Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതിമാന്മാരുടെ പുനരുത്ഥാനമെന്നു പറഞ്ഞാൽ നിത്യ ജീവനാണ്; മരണത്തിനു ശേഷവും തുടരുന്ന ജീവൻ. അത് ഇപ്പോൾ നമ്മിലുള്ള ജീവൻ തന്നെ സമൃദ്ധിയാണ്; നമ്മിലെ ജീവൻ ദൈവത്തിന്റെ ജീവന്റെ അംശം തന്നെ; നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

നീതിമാന്മാരുടെ പുനരുത്ഥാനമെന്നു പറഞ്ഞാൽ നിത്യ ജീവനാണ്; മരണത്തിനു ശേഷവും തുടരുന്ന ജീവൻ. അത് ഇപ്പോൾ നമ്മിലുള്ള ജീവൻ തന്നെ സമൃദ്ധിയാണ്; നമ്മിലെ ജീവൻ ദൈവത്തിന്റെ ജീവന്റെ അംശം തന്നെ; നാലുപറയിലച്ചന്റെ ഞായറാഴ്ച ചിന്തകൾ വായിക്കാം...

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

ന്നത്തെ സുവിശേഷത്തിന്റെ പശ്ചാത്തലം പറയുന്നത് ലൂക്കാ 14: 1 ആണ്. ''ഒരു സാബത്തിൽ ഈശോ ഫരിസേ പ്രമാണിമാരിൽ ഒരുവന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയി'' . പ്രമുഖനായ ഫരിസേയന്റെ വീട്ടിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ഈശോ ഇന്നത്തെ പഠനം അവതരിപ്പിക്കുന്നത്. ഈശോ പറയുന്നത് മനസ്സിലാകണമെങ്കിൽ രണ്ട് വചനങ്ങൾ കൂടി നാം മനസ്സിൽ വയ്ക്കണം. 14: 7 ''ക്ഷണിക്കപ്പെട്ടവർ പ്രമുഖ സ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നത് കണ്ടപ്പോൾ അവൻ അവരോട് ഒരു ഉപമ പറഞ്ഞു. അതിന്റെ അവസാനം 14: 12 ൽ പറയുന്നു ''തന്നെ ക്ഷണിച്ചവനോടും അവൻ പറഞ്ഞു. എന്താണ് അവൻ പറഞ്ഞത്? ഉപമ തന്നെയായിരിക്കണം. "തന്നെ ക്ഷണിച്ചവനോടും അവൻ (ഉപമ) പറഞ്ഞു." ചുരുക്കത്തിൽ ഈശോ പറയുന്നത് ഉപമയാണ്. അല്ലാതെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ട കാര്യമല്ല എന്നർത്ഥം.

അങ്ങനെയാണെങ്കിൽ ഈശോ ഇവിടെ പറയുന്ന ഉപമ എന്താണ്? സദ്യ നടത്തുമ്പോൾ
ആരെയൊക്കെ വിളിക്കണം, ആരെയൊക്കെ വിളിക്കരുത് എന്നാണ് ഈശോ പഠിപ്പിക്കുന്നത് (14: 12 13). അതായത് നമ്മൾ നമ്മുടെ ജീവിതത്തിന്റെ വിവിധ മുഹൂർത്തങ്ങളിൽ നടത്തുന്ന സദ്യകളെ കുറിച്ചല്ല ഈശോ സംസാരിക്കുന്നതെന്നർത്ഥം. കല്ല്യാണത്തിനോ മാമ്മോദീസയ്‌ക്കോ, ജൂബിലിയ്‌ക്കോ കൊടുക്കുന്ന സദ്യയല്ല ഇവിടെ ഉദ്ദേശിക്കുന്നത് എന്നർത്ഥം. കാരണം അവൻ പറയുന്നത് ഉപമയാണ്. അതിനെ അക്ഷരാർത്ഥത്തിൽ എടുക്കരുത്. അങ്ങനെയെങ്കിൽ ഏതു തരം സദ്യയെക്കുറിച്ചാണ് ഈശോ സംസാരിക്കുന്നത്?

ഈശോ ഉന്നം വയ്ക്കുന്നത് നമ്മുടെ ജീവിതമാകുന്ന സദ്യയെയാണ്. ജീവിതമാകുന്ന സദ്യയെക്കിറിച്ചാണ് ഈശോ ഇവിടെ സംസാരിക്കുന്നത്. സദ്യയിലാണ് ഏറ്റവും മുന്തിയ വിഭവങ്ങൾ നമ്മൾ വിളമ്പുന്നത്. നിന്റെ ജീവിതത്തിലെ ഏറ്റവും മുന്തിയ വിഭവങ്ങളായ നിന്റെ കഴിവുകൾ നിന്റെ നന്മകൾ എന്നിവയൊക്കെ വിളമ്പുന്ന സദ്യയ്ക്ക് ആരെയൊക്കെ ക്ഷണിക്കണം എന്നാണ് ഈശോ പറയുന്നത്. നിന്റെ ജീവിതത്തിന്റെ നന്മകളും പുണ്യങ്ങളുമൊക്കെ നീ ആരുടെ മുമ്പിൽ വിളമ്പണം?

ഈശോ പറയുന്നു. 'നീ സദ്യ നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, കൂനർ എന്നിവരെ ക്ഷണിക്കുക (14:13). അതിന്റെ കാരണമാണ് പ്രധാനപ്പെട്ടത്. ''കാരണം നിനക്ക് തിരിച്ചു തരാൻ അവർക്ക് ഒന്നുമില്ല'' (14:14) അതായത് തിരികെത്തരാൻ കഴിവില്ലാത്തവർക്ക് നിന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നന്മകളും കഴിവുകളും സമർപ്പിക്കണമെന്നർത്ഥം.
തിരികെത്തരാൻ കഴിവില്ലാത്തവർക്ക് ഉദാഹരണമായിട്ടാണ് ഈശോ ദരിദ്രരെയും വികലാംഗരെയും അവതരിപ്പിക്കുന്നത്.

ചെന്നായപ്പാറ,ദിവൃകാരുണൃ ആശ്രമത്തിലെ കണ്ണംപ്ളാക്കൽ അച്ചന്റെ കഥ കേൾക്കുക (ഓഡിയോ കേൾക്കുക)

നിന്റെ ജീവിതത്തിന്റെ വലിയ നന്മകളൊക്കെ തിരികെത്തരാൻ കഴിവില്ലാത്തവന് നീ വിളമ്പി കൊടുക്കണമെന്നാണ് ഈശോ പഠിപ്പിക്കുന്നത്. അങ്ങനെ കൊടുത്താൽ പരിണിതഫലം എന്തായിരിക്കും? ''നീതിമാന്മാരുടെ ഉത്ഥാനത്തിൽ നിനക്ക് പ്രതിഫലമുണ്ടാകും'' (14:14) ഇപ്പോൾ തിരികെയൊന്നും കിട്ടില്ല. പക്ഷെ നീതിമാന്മാരുടെ ഉത്ഥാനത്തിൽ പ്രതിഫലം കിട്ടും.

നീതിമാന്മാരുടെ പുനരുത്ഥാനമെന്നു പറഞ്ഞാൽ നിത്യ ജീവനാണ്. മരണത്തിനു ശേഷവും തുടരുന്ന ജീവൻ. അത് ഇപ്പോൾ നമ്മിലുള്ള ജീവൻ തന്നെ സമൃദ്ധിയാണ്. നമ്മിലെ ജീവൻ ദൈവത്തിന്റെ ജീവന്റെ അംശം തന്നെയാണ്. നമ്മിലെ ജീവൻ വളർത്തിയെടുത്താൽ അത് നിത്യ ജീവനും പുനരുത്ഥാനവുമായി രൂപാന്തരപ്പെടും.
അതിനുള്ള വഴിയാണ് ഈശോ പറഞ്ഞു തരുന്നത്. അതായത് തിരികെത്തരാനായി കഴിവില്ലാത്ത ദരിദ്രർക്ക് നിന്റെ ജീവിതത്തിൽ മുന്തിയ നന്മകൾ വിളമ്പുക. അപ്പോൾ നിന്നിലെ ജീവൻ കൂടുതൽ വളരും. കൂടുതൽ കരുത്താർജ്ജിക്കും. അത് ദൈവിക പ്രഭയുള്ളതായി മാറും. കാരണം ദൈവത്തിന്റെ സ്വഭാവം തന്നെ ഇതാണ്. തിരികെത്തരാൻ കഴിവില്ലാത്തവർക്ക് ദൈവം തുടർച്ചയായി കൊടുത്തു കൊണ്ടിരിക്കുന്നു. ഈശോ തന്നെ പറഞ്ഞില്ലേ ''ദുഷ്ടരുടെയും ഇഷ്ടരുടെയും മേൽ മഴ പെയ്യിക്കുന്ന പിതാവ്. (മത്താ: 5 : 45 46) ദൈവ പിതാവിനെ അനുകരിച്ച് തിരികെത്തരാൻ കഴിലവില്ലാത്തവർക്കായി നിന്റെ ജീവിതവും അതിന്റെ നന്മകളും കൊടുത്തു കൊണ്ടിരുന്നാൽ നിന്നിലെ ജീവൻ വളരും വർദ്ധിക്കും. മരണത്തിന് അപ്പുറത്തേക്കു നീളുന്ന നിത്യജീവനായി അത് രൂപാന്തരപ്പെടും.

മഹാരാഷ്ട്രയിലെ ആശാഗ്രാമത്തിലെ ഭിന്നശേഷിക്കാരനായ ലളിത് എന്ന കുട്ടി മരിച്ചപ്പോൾ തോമസ് തടത്തിലച്ചന്റെ പ്രതികരണം (ഓഡിയോ കേൾക്കുക)

തിരികെത്തരാൻ കഴിവില്ലാത്ത ദരിദ്രർക്കായി നിന്റെ ജീവിതത്തിന്റെ നമ്മൾ വിളമ്പണമെങ്കിൽ അവരോട് നിനക്ക് ഹൃദയത്തിൽ അടുപ്പമുണ്ടാകണം.,
അവരോട് നിനക്ക് സ്‌നേഹമുണ്ടാകണം. അവരെ നിനക്ക് ഇഷ്ടപ്പെടാനാകണം. അവരോട് ഇഷ്ടമുള്ളതുകൊണ്ടാണ് തിരികെത്തരികയില്ലെന്നറിഞ്ഞിട്ടും അവർക്കായി നിനക്ക് കൊടുക്കാനാകുന്നത് അതിന്റെ പരിണിതഫലമായി കൊടുക്കുന്ന ആളിലെ ജീവൻ വളരും കൂടുതൽ കരുത്താർജ്ജിക്കും. അത് കൂടുതൽ ദൈവികസ്വഭാവമുള്ളതായി മാറും. അവസാനം മരണത്തിന് അപ്പുറത്തേക്ക് നീളുന്ന നിത്യജീവനായി അത് രൂപാന്തരപ്പെടും. അതാണ് നീതിമാന്മാരുടെ ഉത്ഥാനത്തിലെ പ്രതിഫലം (14: 14)

ഒരു കാര്യം കൂടെ ശ്രദ്ധിക്കണം തിരികെത്തരാൻ കഴിവില്ലാത്ത ദരിദ്രരും വികലാംഗരും നിന്റെ തൊട്ടടുത്തും നിന്റെ വീട്ടിലും കാണുമായിരിക്കും, അവരെ തിരിച്ചറിയാനും അവർക്കായി കൊടുക്കാനുള്ള സ്‌നേഹവും ഉള്ളപ്പോഴാണ് നിന്നിലെ ജീവൻ വളർന്ന് നിത്യ ജീവനായി രൂപാന്തരപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP