Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഏതാണ് വലുത്? നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഏതാണ് വലുത്? നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

യൂറോപ്പിലെ ഒരു മലയാളി കുടുംബം. അവിടെ രണ്ടു വീടുകൾ സ്വന്തമായി വാങ്ങിച്ചിരിക്കുന്നു. ഒരെണ്ണത്തിൽ താമസിക്കുന്നു. മറ്റേത് വാടകയ്ക്ക് കൊടുത്തിരിക്കുന്നു. മൂന്നാമത് ഒരെണ്ണം കോടികൾ മുടക്കി നാട്ടിൽ പണിതു വെഞ്ചരിച്ചിരിക്കുന്നു! (ഓഡിയോ കേൾക്കുക).

ഇന്നത്തെ സുവിശേഷത്തിൽ ഈശോ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്- ഏതാണ് വലുത്? ഭക്ഷണ??മാണോ? ജീവനാണോ? ശരീരമാണോ അതോ വസ്ത്ര??മാണോ? എന്നിട്ട് ഈശോ തന്നെ അതിന് മറുപടിയും പറയുന്നുണ്ട്. ''ജീവൻ ഭക്ഷണത്തിനും, ശരീരം വസ്ത്രത്തിനും ഉപരിയാണ് (ലൂക്കാ 12:23).

അതായത്, ഈശോ ഇന്ന് ആവശ്യപ്പെടുന്നത്?,? നിന്റെ ജീവിതത്തിന്റെ പ്രാധാന്യക്രമം വിലയിരുത്താനാണ്. ഏതിനാണ് നീ ഒന്നാം സ്ഥാനം കൊടുക്കുന്നത്? അനുദിനമുള്ള നിന്റെ ജീവിതത്തിന്റെ ശ്രദ്ധ ഏതിലേക്കാണ് തിരിഞ്ഞിരിക്കുന്നത്? ഇത് വിലയിരുത്താനാണ് ഈശോ ഇന്ന് എന്നോട് ആവശ്യപ്പെടുന്നത്.

പലപ്പോഴും നമുക്കൊക്കെ സംഭവിക്കാവുന്ന അബദ്ധത്തിലേക്കാണ് ഈശോ വിരൽ ചൂണ്ടുന്നത്. ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ടതിനെ അവഗണിച്ചിട്ട്, അപ്രധാനമായ കാര്യങ്ങൾക്കായി ജീവിതം മുഴുവൻ വ്യയം ചെയ്യുന്ന രീതി. ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനുമൊക്കെ ഒന്നാം സ്ഥാനം കൊടുത്ത്?,? ജീവിതം തന്നെ തീർന്നുപോകുന്ന അവസ്ഥ. ഇവയ്ക്കെല്ലാം അടിസ്ഥാനമായി നിൽക്കുന്ന നിന്റെ ജീവനല്ലേ ഏറ്റവും പ്രധാനപ്പെട്ടത്? അതായത് ഭക്ഷണത്തിനും വസ്ത്രത്തിനും പാർപ്പിടത്തിനുമൊക്കെയായി അധ്വാനിച്ചിട്ട്, ജീവിക്കാൻ മറന്നുപോകുന്ന അവസ്ഥ.

ഇത് വിശദീകരിക്കാൻ ഈശോ പറയുന്ന ഉദാഹരണങ്ങൾ ശ്രദ്ധിക്കണം. ഭക്ഷണത്തിന്റെ കാര്യത്തിൽ കാര്യത്തിൽ ഏറെ നിസ്സാരരായ കാക്കകൾ പോലും ??തൃപ്തരല്ലേ? വസ്ത്രത്തിന്റെ കാര്യത്തിൽ വയലിലെ ലില്ലികൾ പോലും ??തൃപ്തരല്ലേ? അവയേക്കാളൊക്കെ ഏറെ മഹത്വമുള്ള നിന്റെ ശ്രദ്ധ തിരിയേണ്ടത് ഭക്ഷണത്തിലേക്കും വസ്ത്രത്തിലേക്കുമാണോ? മറിച്ച് അവയ്ക്കൊക്കെ ആധാരമായി നിൽക്കുന്ന നിന്റെ ജീവനിലേക്കല്ലേ?
നിന്റെ ഭക്ഷണത്തിനും, വസ്ത്രത്തിനും, ശരീരത്തിനുമൊക്കെ ആധാരമായി നിൽക്കുന്നത് നിന്റെ ജീവനാണ്. അതിലേക്ക് നിന്റെ ജീവിതത്തിന്റെ ഫോക്കസ് തിരിച്ചു പിടിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്.

ഈശോയുടെ ഇത്തരമൊരു അഭ്യർത്ഥനക്കൊരു പശ്ചാത്തലമുണ്ട്. ഇന്നത്തെ സുവിശേഷഭാഗത്തിന് തൊട്ടുമുൻപ് ഈശോ പറയുന്നത് ഒരു കഥയാണ്- ഭോഷനായ ധനികന്റെ കഥ (ലൂക്കാ 12:13-21), ഒരു ധനികന്റെ കൃഷിസ്ഥലം വമ്പൻ വിളവുനൽകി. അവൻ ചിന്തിച്ചു. ഞാൻ എന്തു ചെയ്യും? കളപ്പുരകൾ പൊളിച്ച് വലിയവ പണിയാനും അവയെല്ലാം നിറയെ ശേഖരിക്കാനും അയാൾ തീരുമാനിച്ചു. എന്നിട്ട് അയാൾ സ്വന്തം ജീവനോട് പറഞ്ഞു- അനേക വർഷത്തേക്കുള്ളത് ശേഖരിക്കപ്പെട്ടിരിക്കുന്നു. ഇനി നീ തിന്ന് കുടിച്ച് ആനന്ദിച്ചുകൊള്ളുക. അപ്പോൾ ദൈവം അവനോട് ചോദിച്ചു- ഭോഷാ, ഇന്ന് രാത്രി നിന്റെ ജീവൻ നിന്നിൽ നിന്ന് എടുത്താൽ, നീ സംഭരിച്ചുവച്ചിരിക്കുന്നവയൊക്കെ ആരുടേതാകും? (12:20).

ഏതാണ് പ്രധാനപ്പെട്ടത്? നിന്റെ ജീവനാണോ? അതോ മറ്റ് എന്തെങ്കിലുമാണോ? ആരും പറയും ജീവനാണ് പ്രധാനപ്പെട്ടതെന്ന്. അതിനാൽ അനുദിനം നിന്റെ ശ്രദ്ധ ഈ ജീവനിലേക്ക് തിരിച്ചു വയ്ക്കുക. അതിന് ഒന്നാം സ്ഥാനം കൊടുക്കുക.

ആപ്പിളിന്റെ സ്ഥാപകൻ സ്റ്റീവ് ജോബ്സ് 56-ാമത്തെ വയസ്സിൽ പാൻക്രിയാറ്റിക് കാൻസർ ബാധിച്ച് അയാൾ മരിച്ചു. 2005-ൽ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ അദ്ദേഹം നടത്തുന്ന പ്രസംഗം ശ്രദ്ധിക്കണം (ഓഡിയോ കേൾക്കുക). ഓരോ ദിവസവും നിന്റെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. അതിനാൽ തന്നെ നിന്റെ ഹൃദയാഭിലാഷത്തിന് (passion of the heart) നീ ഒന്നാം സ്ഥാനം കൊടുത്ത് ജീവിക്കുക. അപ്പോൾ ജീവിതം തൃപ്തമാകും. ഇതാണ് സ്റ്റീവ് ജോബ്സ് പറയുന്നത്.

??ലൂക്കാ12: 31ൽ ഈശോ പറയുന്നത് ഇതു തന്നെയാണ്. ''നിങ്ങൾ പിതാവിന്റെ രാജ്യം അന്വേഷിക്കുവിൻ?'. എന്താണ് ഈ പിതാവിന്റെ രാജ്യം? അത് നിന്റെ ശരീരത്തിനും, നിന്റെ മനസ്സനും ആധാരമായി നിൽക്കുന്ന നിന്നിലെ ജീവനാണ്. അത് ദൈവത്തിന്റെ ജീവന്റെ ഒരംശമാണ്. ആ ജീവനിലൂടെയാണ് ദൈവം നിന്നിൽ സന്നിഹിതനാകുന്നത്. അങ്ങനെ നിന്നിലുള്ള ദൈവികസാന്നിധ്യമായ നിന്റെ ജീവൻ തന്നെയാണ് നിന്നിലുള്ള ദൈവത്തിന്റെ ഭരണം. അതാണ് നിന്നിലെ ദൈവരാജ്യം. അതിന് ഒന്നാം സ്ഥാനം കൊടുക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്. ജീവന് ഒന്നാം സ്ഥാനം കൊടുത്ത് അതിന്റെ പരമാവധിയിലേക്ക് അതിനെ വളർത്തിയെടുക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP