Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈശോ ജറുശലേം ദേവാലയത്തിൽ പ്രവേശിക്കുകയാണ്; അപ്പോൾ അവൻ ആദ്യം കാണുന്നതും ആദ്യം പ്രതികരിക്കുന്നതും അവിടെ നടക്കുന്ന കച്ചവടത്തോടാണ്; അതിനുശേഷം ഈശോ പറയുന്ന''എന്റെ പിതാവിന്റെ ഭവനം നിങ്ങൾ കച്ചവടസ്ഥലം ആക്കരുത്' എന്ന വചനം ശ്രദ്ധിക്കുക: ദേവാലയം പണിയുന്നത് എങ്ങനെയെന്ന് സുവിശേഷ വിചിന്തനത്തിൽ നാലുപറയിലച്ചൻ

ഈശോ ജറുശലേം ദേവാലയത്തിൽ പ്രവേശിക്കുകയാണ്; അപ്പോൾ അവൻ ആദ്യം കാണുന്നതും ആദ്യം പ്രതികരിക്കുന്നതും അവിടെ നടക്കുന്ന കച്ചവടത്തോടാണ്; അതിനുശേഷം ഈശോ പറയുന്ന''എന്റെ പിതാവിന്റെ ഭവനം നിങ്ങൾ കച്ചവടസ്ഥലം ആക്കരുത്' എന്ന വചനം ശ്രദ്ധിക്കുക: ദേവാലയം പണിയുന്നത് എങ്ങനെയെന്ന് സുവിശേഷ വിചിന്തനത്തിൽ നാലുപറയിലച്ചൻ

ഡോ. ജെ. നാലുപറയിൽ എംസിബിഎസ്

 

ന്നത്തെ സുവിശേഷത്തിൽ ഈശോ ജറുശലേം ദേവാലയത്തിൽ പ്രവേശിക്കുകയാണ് അപ്പോൾ അവൻ ആദ്യം കാണുന്നതും ആദ്യം പ്രതികരിക്കുന്നതും അവിടെ നടക്കുന്ന കച്ചവടത്തോടാണ് അവിടെ പ്രാവ്, ആട്, കാള എന്നിവയെ വിൽക്കുന്നു. നാണയങ്ങൾ മാറ്റി കൊടുക്കുന്നു. ഇതെല്ലാം തന്നെ ജറുശലേം ദേവാലയത്തിലെ ബലിയെ സഹായിക്കുന്ന ഈ കാര്യങ്ങളാണ് ഈശോ പള്ളിയിലെ കച്ചവടം നിർത്തുന്നു.

അതിനുശേഷം ഈശോ പറയുന്ന വചനം ശ്രദ്ധിക്കണം ''എന്റെ പിതാവിന്റെ ഭവനം നിങ്ങൾ കച്ചവട സ്ഥലമാരുത്'' (യോഹ2: 16) കച്ചവട സ്ഥലവും ഭവനവും തമ്മിലുള്ള വൈരുദ്ധ്യത്തിലാണ് ഇന്നത്തെ വചനത്തിന്റെ സന്ദേശം ഒളിഞ്ഞിരിക്കുന്നത്.

കച്ചവട സ്ഥലത്തെ മനോഭാവം എനിക്ക് എന്ത് ലാഭം കിട്ടും എന്നതാണ്. എനിക്കെന്ത് നേടിയെടുക്കാം എന്നതാണ് ചന്തയെ നയിക്കുന്ന മനോഭാവം.

എന്നാൽ വീട്ടിലെ മനോഭാവം അതിന് നേരെ വിപരീതമാണ്. സ്വന്തം കുഞ്ഞിന് എന്തു കൊടുക്കണമെന്നാണ് അമ്മ ആലോചിക്കുന്നത്. എന്ത് കിട്ടും, എന്ത് കിട്ടുമെന്ന മനോഭാവം ചന്തയെ നയിക്കുമ്പോൾ വീടിനെ വീടാക്കുന്നത് എന്തുകൊടുക്കണമെന്ന ആലോചനയാണ്. സ്‌നേഹമുള്ളിടത്ത് എന്തുകൊടുക്കാം. എത്രമാത്രം കൊടുക്കണമെന്ന ചിന്തയാണ് ഭരിക്കുന്നത്.

ഈശോ പറയുന്നത് കച്ചവട മനോഭം വെടിഞ്ഞ് സ്‌നേഹത്തോടെ കൊടുക്കുന്ന വീടിന്റെ മനോഭാവത്തിലേക്ക് വളരാനാണ്. ഒളിച്ചോടിപ്പോയ മകനെ തിരക്കിയിറങ്ങുന്ന മാതാപിതാക്കളുടെ കഥ (ഓഡിയോ കേൾക്കുക)

സുവിശേഷത്തിലെ സംഭവം മുന്നോട്ടു പോകുമ്പോൾ യദൂഹർ ഈശോയെ ചോദ്യം ചെയ്യുന്നത് അപ്പോൾ ഈശോ അവരെ വെല്ലുവിളിക്കുന്നു. ഈ ദേവാലയം തകർക്കാൻ മൂന്നു ദിവസംകൊണ്ട് പുനരുദ്ധരിക്കണമെന്ന് (2: 19) പിന്നീട് സുവിശേഷകൻ എഴുതുന്നു, ഈശോ പറഞ്ഞത് തന്റെ ശരീരമാകുന്ന ദേവാലയത്തെക്കുറിച്ചാണെന്ന് (2: 21)

തന്റെ ശരീരമാണ് യഥാർത്ഥ ദേവാലയമെന്ന് ഈശോ അവകാശപ്പെടുന്നു. എന്തുകൊണ്ട്? കൊടുക്കുന്നതാണ് ഭവനത്തിന്റെ സ്വഭാവം. സ്‌നേഹത്തോടെയുള്ള കൊടുക്കൽ അതിന്റെ പരകോടിയെത്തുമ്പോഴാണ് ദവാലയം രൂപപ്പെടുന്നത് ദൈവത്തിന്റെ ആലയം ഉണ്ടാകുന്നത്. സ്‌നേഹത്തോടെയുള്ള കൊടുക്കൽ അതിന്റെ കൊടുമുടിയിലെത്തിയതാണ് ക്രൂശിതനായ ക്രിസ്തുവിന്റെ ആത്മദാനം. ചുരുക്കത്തിൽ ക്രൂശിതന്റെ ശരീരം ദേവാലയമായി മാറുന്നു. കാരണം കൊടുത്തുകൊടുത്ത് സ്വന്തം ജീവൻ പോലും ദാനം ചെയ്യുന്ന വ്യക്തിയിലാണ് ദൈവം വസിക്കുന്നത്. ആ വ്യക്തിയെയാണ് ദൈവം വാസസ്ഥലമായി തിരഞ്ഞെടുക്കുന്നത്.

പലയാവർത്തി പറഞ്ഞു കേട്ട ദേവാലയ നിർമ്മിതിയുടെ കഥ (ഓഡിയേ കേൾക്കുക)

ഈശോ ഇന്നു നമ്മുടെ മുൻപിൽ വയ്ക്കുന്ന ആഹ്വാനമിതാണ്. ദേവാലയമാകുക കൊടുക്കുന്ന സ്വഭാവം വളർത്തി വളർത്തി, നമ്മുടെ സമ്പത്തും സമയവും കഴിവുകളും അവസാനം ജീവിതം തന്നെയാണ് മറ്റുള്ളവർക്കായി സ്‌നേഹത്തോടെ വ്യയം ചെയ്യുമ്പോൾ നമ്മൾ ക്രൂശിതനിലേക്ക് വളർന്നു കയറും. അല്ല, ക്രൂശിതന്റെ രൂപം നമ്മിൽ തെളിഞ്ഞു തെളിഞ്ഞു വരും. അപ്പോൾ, നമ്മുടെ ജീവിതവും വ്യക്തിത്വവും ശരീരവും ദൈവം വസിക്കുന്ന ആലയമായി മാറും. നമ്മൾ ദേവാലയങ്ങളാകും.

ദേവാലയമായി മാറാനുള്ള വിളിയാണ് നമ്മുടേതേ. ഇത് നമുക്ക് അസാധ്യമാണന്ന് കരുതരുത്. നമ്മുടെ അനുദിന ജീവിതത്തിൽ നമ്മുടെ ഭവനങ്ങളിൽ നടക്കുന്നതാണിത്. ഭാര്യ ഭർത്താവിന് തന്റെ സമയവും ശരീരവും കൊടുക്കുന്നു. തിരിച്ച് ഭർത്താവ് ഭാര്യക്കും. അവർ രണ്ടു പേരും മക്കൾക്ക് തങ്ങളുടെ ജീവിതത്തിന്റെ നല്ല ഭാഗം കൊടുക്കുന്നു. കൊടുക്കുന്ന രീതി നമ്മുടെ ജീവിതത്തിലുണ്ട്. നമ്മുടെ ഭവനങ്ങളിലുണ്ട്. അതിനെക്കുറിച്ച് നമ്മൾ അവബോധമുള്ളവരാകുക. സ്‌നേഹത്തോടെ കൊടുക്കുന്ന രീതിയെ നമ്മൾ വളർത്തിയെടുക്കുക. നമ്മുടെ ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലും അപ്പോൾ നമ്മുടെ ജീവിതവും വ്യക്തിത്വവും ശരീരവും കുടുംബവും സമൂഹവും ദൈവം വസിക്കുന്ന ഇടമായി മാറും. ക്രൂശിതനായ ഈശോയുടെ ശരീരം ദേവാലയമായി മാറിയത് പോലെ.

തന്റെ ശരീരമാകുന്ന യഥാർത്ഥ ദേവാലയമെന്ന് ഈശോ അവകാശപ്പെടുന്നു. എന്തുകൊണ്ട്? കൊടുക്കുന്നതാണ് ഭവനത്തിന്റെ സ്വഭാവം. സ്‌നേഹത്തോടെയുള്ള കൊടുക്കൽ അതിന്റെ പരകോടിയെത്തുമ്പോഴാണ് ദവാലയം രൂപപ്പെടുന്നത്. ദൈവത്തിന്റെ ആലയെ ഉണ്ടാകുന്നത്. സ്‌നേഹത്തോടെയുള്ള അതിന്റെ കൊടുമുടിയിലെത്തിയതാണ് ക്രൂശിതനായ ക്രിസ്തു ക്രൂസിതനായ ക്രിസ്തുവിന്റെ ആത്മദാനം. ചുരുക്കത്തിൽ ക്രൂശിതന്റെ ശരീരം ദേവാലയമായി മാറുന്നു. കാരണം കൊടുത്ത് സ്വന്തം ജീവൻ പോലും ദാനം ചെയ്യുന്ന വ്യക്തിയാണ് ദൈവം വസിക്കുന്നത്. ആ വ്യക്തിയാണ് ദൈവം ശരീരവും കൊടുക്കുന്നു. തിരിച്ച് ഭർത്താവ് ഭാര്യക്കും അവൻ രണ്ടു പേരും മക്കൾക്ക് തങ്ങളുടെ ജീവിതത്തിന്റെ നല്ല ഭാഗം കൊടുക്കുന്നു. കൊടുക്കുന്ന രീതി നമ്മുടെ ജീവിതത്തിലുണ്ട്. നമ്മുടെ ഭവനങ്ങളിലുണ്ട്. അതിനെക്കുറിച്ച് നമ്മുടെ അവബോധമുള്ളവരാകുക. സ്‌നേഹത്തോടെ കൊടുക്കുന്ന രീതിയെ നമ്മൾ വളർത്തിയെടുക്കുക. നമ്മുടെ ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലും അപ്പോൾ നമ്മുടെ ജീവിതവും വ്യക്തിത്വവും ശരീരവും കുടുംബവും സമൂഹവും ദൈവ വസിക്കുന്ന ഇടമായി മാറും. ക്രൂശിതനായ ഈശോയുടെ ശരീരം ദേവാലയമായി മാറിയത് പോലെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP