Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആനന്ദാമൃതം

ആനന്ദാമൃതം

കോടിയബ്ദങ്ങൾ പിന്നിട്ട കഥകൾ എൻ ചാരു ശിരസിൽ ഉദിച്ചുയർന്നുക്ക. വാക്കും മനസും എത്താത്തിടം. ആത്മസാക്ഷാത്കാരത്തിന്റെ അമരപദം. വർണനാതീതമായ പരമപദം. ആ പരമാർത്ഥാനനുഭവം വാക്കുകൾ ഭംഗിയായി നിരത്തി പറയുന്ന അമ്മയുടെ ഒരു രചനയിലെ വരികളാണിത്. 'ആനനന്ദവീഥിയിലൂടെ...ക്ക എന്നു തുടങ്ങുന്നു ആ ഗാനം.


ഈശ്വരനെ അറിയാനുള്ള തീവ്രമായ വ്യഥയിലൂടെ, കഠിന സാധനയിലൂടെ അമ്മയ്ക്കു ബോധോദയം ഉണ്ടായെന്ന് ചിലപ്പോഴെങ്കിലും നമുക്ക് തോന്നിയേക്കാം. അങ്ങനെനയല്ല. ശ്രീകൃഷ്ണനെപ്പോലെ, ശ്രീരാമനെപ്പോലെ, 'ഞാൻ ഈശ്വരൻക്ക എന്ന പൂർണ അറിവോടെയാണ് അമ്മ ഈ ഭൂമിയിൽ പിറന്നുവീണത്.

അപ്പോൾ ചോദിച്ചേക്കാം, പിന്നെ എന്തിനാണ് കൃഷ്ണന്റെയും ദേവിയുടെയും ദർശനത്തിനായി രാപകലില്ലാതെ അമ്മ കേണുകരഞ്ഞത്? ഘോരതപം ചെയ്തത്? എന്തുകൊണ്ടാണ് നീലക്കടലും നീലാകാശവും സമാധിയിലേക്കും സ്വാത്മവിസ്മൃതിയിലേക്കും അമ്മയെ നയിച്ചത്? കായലും കുഞ്ഞലകളും കാറ്റും സകല ജീവജാലങ്ങളും കൃഷ്ണനായും ദേവിയായും അമ്മയ്ക്കു കാണപ്പെട്ടത്? അന്ത്യത്തിൽ 'എല്ലാം ഞാൻ തന്നെക്ക എന്ന അറിവുണർന്നു എന്നു പറയുന്നത്? 'ഞാൻ ഈശ്വരൻക്ക എന്ന പൂർണബോധത്തോടെയാണ് അമ്മ ജനനിച്ചതെങ്കിൽ എന്തിനായിരുന്നു ഇതെല്ലാം? സംശയം ന്യായമാണെന്നു തോന്നിയേക്കാം.

ഇവിടെയാണ് 'ലീലക്ക എന്ന വിശേഷപദത്തിന്റെ അർത്ഥം അനേന്വഷിക്കേണ്ടത്. അവതാര പുരുഷന്മാർക്ക് ഈ ലോകവും അതിലെ സംഭവങ്ങളും, എന്തിന്, സ്വന്തം ജീവിതവും കർമ്മങ്ങളും പോലും 'ലീലക്ക ആണ്. ഒളിച്ചുകളിപോലെ. എന്നാൽ ഇവിടെ ഒളിക്കുന്നതും കളിക്കുന്നതും തേടിപ്പിടിക്കുന്നതും എല്ലാം ഒരാൾ, ഒരേയൊരാൾ. ഈശ്വരൻ മാത്രം. 'എന്തുകൊണ്ടങ്ങനെന?ക്ക എന്നുചോദിച്ചാൽ വിവരിക്കാൻ പ്രയാസമാണ്. കുട്ടികളോട് 'എന്തിനു കളിക്കുന്നു?ക്ക എന്നു ചോദിച്ചാൽ, 'കളിക്കാൻ കളിക്കുന്നുക്ക എന്ന ഉത്തരമേ കിട്ടൂ. 'ഒന്നു വിശദീകരിക്കാൻക്ക പറഞ്ഞാൽ, അവർ ചിരിക്കും. പിന്നെ കളി തുടരും. കാരണം, പറയാൻ വാക്കില്ല.

കളി, അതൊരു രസമാണ്, വിനോദമാണ്. അവിടെ ലക്ഷ്യത്തെക്കുറിച്ചുള്ള വ്യാകുലതകളില്ല. ഭാവിയും ഭൂതവുമില്ല. തികച്ചും വർത്തമാനത്തിൽ. ആനനന്ദം പരമാനനന്ദം മാത്രം. അതുപോലെ അമ്മ എന്തിനു സാധന ചെയ്തു എന്നുചോദിച്ചാൽ, 'അതും ഒരു ലീല, ആനനന്ദനനൃത്തംക്ക എന്നേ പറയാൻ കഴിയൂ.

ശ്രീകൃഷ്ണൻ എന്തിനു ധ്യാനിച്ചു? പൂർണാവതാരം ആരെ ധ്യാനിച്ചു? എന്തു പറയും? രാമൻ എന്തിനു ചാതുർമാസ്യം അനനുഷ്ഠിച്ചു? ശിവനെ പൂജിച്ചു? അതിനും ഉത്തരമില്ല.

'കോടിയബ്ദങ്ങൾ പിന്നിട്ട കഥകൾ.ക്ക ആരുടെ? അമ്മയുടെ പൂർവാവതാര കഥകളാകാം.

ഓരോ ജീവന്റെതായിരിക്കാം. ഈ പ്രപഞ്ചത്തിന്റേതുമാകാം.

ഇന്നലെ നടന്ന സംഭവങ്ങൾ ചികഞ്ഞെടുക്കാൻ പാടുപെടുന്ന നനമുക്ക് അമ്മ സൂചിപ്പിക്കുന്ന 'കോടിയബ്ദങ്ങൾക്ക ഒന്നു ഭാവനയിൽ കാണാനോ, സങ്കല്പിക്കാനോ സാധ്യമേയല്ല. സകലതിന്റെയും ആദിമദ്ധ്യാന്തങ്ങൾ ദർശിക്കുന്ന അമ്മയ്ക്കു മാത്രമേ ആ രഹസ്യമറിയൂ.

മഹാത്മാക്കളെ ഇംഗ്‌ളീഷിൽ മിസ്റ്റിക്കുകൾ എന്നു വിശേഷിപ്പിക്കാറുണ്ട്. പ്രപഞ്ചത്തിന്റെ നിഗൂഢത അറിഞ്ഞവർ, പ്രപഞ്ച രഹസ്യജ്ഞാനനി എന്ന അർത്ഥത്തിലാകാം ഈ പ്രയോഗം. ബുദ്ധികൊണ്ട് അളക്കാനേനാ അറിയാനോ കഴിയാത്തവർ എന്നുമാകാം.

നർത്തകനനും നൃത്തവും പോലെയാണ് ഈശ്വരനനും ലോകവും. നടരാജനായ ശ്രീപരമേശ്വരനെപ്പോലെ. ഈശ്വരനാടുന്ന ആനനന്ദനൃത്തത്തിന്റെ മുദ്രകളും അനനന്തഭാവങ്ങളുമാണ് ഈ ലോകം.

ഓർമ്മയുടെ ചെപ്പിൽ നിധിപോലെ കാത്തുസൂക്ഷിക്കാൻ ഒരായിരം അനനുഭവങ്ങൾ അമ്മ പകർന്നു തന്നിട്ടുണ്ട്. അതിദിവ്യമായ ജീവിത സന്ദേശങ്ങൾ. അമൂല്യങ്ങളാണ് അവയെല്ലാം. അനുനിമിഷം വഴിതെളിച്ചുകൊണ്ട് ദൃശ്യയായും അദൃശ്യയായും അമ്മ എപ്പോഴും മുന്നിലുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത അനനുഭവതലങ്ങളുടെ പുതിയ വാതായനനങ്ങൾ അനനുനനിമിഷം അമ്മ തുറന്നുതന്നുകൊണ്ടേയിരിക്കുന്നു. കർമ്മകുശലതയും ഭക്തിഭാവവും ജ്ഞാനനയോഗവും അതിന്റെ പരിപൂർണതയോടെ അമ്മയിൽ പ്രകടമാകുന്നത് നനഗ്നനേത്രങ്ങൾക്കു കാണാം. എങ്കിലും അതിനെയെല്ലാം അതിക്രമിച്ചു കടന്നുപോകുന്ന അമ്മയെ ആരറിഞ്ഞു? പ്രപഞ്ചവേദിയിൽ ലീലാനടനനം തുടരുന്ന ഈ മഹാനനടിയുടെ വിശ്വഹൃദയത്തിലേക്കൊന്ന് എത്തിനോക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...

ഓം തത് സത്.

കടപ്പാട്: കേരളാകൗമുദി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP