രൂപീകരിച്ചു; സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ നടത്തുന്ന പെരുനാളിൽ വിവിധ മത വിഭാഗത്തിൽപെട്ട എട്ടുപേരുടെ വിവാഹം നടത്തും;കുർബാന, റാസ, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും  

June 25, 2019

മണർകാട്;ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടു നോമ്പു പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു. പരിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെയാണ് പെരുന്നാൾ.വിവിധ മത വിഭാഗത്തി...

ശവ്വാൽ മാസപ്പിറവി കണ്ടില്ല: കേരളത്തിൽ ചെറിയ പെരുന്നാൾ ബുധനാഴ്‌ച്ച; ചൊവ്വാഴ്‌ച്ചയാണ് പെരുന്നാളെന്ന് സമൂഹ മാധ്യമത്തിൽ വരുന്ന വാർത്തകൾ വ്യാജമെന്നും അറിയിപ്പ്

June 03, 2019

കോഴിക്കോട്: കേരളത്തിൽ ചെറിയ പെരുന്നാൾ (ഈദുൾ ഫിത്തർ) ബുധനാഴ്‌ച്ചയായിരിക്കുമെന്ന് പാളയം ഇമാം വി.പി ശുഹൈബ് മൗലവി, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമുലുലൈല്ലി എന്നിവർ അറിയിച്ചു. തിങ്കളാഴ്‌ച്ച ശവ്വാൽ മാസപ്പിറവി കാണാത്തതിനെ തുടർന്നാണ് അറിയിപ്പ്. ഇതോടെ...

പമ്പാ പുളിനങ്ങൾ തഴുകുന്ന പതിനെട്ടാംപടി; മുകളിൽ വിരാജിക്കുന്ന ശ്രീ ധർമശാസ്താവ്; സ്ത്രീ പുരുഷഭേദമെന്യേ പടികയറി അനുഗ്രഹം വാങ്ങുന്ന ഭക്തർ; ശബരിമല വഴിയിൽ ഇതാ ഒരു മഹനീയ ശ്രീകോവിൽ...; മീനം-ഉത്രം മഹോത്സവത്തിനും പതിനെട്ടാം പടിപൂജയ്ക്കുമൊരുങ്ങി ഇടകടത്തി ശ്രീധർമ ശാസ്താ ക്ഷേത്രം

March 15, 2019

എരുമേലി: ഇടകടത്തി ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ മീനം - ഉത്രം മഹോത്സവത്തിന് 2019 മാർച്ച് 17 (1194 മീനം 3) ഞായറാഴ്ച രാവിലെ 10.00 നും 11.00 നും മദ്ധ്യേയുള്ള ഇടവം രാശി ശുഭമുഹൂർത്തത്തിൽ ക്ഷേത്രാചാര്യൻ ബ്രഹ്മശ്രീ പാലാ മോഹനൻ തന്ത്ര അവറുകളുടെ മുഖ്യകാർമ്മികത്വ...

നമ്മുടെ ഉള്ളിലെ സത്ഗുണങ്ങളുടെ അധീശത്വമാണ് ഗണേശൻ; ഗണേശ ചതുർത്ഥി: രൂപത്തിലൂടെ അരൂപത്തിലേക്ക്-ശ്രീ ശ്രീ രവിശങ്കർ

September 13, 2018

ഗണപതി ഭഗവാൻ തന്റെ ഭക്തർക്ക് സ്വന്തം സാന്നിദ്ധ്യമരുളി അവരെ അനുഗ്രഹീതരാക്കുന്ന ദിവസത്തിലാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ജ്ഞാനം, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പരമാധീശനാണ് ഗജമുഖനായ ഗണപതി. ഗണപതി ഭഗവാന്റെ പിറന്നാളാണ് ഈ ദിവസം എന്ന് കരുതപ്പെടുന്നുണ്ടെങ്കിലും ...

ബലിപ്പെരുന്നാൾ ഓഗസ്റ്റ് 21ന്; സൗദിയിൽ ദുൽഹജ് മാസപ്പിറവി

August 12, 2018

ദുബായ്: സൗദിയിൽ ദുൽ ഹജ് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബലിപ്പെരുന്നാൾ ഈ മാസം 21ന് (ചൊവ്വാഴ്ച) ആയിരിക്കുമെന്ന് സൗദി അറേബ്യ പരമോന്നത സഭ വ്യക്തമാക്കി. യുഎഇ അടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും ചൊവ്വാഴ്ച ആയിരിക്കും പെരുന്നാൾ.ദുൽ ഹജ് ഞായറാഴ്ചയാണ് ആരംഭിക്ക...

ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു തുടക്കം; കൊടിയേറ്റ് രാവിലെ 10:45ന്

July 19, 2018

പാലാ: ഭരണങ്ങാനം തീർത്ഥാടനകേന്ദ്രത്തിൽ അൽഫോൻസാമ്മയുടെ തിരുനാളിനു ഇന്ന് തുടക്കമാവും.രാവിലെ 10.45-ന് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് മാർ ജേക്കബ് മുരിക്കൻ കുർബാനയർപ്പിച്ചു സന്ദേശം നൽകും. 3.30-ന് അൽഫോൻസാമ്മയുടെ കബറിടം സന്ദർശിക്കുന...

ഐശ്വര്യത്തിന്റെ പൊൻകണിയുമായി ഇന്ന് വിഷു; വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷയായി വിഷുക്കണി ദർശനത്തിനു ക്ഷേത്രങ്ങളിൽ വൻ തിരക്ക്; ഗുരുവായൂരമ്പലത്തിൽ വിവിധ പരിപാടികൾ

April 15, 2018

ഗുരുവായൂർ: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവർഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവർണവും കൈനീട്ടത്തിന്റെ ഐശ്വര്യവുമാണ് നൽകുന്നത്. കേരളത...

പൊതുപണിമുടക്കൊന്നും തിരുമാന്ധാംകുന്നിലമ്മയുടെ പത്താംപൂരത്തിന്റെ ജനപങ്കാളിത്തത്തിന് ഒരു കുറവും വരുത്തിയില്ല; വർഷത്തിൽ ഒരിക്കൽ തന്റെ തട്ടകം വിട്ടിറങ്ങുന്ന ഭഗവതിയുടെ എഴുന്നള്ളിപ്പിൽ അങ്ങാടിപ്പുറം ഭക്തിയിലാറാടി; പൂരം ഇന്ന് സമാപിക്കും

April 03, 2018

അങ്ങാടിപ്പുറം: തിരുമാന്ധാംകുന്നിലമ്മ പള്ളിവേട്ടക്കായി തെക്കോട്ടിറങ്ങി. മാലോകരെ കാണാൻ വർഷത്തിലൊരിക്കൽ തന്റെ തട്ടകം വിട്ടിറങ്ങുന്ന ഭഗവതിയുടെ എഴുന്നള്ളിപ്പിൽ അങ്ങാടിപ്പുറം ഭക്തിയിലാറാടി. പൊതുപണിമുടക്ക് പത്താംപൂരത്തിന്റെ ജനപങ്കാളിത്തത്തിന് ഒരു കുറവും വരു...

MNM Recommends